IndiaNEWS

ഡൽഹിയിൽ വൈദികന് ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ക്രൂരമർദ്ദനം

ന്യൂഡൽഹി: വൈദികനെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുരുഗ്രാം ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദേവാലയ വികാരി ഫാ.അമല്‍രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്.സ്ഥലം പാട്ടത്തിനു നല്‍കിയ വ്യക്തിയെയും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
 

അറുപതോളം ക്രിസ്ത്യൻ കുടുംബങ്ങള്‍ പള്ളിയുടെ കീഴിലുണ്ടെന്നാണ് അതിരൂപത അധികൃതര്‍ നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: