KeralaNEWS

എഐ ക്യാമറ; ആദ്യ 10 മണിക്കൂറില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കൊല്ലത്ത്, കുറവ് മലപ്പുറത്ത്
 
തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ 10 മണിക്കൂറില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ.രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 വരെയുള്ള കണക്ക് പ്രകാരമാണിത്.
 ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്.ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 6 മണിവരെ കണ്ടെത്തിയിട്ടുള്ളത്.
ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: