KeralaNEWS

ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം

കൊല്ലം: ആദ്യമായി സംവിധാനം നിര്‍വഹിച്ച സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം.

സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബൈജു പറവൂര്‍ ആണ് ഇന്നലെ പുലര്‍ച്ചെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അന്തരിച്ചത്. സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘സീക്രട്ട്’ എന്ന സിനിമ റിലീസിന് തയ്യാറെടുക്കവെയാണ് ബൈജുവിന്റെ വിയോഗം.

 

Signature-ad

സിനിമയുടെ ചര്‍ച്ചകള്‍ക്കായി കോഴിക്കോടെത്തിയ ബൈജു ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ തിരികെ കാറോടിച്ച്‌ വരുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളത്തെ ഭാര്യവീട്ടില്‍ കയറി സമീപത്തുള്ള ഡോക്ടറെ കണ്ടതിന് ശേഷം ഭാര്യയുമൊത്ത് നോര്‍ത്ത് പറവൂരിലെ വീട്ടിലെത്തി. എന്നാല്‍ രാത്രിയായപ്പോഴേക്കും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭക്ഷ്യവിഷബാധ എന്നാണ് സൂചന.

 

20 വര്‍ഷത്തോളമായി സിനിമാരംഗത്ത് സജീവസാന്നിദ്ധ്യമായ ബൈജു പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ എന്നിവയുള്‍പ്പെടെ 45-ല്‍ അധികം സിനിമകളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായി അദ്ദേഹം പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: