IndiaNEWS

അതിര്‍ത്തി പ്രദേശമായ അക്‌സായ് ചിന്നില്‍ ചൈനയുടെ സൈനിക വിന്യാസമെന്ന് റിപ്പോർട്ട്

ന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന അക്‌സായ് ചിന്നില്‍ സൈനിക വിന്യാസത്തിന്റെ ഭാഗമായി ചൈന സജ്ജീകരണങ്ങള്‍ വിപുലമാക്കുന്നതായി റിപ്പോര്‍ട്ട്.
പ്രദേശത്തെ റോഡുകള്‍, ഔട്ട്പോസ്റ്റുകള്‍, ക്യാമ്ബുകള്‍ എന്നിവ വികസിപ്പിക്കുന്നതായി യുകെ ആസ്ഥാനമായുള്ള ചാറ്റം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ഒക്ടോബര്‍ മുതല്‍ ആറ് മാസത്തിനുള്ളില്‍ എടുത്ത ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എന്നറിയപ്പെടുന്ന വിദഗ്ധ സംഘടനയാണ് ചാറ്റം ഹൗസ്.

പ്രദേശത്തുള്ള റോഡുകള്‍  ഔട്ട്പോസ്റ്റുകള്‍, പാര്‍ക്കിങ് ഏരിയകള്‍, സോളാര്‍ പാനലുകള്‍, ഹെലിപാഡുകള്‍, കാലാവസ്ഥാ പ്രതിരോധ ക്യാമ്ബുകള്‍ തുടങ്ങിയവ വികസിപ്പിച്ചതായും അക്‌സായി ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് സംഘടന ചൂണ്ടിക്കാട്ടുന്നു.

Signature-ad

 

ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള വിപുലപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്ചാറ്റം ഹൗസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.നേരത്തെതന്നെ ചൈന ഇവിടെ സൈനിക വിന്യാസം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: