IndiaNEWS

മണിപ്പൂരിൽ ആംബുലൻസുകള്‍ക്ക് തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു

ഇംഫാൽ:കലാപം നിയന്ത്രണാതീതമായി തുടരുന്ന മണിപ്പുരില്‍ അക്രമിസംഘം ആംബുലൻസുകള്‍ക്ക് തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു.
ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ലാംസങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇറോയ്സെംബയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവന്ന രണ്ടു വാഹനമാണ് ആക്രമിക്കപ്പെട്ടത്. തിങ്കള്‍ രാവിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്പില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. മെയ് മൂന്നിന് ആരംഭിച്ച കലാപം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനശേഷവും രൂക്ഷമായി തുടരുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ കാക്ചിങ് ജില്ലയില്‍ രണ്ടു ഗ്രാമത്തിന് തീയിട്ട അക്രമികള്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടും തകര്‍ത്തിരുന്നു.

Back to top button
error: