KeralaNEWS

വീണ്ടും അഭിനയിക്കാൻ മോഹം; കുടുംബചിത്രം പങ്കുവെച്ച് ഉർവശി

വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ച്  സമൂഹമാധ്യമങ്ങളിൽ സജീവമായി ഉര്‍വശി.കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ ഇൻസ്റ്റഗ്രാമില്‍ നടി പുതിയ അക്കൗണ്ട് ആരംഭിച്ചത്.

അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വിഡിയോയും താരം പങ്കുവച്ചിരുന്നു.സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ നിങ്ങളോട് സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നും ഉര്‍വശി പറയുന്നു.

 

താരത്തിന്റെ മകന്‍ ഇഷാനെയും ഭര്‍ത്താവ് ശിവപ്രസാദിനെയും വിഡിയോയില്‍ കാണാം.മകന് സ്കൂള്‍ അവധിയായതിനാല്‍ ദുബായില്‍ അവധി ആഘോഷിക്കുകയായിരുന്നു ഉര്‍വശി.പന്ത്രണ്ട് ദിവസത്തെ അവധിയാഘോഷത്തിനുശേഷം ചെന്നൈയില്‍ തിരിച്ചെത്തിയെന്നും സിനിമയിൽ സജീവമാകാനാണ് താൽപ്പര്യമെന്നും താരം വിഡിയോയില്‍ പറയുന്നു.
താരത്തിന്റെ ആഗ്രഹത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇതുവരെ മുപ്പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഉര്‍വശിക്ക്.

Back to top button
error: