FeatureNEWS

വേദനയില്ലാതെ കുത്തിവെക്കാവുന്ന സിറിഞ്ചുകൾ വികസിപ്പിച്ച് മലയാളി ഡോക്ടറും സംഘവും

ബംഗളൂരു:വേദനയില്ലാതെ കുത്തിവെക്കാവുന്ന സിറിഞ്ചുകൾ വികസിപ്പിച്ച് മലയാളി ഡോക്ടറും സംഘവും.
തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ  ഗവേഷകരാണ് ഇതിന് പിന്നില്‍.
വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകളാണ് ഇവർ വികസിപ്പിച്ചെടുത്തത്.നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ (കാസ്റ്റ് മോള്‍ഡ്) ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. സാധാരണ താപനിലയില്‍ ഖരാവസ്ഥയിലെത്തുമെന്നതിനാല്‍ സമയവും ലാഭിക്കാം.

കുത്തിവെപ്പ് സമയത്ത് തൊലിയുടെ അടിയിലുള്ള നാഡികളില്‍ സിറിഞ്ച് കൊള്ളുമ്ബോഴാണ് വേദനയുണ്ടാകുന്നത്. മൈക്രോ നീഡില്‍ തൊലിയുടെ തൊട്ടുതാഴെ വരെയേ എത്തുന്നുള്ളൂ. അതിനാലാണ് വേദനയില്ലാത്തത്. ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ എടുക്കേണ്ടിവരുന്ന രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും മൈക്രോനീഡില്‍ ഉപകാരപ്പെടും.

ചെലവു കുറവായതിനാല്‍ പുതിയ മാതൃക വിപണിയിലും സ്വീകാര്യമാകും. ആകൃതിയിലെ പ്രത്യേകതമൂലം 20 ശതമാനം കുറവ് മരുന്ന് മതിയെന്നതും നേട്ടമാണ്.നിബ് ഇല്ലാത്ത പേന എപ്രകാരമാണോ അതുപോലെയാണ് ഐ.ഐ.എസ്. വികസിപ്പിച്ച മൈക്രോനീഡില്‍ മാതൃക.

Signature-ad

ബെംഗളൂരു നാഷണല്‍ എയറോസ്പേസ് ലബോറട്ടറിയില്‍ സീനിയര്‍ റിസര്‍ച്ച്‌ അസോസിയേറ്റായ ഡോ. അനുവും ഈ ഗവേഷക സംഘത്തിലുണ്ട് എന്നത് കേരളത്തിനും അഭിമാനമാണ്. സൗത്ത് ഇന്ത്യൻ ബാങ്കില്‍ നിന്നും വിരമിച്ച എം.ജെ. സൈമണിന്റെയും റോസമ്മയുടെയും മകളാണ് അനു.

 

എയര്‍ ട്രാഫിക് കണ്‍ട്രോളറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് രഞ്ജിത്ത് ജോര്‍ജ്, മക്കള്‍ എന്നിവര്‍ക്കൊപ്പം ബെംഗളൂരുവിലാണ് താമസം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്സില്‍ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Back to top button
error: