
ഭോപ്പാല്‍: ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചതിനെ തുടര്‍ന്ന് എട്ടു വയസ്സുള്ള മകളെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ലഹരിമരുന്നിന് അടിമയായ 37 വയസുകാരനാണ് മകളെ കൊലപ്പെടുത്തിയത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിനടുത്തേക്ക് മകളെ എത്തിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തന്റെ കുടുംബം ദാരിദ്ര്യത്തിലാണെന്നും എന്നാല്‍, അത് മനസ്സിലാക്കാതെ മകള്‍ എപ്പോഴും ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു ശല്യപ്പെടുത്തിയിരുന്നുവെന്നും ഈ ബുദ്ധിമുട്ടില്‍ നിന്ന് രക്ഷപ്പെടാനാണ് മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചുപോയി. പ്രതിയുടെ അമ്മ ഇന്‍ഡോറിലെ ഒരു ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തുകയാണ്. കൂലിപ്പണിക്കാരനാണ് പ്രതി.