Month: June 2023
-
NEWS
കുവൈറ്റില്‍ പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താൻ നീക്കം
കുവൈത്ത് സിറ്റി:46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്.ഇപ്പോൾ ഇതിന്റെ ഭാഗമായി കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ് നിര്‍ദേശം നല്‍കിയതായുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ ഒട്ടുമിക്ക റെസിഡൻസി പെര്‍മിറ്റുകളും ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തും. കുവൈറ്റിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും രാജ്യം പിന്തുടരുന്ന മറ്റ് നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ നിര്‍ദേശം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.റെസിഡൻസി പെര്‍മിറ്റുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ ഭൂരിപക്ഷം കമ്ബനികളും…
Read More » -
Kerala
കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍ പുറത്തുവിട്ടു; നിരക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ താരിഫ് റേറ്റുകള്‍ പുറത്തുവിട്ടു. 1794 രൂപക്ക് ആറ് മാസം 20 എംബിബിഎസ് സപീഡില്‍ കണക്ഷൻ ലഭ്യമാക്കുന്നതാണ് ചുരുങ്ങിയ നിരക്ക്. ഈ പ്ലാനില്‍ പ്രതിമാസം 299 രൂപയേ യഥാര്‍ഥ തുക വരുന്നുള്ളൂ. 7494 രൂപയുടെ പ്ലാൻ ആണ് ഏറ്റവും കൂടിയത്. ഇതുപ്രകാരം 250 സ്പീഡ് വേഗതയുള്ള ഇന്റര്‍നെറ്റ് ആറ് മാസത്തേക്ക് ലഭിക്കും. 5000 ജിബിയാണ് ലിമിറ്റ്. പ്രതിമാസം 1249 രൂപയാണ് ഈ പ്ലാനില്‍ ഉപഭോക്താവിന് ചെലവാകുക. 2094 രൂപയ്ക്ക് 30 എംബിബിഎസ് വേഗത്തില്‍ 3000 ജിബി, 2394 രൂപക്ക് 40 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 2694 രൂപക്ക് 50 എംബിബിഎസ് വേഗത്തില്‍ 5000 ജിബി, 2994 രൂപക്ക് 75 എംബിബിഎസ് വേഗത്തില്‍ 4000 ജിബി, 3594 രൂപക്ക് 100 എംബിബിഎസ് വേഗത്തില്‍ 5000 ജിബി, 4794 രൂപക്ക് 150 എംബിബിഎസ് വേഗത്തില്‍…
Read More » -
Kerala
അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. ചെന്നൈ എഗ്മൂര്‍ – മംഗലാപുരം എക്സ്പ്രസ് തട്ടിയാണ് മരണം. ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം.കോഴിക്കോട് കല്ലായിലാണ് അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Read More » -
India
അതിര്‍ത്തി പ്രദേശമായ അക്‌സായ് ചിന്നില്‍ ചൈനയുടെ സൈനിക വിന്യാസമെന്ന് റിപ്പോർട്ട്
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന അക്‌സായ് ചിന്നില്‍ സൈനിക വിന്യാസത്തിന്റെ ഭാഗമായി ചൈന സജ്ജീകരണങ്ങള്‍ വിപുലമാക്കുന്നതായി റിപ്പോര്‍ട്ട്. പ്രദേശത്തെ റോഡുകള്‍, ഔട്ട്പോസ്റ്റുകള്‍, ക്യാമ്ബുകള്‍ എന്നിവ വികസിപ്പിക്കുന്നതായി യുകെ ആസ്ഥാനമായുള്ള ചാറ്റം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ഒക്ടോബര്‍ മുതല്‍ ആറ് മാസത്തിനുള്ളില്‍ എടുത്ത ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എന്നറിയപ്പെടുന്ന വിദഗ്ധ സംഘടനയാണ് ചാറ്റം ഹൗസ്. പ്രദേശത്തുള്ള റോഡുകള്‍ ഔട്ട്പോസ്റ്റുകള്‍, പാര്‍ക്കിങ് ഏരിയകള്‍, സോളാര്‍ പാനലുകള്‍, ഹെലിപാഡുകള്‍, കാലാവസ്ഥാ പ്രതിരോധ ക്യാമ്ബുകള്‍ തുടങ്ങിയവ വികസിപ്പിച്ചതായും അക്‌സായി ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് സംഘടന ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള വിപുലപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്ചാറ്റം ഹൗസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.നേരത്തെതന്നെ ചൈന ഇവിടെ സൈനിക വിന്യാസം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
Read More » -
Kerala
വീണ്ടും അഭിനയിക്കാൻ മോഹം; കുടുംബചിത്രം പങ്കുവെച്ച് ഉർവശി
വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമായി ഉര്‍വശി.കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ ഇൻസ്റ്റഗ്രാമില്‍ നടി പുതിയ അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വിഡിയോയും താരം പങ്കുവച്ചിരുന്നു.സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി പറയുന്നു. താരത്തിന്റെ മകന്‍ ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും വിഡിയോയില്‍ കാണാം.മകന് സ്കൂള്‍ അവധിയായതിനാല്‍ ദുബായില്‍ അവധി ആഘോഷിക്കുകയായിരുന്നു ഉര്‍വശി.പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയില്‍ തിരിച്ചെത്തിയെന്നും സിനിമയിൽ സജീവമാകാനാണ് താൽപ്പര്യമെന്നും താരം വിഡിയോയില്‍ പറയുന്നു. താരത്തിന്റെ ആഗ്രഹത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇതുവരെ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഉര്‍വശിക്ക്.
Read More » -
Kerala
എഐ ക്യാമറ; ആദ്യ 10 മണിക്കൂറില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കൊല്ലത്ത്, കുറവ് മലപ്പുറത്ത് തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ 10 മണിക്കൂറില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ.രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 വരെയുള്ള കണക്ക് പ്രകാരമാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്.ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 6 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read More » -
Life Style
അച്ഛന്‍ മാത്രമായിരുന്നില്ല അവന് സുധി; രാഹുലിനെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവര്‍
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണര്‍ന്നത്. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിതാരത്തെ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആശുപത്രിയിലും നടന്റെ വീട്ടിലുമായി നിരവധി പേരാണ് എത്തിച്ചേരുന്നത്. സുധിയെ കാണാന്‍ മകന്‍ ആശുപത്രിയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഓരോ മലയാളിയുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയാണ് രാഹുല്‍ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ഒന്നര വയസില്‍ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേര്‍ത്താണ് സുധി രാഹുലിനെ വളര്‍ത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛന്‍ മകന്‍ ബന്ധത്തേക്കാള്‍ ഉപരി നല്ല സുഹൃത്തുക്കള്‍ ആയിരുന്നു ഇരുവരും. ”ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ്…
Read More » -
Local
കോട്ടയത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരില്‍ മേല്‍കൈ തിരുവഞ്ചൂര്‍ വിഭാഗത്തിന്
കോട്ടയം: ജില്ലയിലെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള വിശാല എ ഗ്രൂപ്പിന് മേല്‍കൈ. ആകെയുളള 18 ബ്ലോക്ക് പ്രസിഡന്റുമാരില്‍ ഏഴു പേരും വിശാല എ ഗ്രൂപ്പിന്റെ ഭാഗമാണ്. പഴയ എ ഗ്രുപ്പില്‍ നിന്നുളളവരാണ് മൂന്നു ബ്ലോക്ക് പ്രസിഡന്റുമാര്‍. ഇതിന് പുറമേ ചാണ്ടി ഉമ്മന്‍ നിര്‍ദേശിച്ചവരാണ് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാര്‍. പുതുപ്പളളി മണ്ഡലമുള്‍പ്പെടുന്ന പുതുപ്പളളി, അയര്‍ക്കുന്നം ബ്ലോക്ക് പ്രസിഡന്റുമാരെയാണ് ചാണ്ടി ഉമ്മന്റെ നിര്‍ദേശപ്രകാരം നിയോഗിച്ചത്. ഐ ഗ്രൂപ്പിന് നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉളളത്. ഇതില്‍ കോട്ടയം വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് തിരുവഞ്ചൂര്‍ വിഭാഗത്തിന്റെയും നോമിനിയാണ്. ഒരു ബ്ലോക്ക് പ്രസിഡന്റ് കെ.സി. വേണുഗോപാലിനൊപ്പവും ഒരാള്‍ ആന്റോ ആൻ്റണിക്കൊപ്പവുമാണ്. കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പില്‍ നിന്നും വന്ന ഒരു വിഭാഗവും ഉള്‍പ്പെടുന്നതാണ് വിശാല എ ഗ്രൂപ്പ് .ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. പഴയ എ ഗ്രൂപ്പിന് നേതൃത്വം…
Read More » -
കോട്ടയം ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
കോട്ടയം: ജില്ലയിലെ 18 ബ്ലോക്കുകളിലേക്കും പ്രസിഡൻറുമാരെ പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോട്ടയം ഈസ്റ്റ് – സിബി ജോൺ കോട്ടയം വെസ്റ്റ് – എൻ.ജയചന്ദ്രൻ ഏറ്റുമാനൂർ – ജോ റോയി ആർപ്പൂക്കര – സോബിൻ തെക്കേമഠം കടുത്തുരുത്തി – ജെയിംസ് പുല്ലപ്പള്ളി ഉഴവൂർ – ന്യൂവ് ജെറ്റ് ജോസഫ് വൈക്കം – ടി.ഡി ഉണ്ണി തലയോലപ്പറമ്പ് – എം.കെ ഷിബു പാലാ – എൻ.സുരേഷ് ഭരണങ്ങാനം – മോളി പീറ്റർ ചങ്ങനാശേരി വെസ്റ്റ് – ബാബു കോഴിപ്പുറം ചങ്ങനാശേരി ഈസ്റ്റ് – കെ.എ ജോസഫ് പൂഞ്ഞാർ – അഡ്വ.കെ.സതീഷ് കുമാർ മുണ്ടക്കയം – ബിനു മറ്റക്കര കാഞ്ഞിരപ്പള്ളി – അഡ്വ.പി.ജീരാജ് കറുകച്ചാൽ – മനോജ് തോമസ് പുതുപ്പള്ളി – കെ.വി ഗിരീഷൻ അയർക്കുന്നം – കെ.ജെ രാജു
Read More » -
Kerala
‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം; നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണരംഗത്തെ കേരള മോഡലാകുമെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. കോട്ടയം അയ്മനത്തെ പി.ജെ.എം. അപ്പർ പ്രൈമറി സ്‌കൂൾ അങ്കണത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലൂടെ മലയാളിക്കു സുപരിചിതമായ മാംഗോസ്റ്റിൻ മരം നട്ടാണ് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതടക്കം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സഹകരണ മേഖല സജീവമായ ഇടപെടൽ നടത്തുകയാണെന്നും രാജ്യത്തെ സഹകരണ മേഖലയിൽ വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ ഇടപെടലെന്ന നിലയിൽ നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണരംഗത്തെ കേരള മോഡലാകുമെന്നും അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടൊപ്പം സഹകരണമേഖലയും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കും. ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറാൻ ഏല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഭൂമിക്കുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിന്തകളും ഒ.എൻ.വി. അടക്കമുള്ള…
Read More »