KeralaNEWS

കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ കോൾ;യുവാവിന് നഷ്ടമായത് 19000 രൂപ

മലപ്പുറം: കെ എസ് ഇ ബിയുടെ പേരില്‍ വിളിച്ച വ്യാജ കോളിന് പിന്നാലെ എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും പറഞ്ഞുകൊടുത്ത യുവാവിന് നഷ്ടമായത് 19000 രൂപ.
കാരത്തൂര്‍ കാളിയാടൻ ഷാഹിൻ റഹ്‌മാന്റെ അക്കൗണ്ടില്‍ നിന്നാണ് 19,000 രൂപ നഷ്ടമായത്.വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച അജ്ഞാതൻ കെ എസ് ഇ ബിയില്‍ നിന്നാണെന്നും താൻ അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ ടി എം കാര്‍ഡിലെ നമ്ബറും ഇതിനൊപ്പം ഒ ടി പിയും ഷാഹിൻ അയച്ച്‌ കൊടുത്തതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഷാഹിൻ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി.ഇരിങ്ങാലക്കുട കോളേജില്‍ പഠിക്കുന്ന ഷാഹിൻ പഠനാവശ്യങ്ങള്‍ക്കായി എടുത്ത കേരള ഗ്രാമീണ്‍ ബാങ്ക് തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതാണ് സൂചന.
എ ടി എം കാര്‍ഡിലെ നമ്ബറും ഒ ടി പിയും മറ്റും യാതൊരു കാരണവശാലും ആര്‍ക്കും കൈമാറുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Back to top button
error: