Month: June 2023

  • വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടുത്തം

    ദില്ലി: വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടുത്തം. ദില്ലിയിലെ ജവഹർലാല്‍ നെഹ്റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെ ഉണ്ടായ തീ അഗ്നിശമനസേന പന്ത്രണ്ട് മണിയോടെ അണച്ചു. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെർവർ റൂമിലാണ് തീപിടിച്ചത്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്‍റെ കാരണമെന്താണെന്നത് കണ്ടെത്തിയിട്ടില്ല. തീ പിടുത്തമുണ്ടായതോടെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

    Read More »
  • India

    ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്

    ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. വ്യാജ വാര്‍ത്ത കൊടുക്കുന്നവര്‍ക്ക് ഞങ്ങളുടെ മാനസിക സംഘര്‍ഷം അറിയില്ല. മാധ്യമങ്ങള്‍ക്ക് ഭയം കാണും, ഞങ്ങള്‍ക്ക് അതില്ല എന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധ സമരം അവസാനിപ്പിച്ചെന്ന വാര്‍ത്തകള്‍ തള്ളി നേരത്തെ സാക്ഷി മാലിക്കും രംഗത്തെത്തിയിരുന്നു. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും വീണ്ടും റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് ജന്തർ മന്തറിലെ സമരം അവസാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായത്. കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം…

    Read More »
  • Crime

    അമല്‍ജ്യോതിയിലെ വിദ്യാർഥിനിയുടെ മരണം: വിദ്യാർഥികളെ പോലെ തന്നെ മാനേജ്മെന്റും ശ്രദ്ധയുടെ മരണത്തിൽ ദുഃഖിതർ, പൊലീസ് അന്വേഷണം നടക്കട്ടെ: കോളജ് മാനേജർ

    കോട്ടയം: വിദ്യാർഥികളെ പോലെ തന്നെ മാനേജ്മെന്റും ശ്രദ്ധയുടെ മരണത്തിൽ ദു:ഖിതരാണെന്ന് കോളജ് മാനേജർ ഫാ. മാത്യു പായിക്കാട്. ശ്രദ്ധ കുഴഞ്ഞുവീണു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. താൻ തന്നെയാണ് സംഭവം പൊലീസിനെ നേരിട്ട് വിളിച്ച് അറിയിച്ചതെന്നും കോളജ് മാനേജർ പറഞ്ഞു. മരണ കാരണം അന്വേഷിക്കാൻ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകി. ഒരു മാസത്തെ അവധിക്ക് ശേഷം കുട്ടി തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ആയിരുന്നു ആത്മഹത്യ. കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ ഉടൻ പൊലിനെ വിവരം അറിയിച്ചു. കുഴഞ്ഞു വീണു എന്ന് പറഞ്ഞിട്ടില്ലെന്നും ഫാദർ മാത്യു പായിക്കാട് പറയുന്നു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്ക്‌നോളജി വിദ്യാർഥിനി ശ്രദ്ധ(20)യുടെ മരണത്തിൽ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.…

    Read More »
  • LIFE

    ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ ഇത് കാണരുത്; അമല്‍ജ്യോതിയിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം

    കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളെജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി അധികാരികൾ കാണരുതെന്നും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന വിദ്യാർഥികളെ കേരളം കേൾക്കണമെന്നും ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഷെയ്ൻ നിഗത്തിൻറെ കുറിപ്പ് “അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം…. ഐക്യദാർഢ്യം നൽകണം…” അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തിയിട്ടുണ്ട്.…

    Read More »
  • Kerala

    അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം വേണം; മാനേജ്മെന്റ് കോളജുകളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കണം: കെ.എസ്.യു.

    തിരുവനന്തപുരം: കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. അതിനായി സർക്കാർ പ്രത്യേക ബില്ല് കൊണ്ടുവരണം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത പശ്ചാതലത്തിൽ കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദ്ദവും വിദ്യാർത്ഥി അവകാശ ലംഘനത്തെ പറ്റിയും സമഗ്രമായി പഠിക്കാൻ സർക്കാർ കമ്മീഷനെ വയ്ക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട്ടിൽ കെ എസ് യു പ്രതിനിധി സംഘം ഇന്ന് സന്ദർശിച്ചിരുന്നു. വിഷയങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും ചെയ്തു. പ്രസ്തുത കോളേജിൽ ഉണ്ടായ സംഭവം അതീവ ഗൗരവമേറിയതാണ്. ഇതിൽ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാവണമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്ക്‌നോളജി വിദ്യാർഥിനി ശ്രദ്ധ(20)യുടെ മരണത്തിൽ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന്…

    Read More »
  • Kerala

    കണ്ണൂരിലെ ലോറിഡ്രൈവറുടെ കൊലപാതകം, രണ്ടുപേർ അറസ്റ്റിൽ

        കണ്ണൂര്‍: എസ്.പി. ഓഫീസിനു മുന്നില്‍ വച്ച് ലോറി ഡ്രൈവറായ കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കെത്ത് വി.ഡി ജിന്റോയെ (39)  കൊലപ്പെടുതതിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഷബീര്‍, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് (തിങ്കൾ) രാവിലെയായിരുന്നു സംഭവം. ലോറിക്കുള്ളില്‍ വെച്ചാണ് ഡ്രൈവര്‍ ജിന്റോയ്ക്ക് കുത്തേറ്റതെന്ന് എ.സി.പി രത്‌നകുമാര്‍ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റര്‍ അകലെ കുഴഞ്ഞ് വീണു. കവര്‍ച്ചയാണ് ആക്രമിയുടെ ലക്ഷ്യം എന്നും എ.സി.പി കൂട്ടിച്ചേര്‍ത്തു. സംഭവത്തിനു പിന്നാലെ ഷബീറും അല്‍ത്താഫും ഉൾപ്പെട്ട അക്രമിസംഘത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ബിനുമോഹനും സംഘവും    കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം വൈകിട്ടോടെ  ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഷബീറും അല്‍ത്താഫും ചേര്‍ന്ന് ജിന്റോയുടെ കാലില്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആഴത്തിലുള്ള ഈ മുറിവാണ് ജിന്റോയുടെ മരണകാരണം. ലോറിയിൽ വെച്ചാണ് ജിന്റോയ്ക്ക് വെട്ടേറ്റത്. ഇന്നു പുലർച്ചെ മൂന്നോടെയാണ് കണ്ണൂര്‍ എസ്പി ഓഫിസിന് മുന്നിലാണ് സംഭവം. അല്‍ത്വാഫിന്റെ പേരില്‍…

    Read More »
  • Crime

    കോഴിക്കോട് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് നി​ഗമനം, അയൽവാസി കസ്റ്റഡിയിൽ

    കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അയൽവാസിയായ രാജൻ കസ്റ്റഡിയിലുണ്ട്. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അയൽവാസികളിൽ നിന്ന് പൊലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • India

    അരിക്കൊമ്പ​ന്റെ ആരോ​ഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ, ഉടൻ തുറന്നുവിടില്ല; ഡോക്ടർമാരുടെ വിദ​ഗ്ധ സംഘം പരിശോധിക്കും

    തിരുനെൽവേലി: അരിക്കൊമ്പനെ ഉടൻ തുറന്നു വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നു സൂചന ലഭിച്ചതിനെ തുടർന്നാണിത്. ഡോക്ടർമാരുടെ വിദഗ്‌ധ സംഘം അരിക്കൊമ്പനെ പരിശോധിക്കുമെന്നു തമിഴ്‌നാട് വനം വകുപ്പ്. ആവശ്യമെങ്കിൽ രണ്ടു ദിവസം കോതയാർ എത്തിച്ചു ചികിത്സ നൽകും. മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പന്റെ ആരോ​ഗ്യനിലയിൽ പ്രശ്നമില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ ഇപ്പോൾ ആനയുടെ ആരോ​ഗ്യനില തൃപ്തികരമല്ല എന്നാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇപ്പോഴും ആനയെ വാഹനത്തിൽ തന്നെ നിർത്തിയിരിക്കുകയാണ്. പുറത്തേക്ക് ഇറക്കുകയാണെങ്കിൽ പോലും അത് പുലർച്ചയോട് കൂടി മാത്രമേ സാധിക്കൂ എന്നാണ് വനംവകുപ്പ് പറയുന്നത്. അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.

    Read More »
  • Crime

    പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ല എന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

    മലപ്പുറം: പോളിസി ഉടമക്ക് അറിയാതിരുന്ന രോഗം വെളിപ്പെടുത്തിയില്ല എന്നാരോപിച്ച് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ. ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ രോഗവിവരം മറച്ചുവെച്ചുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവായ 1,46,294 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ വിധിച്ചു. കൊണ്ടോട്ടി പുളിക്കൽ സ്വദേശി അബ്ദുൾ ജലീൽ സമർപ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ വിധി. എച്ച് ഡി എഫ് സി എർഗോ ഇൻഷുറൻസ് കമ്പനിയാണ് വിധിസംഖ്യ നൽകേണ്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയ്ക്ക് പരാതിക്കാരനെ പ്രവേശിപ്പിക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇൻഷുറൻസ് ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ നേരത്തെ ഉണ്ടായിരുന്ന രോഗം മറച്ചുവെച്ച് പോളിസി എടുത്തതിനാൽ വ്യവസ്ഥ പ്രകാരം ആനുകൂല്യം നൽകാനാവില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. എന്നാൽ പോളിസി എടുക്കുമ്പോൾ രോഗമുണ്ടായിരുന്നില്ലെന്ന് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി അംഗീകരിച്ചില്ല. പോളിസി എടുക്കുന്നതിന് മുമ്പ് രോഗമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്കായില്ല. രോഗം മറച്ചുവെച്ചുവെന്ന് ആരോപിക്കുന്നത് ജീവിത…

    Read More »
  • Kerala

    പ്രമുഖ നക്‌സല്‍ നേതാവും അടിയന്തിരാവസ്ഥ തടവുകാരനുമായ എംകെ നാരായണന്‍ വാഹനാപകടത്തില്‍ മരിച്ചു

    തൃശൂർ: പ്രമുഖ നക്‌സൽ നേതാവും അടിയന്തിരാവസ്ഥ തടവുകാരനുമായ എംകെ നാരായണൻ (74) വാഹനാപകടത്തിൽ മരിച്ചു. ഉപജീവനത്തിനായി ലോട്ടറി വിൽക്കുമ്പോഴായിരുന്നു പഴയ നക്‌സൽ നേതാവ് അപകടത്തിൽപ്പെടുന്നത്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ലോട്ടറി വിൽക്കുന്നതിനിടെ ടെമ്പോവാൻ വന്ന് ദേഹത്തിടിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കെത്തിയ ഡ്രൈവർ വാഹനം ന്യൂട്രലിലാണ് നിർത്തിയിരുന്നത്. ഡ്രൈവർ പുറത്തിറങ്ങിയതോടെ വാഹനം സ്വയം നിരങ്ങി നീങ്ങി, ക്ഷേത്രക്കുളത്തിന്റെ മതിലിൽ ചാരി നിൽക്കുകയായിരുന്ന നാരായണന്റെ ദേഹത്ത് അമർന്നു. ക്ഷേത്രത്തിലുള്ളവരും സമീപവാസികളും ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 75 -ലെ അടിയന്തരാവസ്ഥക്കാലത്ത് മതിലകം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കമാൻഡറായാണ് അറിയപ്പെട്ടത്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം മണത്തല വീട്ടിലായിരുന്നു താമസം. അടിയന്തരാവസ്ഥയിൽ കേരളത്തിൽ നക്‌സലൈറ്റുകൾ നടത്തിയ ആദ്യത്തെ പാളിപ്പോയ പൊലീസ് സ്റ്റേഷൻ ആക്രമണമായിരുന്നു ഇത്. അടിയന്തിരാവസ്ഥയുടെ വേളയിൽ നാരായണൻ ജയിലിലായിരുന്നു. പിന്നീട് കെ. വേണു സിപിഐഎംഎൽ സെക്രട്ടറിയായതിനുശേഷം പാർട്ടി പിരിച്ചുവിടുന്നത് വരെ നാരായണൻ സജീവമായിരുന്നു. രാഷ്ട്രീയമേഖലയിലും ചർച്ചകളിൽ ഉൾപ്പെടെ സ്ഥിരംസാന്നിധ്യമായി. നാരായണന്റെ ശ്രീനാരായണപുരത്തെ…

    Read More »
Back to top button
error: