Month: June 2023

  • Kerala

    ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതോടെ അവളെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി പങ്കാളി സുമയ്യ ഷെറിന്‍

    കൊച്ചി: തന്റെ പങ്കാളിയെ കുടുംബം തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കിയ ലെസ്ബിയന്‍ ദമ്പതികളാണ് സുമയ്യ ഷെറിനും ഹഫീഫയും. എന്നാല്‍, പങ്കാളി ഹഫീഫയെ അവളുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് യുവതി ആരോപിക്കുന്നത്. വീട്ടുകാര്‍ തന്റെയടുത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പങ്കാളിക്കായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് സുമയ്യ. പ്ലസ് ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു. ഇത് പിന്നീട് പ്രണയം ആയി മാറുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ…

    Read More »
  • Kerala

    ഒന്നര മണിക്കൂര്‍ പരിശോധനയില്‍ ‘ഒന്നും കിട്ടിയില്ല’; വിദ്യ എവിടെയെന്ന് സൂചനയില്ലെന്ന് പോലീസ്

    കാസര്‍കോട്: മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധന അവസാനിച്ചു. ഒന്നര മണിക്കൂറോളം തെരച്ചില്‍ നീണ്ടുനിന്നു. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്താനായില്ലെന്ന് അഗളി പോലീസ് വ്യക്തമാക്കി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും അഗളി സിഐ: കെ സലീം പറഞ്ഞു. പൂട്ടിയിട്ടിരുന്ന വീട് പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ബന്ധുവെത്തി തുറന്നു നല്‍കുകയായിരുന്നു. പരിശോധന അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടില്‍ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെയാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വിദ്യ അട്ടപ്പാടി ആര്‍ജിഎം ഗവ. കോളജില്‍ ഹാജരാക്കിയ വ്യാജ രേഖകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. ഇന്ന് രാവിലെ നീലേശ്വരം പോലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അഗളി പോലീസ് അന്വേഷണ സംഘം എത്തിയത്. കരിന്തളം ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്റെ മൊഴി…

    Read More »
  • Kerala

    കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചു; മൂന്ന് ജില്ലകളില്‍ യെല്ലോ അേലര്‍ട്ട്

    തിരുവന്തപുരം: കാലവര്‍ഷം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചതോടെ വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അേലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി തുടരുന്നു. വീണ്ടും ശക്തിപ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അേലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 10-06-2023: കോഴിക്കോട്, വയനാട്, കണ്ണൂര്‍ 11-06-2023: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് 12-06-2023: കോഴിക്കോട്, കണ്ണൂര്‍

    Read More »
  • Kerala

    പൊതുസ്ഥലങ്ങളില്‍ മാലിന്യമിടുന്നവരെ കുടുക്കാൻ കേരള സർക്കാരിന്‍റെ പുതിയ നീക്കം; മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം!

    തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ കേരള സർക്കാരിൻറെ പുതിയ നീക്കം. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനാണ് സർക്കാർ പദ്ധതി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നല്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് സർക്കാരിൻറെ നീക്കം. ഇതിനായി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തു. നിയമലംഘനം അറിയിക്കുന്ന വ്യക്തികൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി ലഭിക്കുക. പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ തെളിവ് സഹിതം പൊതുജനങ്ങൾക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിക്കാമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻറെ ഉത്തരവിൽ പറയുന്നു. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിൻറെ ഭാഗമായാണ് പാരിതോഷികം നല്കുന്നത്. മാലിന്യം നിക്ഷേപിച്ച സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പ് എന്നിവയുൾപ്പെടെയുള്ള തെളിവുകളാണ്…

    Read More »
  • Business

    വമ്പൻ ഓഫറുകളുമായി ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ

    ജൂൺ മാസത്തിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളാണ് ടാറ്റ ജൂണിൽ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. എന്നാൽ ഇലക്ട്രിക്ക് ​മോഡലുകൾക്ക് ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ ടിയാഗോ 53,000 രൂപ വരെ ടിയാഗോയുടെ സിഎൻജി മോഡലുകൾക്ക് 30,000 രൂപയും പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നത്. എല്ലാ വേരിയന്റുകൾക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനൽ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോർപറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേർത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യത്തിൽ ടിയാഗോ സ്വന്തമാക്കാം. 5.60 ലക്ഷം രൂപ മുതൽ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില. ടിയാഗോ ഹാച്ച്ബാക്ക് ഒന്നിലധികം പവർട്രെയിനുകളിൽ ലഭ്യമാണ്, മാരുതി സുസുക്കി സ്വിഫ്റ്റ് , മാരുതി സുസുക്കി ഇഗ്നിസ് ,…

    Read More »
  • Movie

    സംയുക്ത നായികയായ ‘വിരൂപാക്ഷ’യുടെ ലൈഫ്‌ടൈം കളക്ഷന്‍ റിപ്പോര്‍ട്ട്

    മലയാളികളുടെ പ്രിയതാരം സംയുക്ത നായികയായി എത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘വിരൂപാക്ഷ’ എന്ന ത്രില്ലര്‍ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ആകെ നേടിയിരിക്കുന്നത് 90.85 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളം പ്രി- റിലീസ് ബിസിനസായി നേടിയിരുന്നു. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യില്‍ അജയ്,…

    Read More »
  • Crime

    വടക്കഞ്ചേരിയില്‍ എഐ ക്യാമറ കാറിടിച്ച് തകര്‍ത്ത കേസില്‍ പുതുക്കോട് സ്വദേശി അറസ്റ്റില്‍

    പാലക്കാട്: വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകര്‍ത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവത്തില്‍ പങ്കുള്ള രണ്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. എഐ ക്യാമറ തകര്‍ത്ത പ്രതികള്‍ ഉപേക്ഷിച്ച വാഹനത്തിനായും തെരച്ചില്‍ തുടങ്ങി. പുതുക്കോട് സ്വദേശിയുടെ കാറാണിത്. പിടിയിലായ മുഹമ്മദ് ആയക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇയാള്‍ക്ക് ഏറെ നേരം ഒളിച്ചിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതാണ് ഇന്ന് ഉച്ചയോടെ ഇയാളെ പോലീസിന് കസ്റ്റഡിയിലെടുക്കാന്‍ സഹായിച്ചത്. രണ്ടു നിര്‍ണായക വിവരങ്ങളാണ് കേസില്‍ പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. ഇന്നലെ രാത്രി 9.58നാണ് ഈ ക്യാമറയില്‍ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. അപകടം ഉണ്ടായത് 11 മണിയോടെയായിരുന്നു. അതിനാല്‍ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ടുള്ള അപകടമല്ല എന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസില്‍ സിദ്ധാര്‍ത്ഥ് എന്ന് എഴുതിയിരുന്നതായും പോലീസ് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങള്‍ ചേര്‍ത്തുവച്ചപ്പോഴാണ്…

    Read More »
  • Crime

    പണിതീരാത്ത കെട്ടിടത്തില്‍ കാമുകനൊപ്പം ബിയര്‍ പാര്‍ട്ടി; ഏഴാംനിലയില്‍നിന്ന് വീണ് 19 വയസുകാരിക്ക് ദാരുണാന്ത്യം

    മുംബൈ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മുംബൈ പന്‍വേല്‍ സ്വദേശിനിയായ 19 വയസുകാരിയാണ് നവിമുംബൈ ബേലാപുരിലെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കാമുകനും മറ്റൊരു സുഹൃത്തിനും ഒപ്പം ‘ബിയര്‍ പാര്‍ട്ടി’ക്കായാണ് പെണ്‍കുട്ടി കെട്ടിടത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അബദ്ധത്തില്‍ കാല്‍തെന്നിവീണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് നല്‍കിയ മൊഴി. ഏഴാംനിലയില്‍നിന്ന് ഒന്നാംനിലയിലേക്കാണ് പെണ്‍കുട്ടി വീണതെന്നും തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബേലാപുര്‍ സ്വദേശിയും ഷോപ്പിങ് മാളിലെ ജീവനക്കാരനുമായ 20 വയസുകാരനാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇവരുടെ സുഹൃത്തായ 23 വയസുകാരനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. പാതിവഴിയില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയും കാമുകനും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വിവാഹത്തിന് വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതും പതിവായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കാമുകന്റെ വീട്ടില്‍ പാര്‍ട്ടി നടത്താനായിരുന്നു മൂവര്‍സംഘം ആദ്യംതീരുമാനിച്ചിരുന്നത്. എന്നാല്‍ വീടിന് പുറത്ത് മറ്റൊരിടത്ത്…

    Read More »
  • Kerala

    ”ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; അദ്ദേഹം സമാധാനിച്ചോട്ടെ”

    തിരുവനന്തപുരം: പറവൂര്‍ മണ്ഡലത്തിലെ ‘പുനര്‍ജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ‘പിരിവ്’ മറയ്ക്കാനുള്ള ശ്രമമാണ് തനിക്കെതിരായ കേസെന്ന് സതീശന്‍ പരിഹസിച്ചു. ”വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് ഞാന്‍ തന്നെയാണ്. പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്നു കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. യുഎസില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ ഞാന്‍ പേടിച്ചു പോയെന്ന് പറയണം. ഞാന്‍ പേടിച്ചെന്ന് കേട്ട് മുഖ്യമന്ത്രി സമാധാനിച്ചോട്ടെ. എന്റെ വിദേശയാത്രകളെല്ലാം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേടിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരാണ് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്” -അദ്ദേഹം പറഞ്ഞു. തനിക്കെതിരേ പടയൊരുക്കമെന്ന് വാര്‍ത്ത കൊടുത്തത് തന്റെ നേതാക്കളെന്നു വിശ്വസിക്കാന്‍ ഇടമില്ലെന്നും സതീശന്‍ പറഞ്ഞു. ”വിജിലന്‍സ് കേസും പാര്‍ട്ടിയിലെ പടയൊരുക്കവും തമ്മില്‍ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവര്‍ സിപിഎമ്മിനൊപ്പം ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ നിരാശരായപ്പോഴാണ് നേതൃത്വം ഞങ്ങളിലേക്ക് എത്തിയത്. നീതി പൂര്‍വമായിരുന്നു ഓരോ ചുവടും. നേതൃത്വത്തിന് ചില മുന്‍ഗണനകളുണ്ട്. കോണ്‍ഗ്രസില്‍…

    Read More »
  • India

    സുപ്രിയയും പ്രഫുല്‍ പട്ടേലും എന്‍.സി.പി. വര്‍ക്കിങ് പ്രസിഡന്റുമാര്‍; അജിത് പവാറിന് സ്ഥാനമില്ല

    ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.സി.പി വൈസ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, എം.പി സുപ്രിയ സുലെ എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാല്‍, എന്‍.സി.പി നേതൃത്വത്തിലെ പ്രധാനികളിലൊരാളായ അജിത് പവാറിനെ പ്രധാന സ്ഥാനങ്ങളിലേക്കൊന്നും പരിഗണിച്ചിട്ടില്ല. ശനിയാഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു പ്രഖ്യാപനം. 1999-ല്‍ ശരദ് പവാറിന്റെയും പി.എ സാങ്മയുടെയും നേതൃത്വത്തിലാണ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതായി ശരദ് പവാര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണെന്നും എന്‍.സി.പി അധ്യക്ഷന്‍ വ്യക്തമാക്കി. പുതിയ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതില്‍ അധ്യക്ഷന്‍ ശരദ് പവാറിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്ന് സുപ്രിയ സുലെ അറിയിച്ചു. എന്‍സിപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി താന്‍ പ്രവര്‍ത്തിക്കും. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ശരദ് പവാറിന്റെ മകളാണ് ബരാമതി എം.പി…

    Read More »
Back to top button
error: