
വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’ കാണാൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മുസ്ലീം കാമുകനൊപ്പം ഒളിച്ചോടി.ഇന്ത്യ ടുഡേയുടേതാണ് റിപ്പോര്‍ട്ട്.
ഭോപ്പാലിലെ 19 കാരിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ് വിവാഹത്തിന് തൊട്ടുമുമ്ബ് കാമുകനായ യൂസഫ് എന്നയാളോടൊപ്പം ഒളിച്ചോടിയത്.
യൂസഫില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ പെണ്‍കുട്ടിയെ ഉപദേശിച്ചിരുന്നതായി പറയുന്നു. വീട്ടുകാര്‍ വേറൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.അതിനിടെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ ബന്ധുക്കള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.






