KeralaNEWS

പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില  വര്‍ദ്ധിപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പുരയിടമായി തരംമാറ്റുന്ന ഭൂമിയുടെ ന്യായവില  വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം.നിലവും മറ്റും പുരയിടമായി തരംമാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും അനുമതി ലഭിച്ചവ കുറഞ്ഞ മതിപ്പ് വില രേഖപ്പെടുത്തി വില്പന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്.

ന്യായവിലയുടെ എട്ട് ശതമാനമാണ് സ്റ്റാമ്ബ് ഡ്യൂട്ടി.രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസും. തരംമാറ്റിയ ഭൂമി മതിപ്പ് വിലയ്ക്ക് പ്രമാണം ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ കുറവ് വരുന്നു. അതേസമയം, തരംമാറ്റി പുരയിടമാക്കുന്നതോടെ വിപണി വിലയും മൂല്യവും വസ്തുവിന്റെ ഉയരുകയും ചെയ്യുന്നു.

 

ഭൂമി തരംമാറ്റാനുള്ള അനുമതി നല്‍കിയതോടെ വൻതോതിലുള്ള തരംമാറ്റ അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. രണ്ടര ലക്ഷത്തോളം കടലാസ് അപേക്ഷകള്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റവന്യു വകുപ്പ് തീര്‍പ്പാക്കിയത്.

 

2022 ജനുവരി ഒന്നു മുതല്‍ തരംമാറ്റത്തിന് ഓണ്‍ലൈൻ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2023 മേയ് 30 വരെ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഓണ്‍ലൈൻ വഴി കിട്ടിയത്.

Back to top button
error: