Month: June 2023

  • India

    ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി

    ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് മമത ബാനർജി പറഞ്ഞു. ട്രെയിൻ അപകടം നടന്ന ബാലസോറിൽ മമത ബാന‍‍ർജി എത്തിയിരുന്നു. പരിക്കേറ്റവരെ കാണുകയും സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാന‍ർജി രം​ഗത്തെത്തിയിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു. ‘മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനർജി…

    Read More »
  • Local

    വീട് നിര്‍മാണം നടക്കുന്നതിനിടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

    കണ്ണൂർ:മട്ടന്നൂർ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിനിടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. മട്ടന്നൂര്‍ ഉരുവച്ചാല്‍ ഏളക്കുഴി പന്നിയോട്ട് പൊയില്‍ വീട്ടില്‍ പരേതരായ വാസു-ഓറക്കണ്ടി നളിനി ദമ്ബതികളുടെ മകന്‍ ഒ കെ വനേഷാണ് (37) മരിച്ചത്. മട്ടന്നൂര്‍ ഫയര്‍ഫോഴ്സും സമീപവാസികളും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    Read More »
  • Kerala

    എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവും പിഴയും 

    കണ്ണൂര്‍: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 83 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.പുളിങ്ങോം പാലാന്തടം സ്വദേശി രമേശ(32)നെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്ബ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആര്‍.രാജേഷ് ആണ് ശിക്ഷ വിധിച്ചത്.ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപയാണ് പിഴ. 2018-ല്‍ ആണ് കോടതി വിധിക്കാസ്പദമായ സംഭവം നടന്നത്.

    Read More »
  • Crime

    കൊച്ചിയില്‍ യുവതിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍

    കൊച്ചി: യുവതിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ജെസിലാണ് അറസ്റ്റിലായത്.പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയാണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയെ മരിച്ച നിലയിൽ കണ്ടത്.പ്രതിയും മരണപെട്ട യുവതിയും ഒരുമിച്ചു താമസിച്ചുവരികയായിരിന്നു.ഇരുവരും തമ്മിൽ കടബാധ്യതകള്‍ പറഞ്ഞു തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ യുവതിയെ അടിച്ച്‌ അവശനിലയിലാക്കുകയായിരുന്നു. തുടർന്ന് ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ച്‌ കുളിമുറിയില്‍ വീണു ബോധം നഷ്ടപ്പെട്ടതായി പറയുകയായിരുന്നു. വീട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തലക്കേറ്റ അടിയാണ് മരണക്കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.തുടർന്നായിരുന്നു അറസ്റ്റ്‌.

    Read More »
  • Kerala

    “നിങ്ങള്‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്” ;വ്യത്യസ്ഥമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

    അടൂർ: എഐ കാമറയ്ക്കെതിരെ വ്യത്യസ്ഥമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. “നിങ്ങൾ‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്” എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. “‍നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു’ എന്ന മുന്നറിയിപ്പ് ബോര്‍ഡാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്തരമൊരു പ്രതിഷേധ ബോര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിനു മുന്നില്‍ നിന്നെടുത്ത ചിത്രമാണ് മാങ്കൂട്ടത്തില്‍ പങ്കുവച്ചത്.

    Read More »
  • India

    ബാലസോര്‍ ട്രെയിൻ അപകടത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പോലീസ്

    ഭുവനേശ്വർ:ബാലസോര്‍ ട്രെയിൻ അപകടത്തില്‍ അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് റെയില്‍വേ പോലീസ്.റെയില്‍വേ നിയമത്തിലെ 153, 154, 175 വകുപ്പുകള്‍ പ്രകാരമാണ് റെയില്‍വേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാലസോര്‍ റെയില്‍വേ പൊലീസിലെ എസ്‌ഐ പപ്പുകുമാര്‍ നായിക്കിന്റെ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 338, 304 എ (ജാമ്യമില്ലാത്തത്) & 34 എന്നിവയും ചേർത്താണ് കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്, ഇതില്‍ “അശ്രദ്ധ മൂലമുണ്ടാകുന്ന മരണങ്ങള്‍” ഉള്‍പ്പെടുന്ന റെയില്‍വേ നിയമത്തിലെ 153 വകുപ്പ്, “വ്യക്തികളുടെ സുരക്ഷ അപകടപ്പെടുത്തുന്നു” എന്ന കുറ്റം ഉള്‍പ്പെടുന്ന 154, 175 വകുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.   അതേസമയം ബാലസോര്‍ അപകടസ്ഥലത്തെ റെയില്‍വേ ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് പിന്നാലെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. 275 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണ അപകടത്തിന് 51 മണിക്കൂറിനുള്ളിലാണ് റെയില്‍വേ ട്രാക്ക് വീണ്ടും ഗതാഗത സജ്ജമായത്.

    Read More »
  • Kerala

    കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി  എക്സ്പ്രസിന് തീവെയ്ക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

    കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് തീവെയ്ക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. കംപാര്‍ട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു.വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് സംഭവമുണ്ടായത്.   സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു.കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.   നേരത്തെ എലത്തൂർ ട്രെയിൻ തീവയ്പ്‌ കേസിൽ ഡൽഹി സ്വദേശി അറസ്റ്റിലായിരുന്നു.

    Read More »
  • Kerala

    പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി;കൊല്ലം സുധിയ്‌ക്ക് ആയിരങ്ങളുടെ ആദരാഞ്ജലികൾ

    തൃശ്ശൂര്‍: ഇന്ന് പുലർച്ചെ അപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമ-സീരിയല്‍ താരങ്ങളും ജനങ്ങളുമടക്കം വൻ ജനാവലിയാണ് എത്തിയത്.കക്കനാട് നടന്ന പൊതുദര്‍ശനത്തില്‍ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങളും എത്തിയിരുന്നു. പൊട്ടിക്കരഞ്ഞാണ് സുരേഷ് ഗോപി സുധിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.നടൻ ഹരിശ്രീ ആശോകനും ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയില്‍ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.കണ്ണ് നിറഞ്ഞാണ് സുരേഷ് ഗോപി അവിടേക്ക് എത്തിയത്.മൃതദേഹത്തിനരികിലെത്തിയതും താരം സർവ്വ നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

    Read More »
  • Kerala

    പെയിന്‍റടിച്ച്‌ നിറംമാറ്റിയ സ്വര്‍ണ ഉരുപ്പടികളുമായി തമിഴ്നാട് സ്വദേശിനി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ

    കൊച്ചി:പെയിന്‍റടിച്ച്‌ നിറംമാറ്റിയ സ്വര്‍ണ ഉരുപ്പടികളുമായി തമിഴ്നാട് സ്വദേശിനി പിടിയില്‍.കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗമാണ് 22,94,276 രൂപ വില വരുന്ന 437.35 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന ചെന്നൈ സ്വദേശിനിയായ റാസിക് മുംതാസില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ക്ലിപ്പുകളും സ്ലൈഡുകളും ഉപയോഗിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    സൗന്ദര്യം പോര;ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു

    അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സംഭവത്തിൽ ഭര്‍ത്താവിനെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍(33) ആണ് മരിച്ചത്.ഭര്‍ത്താവിന്റെ വീടായ അരൂര്‍ പള്ളിയറക്കാവ് അമ്ബലത്തിന് കിഴക്ക് കാക്കപ്പറമ്ബില്‍ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ സൗന്ദര്യം പോര എന്ന് പറഞ്ഞ് നീതുവിനെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതിരുന്നു. ഇതേതുടര്‍ന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിൽ തിരിച്ചു വന്നിരുന്നു.   കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി നല്‍കാതെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുവാനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു.ഇതേതുടര്‍ന്നായിരുന്നു നീതു തൂങ്ങി മരിച്ചത്.   പ്രതിയെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.…

    Read More »
Back to top button
error: