Month: June 2023

  • India

    ഉത്തർപ്രദേശ് സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍  കണ്ടെത്തി

    ആഗ്ര:സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. കാസ്ഗഞ്ച് ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ്  പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.   ചത്ത പശുക്കളെ മറവ് ചെയ്യാനായി ട്രാക്ടറില്‍ കെട്ടി വലിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഗോശാലയില്‍ പാര്‍പ്പിച്ച പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ചാകുന്ന പശുക്കളുടെ ജഡങ്ങള്‍ ഗോശാലക്ക് സമീപത്തെ വയലില്‍ പതിവായി ഉപേക്ഷിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, 65കാരനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

    കോട്ടയം:ഈരാറ്റുപേട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 65കാരനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിം ആണ് പിടിയിലയത്. ഇയാളെ ഈരാറ്റുപേട്ട പോലീസിന് കൈമാറി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിലാണ് സംഭവം. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്ന് ഇവിടെയെത്തി മടങ്ങുമ്ബോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പ്രതി. കുട്ടിയെ ഇയാളുടെ ഇരുചക്രവാഹനത്തില്‍ കയറ്റി സമീപത്തെ കലുങ്കിനടിയിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്ബോള്‍ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.

    Read More »
  • NEWS

    കുവൈത്ത് ‍ ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപിക നിര്യാതയായി

    കുവൈത്ത് സിറ്റി: യുണൈറ്റഡ്‌ ‍ഇന്റര്നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപിക പ്രിന്‍സി സന്തോഷ് (50 വയസ്സ്) നിര്യാതയായി. കുവൈത്തിൽ വച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം.ഏറെനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ തകഴി പുതുപ്പറമ്ബില്‍ സന്തോഷാണ് ഭർത്താവ്.കുവൈത്ത് ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ് സന്തോഷ്. മക്കള്‍-ഷോണ്‍ ,അയേണ(ഇരുവരും യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്) മൃതദേഹം നാട്ടിലെത്തിച്ച് തകഴി തെന്നടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

    Read More »
  • Kerala

    കാമുകിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

    മാർത്താണ്ഡം:കാമുകിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.മാര്‍ത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബെര്‍ജിന് ജോശ്വ (23) ആണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മടിച്ചല്‍ സ്വദേശി വിജയകുമാറിന്റെ മകള്‍ ഡാൻ നിഷയെയാണ് (23) ഇയാൾ വെട്ടി പരിക്കേല്‍പ്പിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. മാര്‍ത്താണ്ഡത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കാലം മുതൽ നിഷയും ജോശ്വയും തമ്മില്‍ പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ രണ്ട് മാസത്തിന് മുൻപ് ജോശ്വയുമായുള്ള ബന്ധത്തില്‍നിന്ന് നിഷ പിൻമാറി.ഇതിനെ തുടര്‍ന്ന് ജോശ്വ തന്റെ കൈവശം ഉണ്ടായിരുന്ന നിഷയുടെ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് മാര്‍ത്താണ്ഡത്തിലേക്ക് വിളിച്ചു വരുത്തി അരിവാള്‍ കൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ വന്നപ്പോഴേക്കും ജോശ്വ അവിടെ നിന്ന് കടന്നുകളഞ്ഞു.തുടര്‍ന്ന് വിരികോട് റെയില്‍വേ പാളത്തിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു.നിഷയെ ‍ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • LIFE

    അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ “അമലയിലെ “ഒഫീഷ്യൽ ട്രെയിലർ പുറത്തു

    അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ “അമലയിലെ “ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി “നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. മലയാളത്തിലും തമിഴിലും,തെലുങ്കിലും ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. അമല എന്ന കേന്ദ്ര കഥാപാത്രമായി അനാർക്കലി മരിയ്ക്കാർ ആണ് ഈ ചിത്രത്തിൽ എത്തുന്നത്. ബേസിൽ എന്ന കഥാപാത്രം ആയി ശരത് അപ്പാനിയും അലി അക്ബർ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും എത്തുന്നു. അനാർക്കലി മരിയ്ക്കാർ ,ശരത് അപ്പാനി ശ്രീകാന്ത് എന്നിവർക്ക് ഒപ്പം രജീഷാ വിജയൻ,സജിത മഠത്തിൽ,ചേലാമറ്റം ഖാദർ,ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും…

    Read More »
  • Kerala

    മഹാരാജാസ് കോളജ് മാർ‍ക് ലിസ്റ്റ് വിവാദം: ഗൂഢാലോചന കുറ്റം ആരോപിച്ച് മാധ്യമപ്രവർത്തകയ്ക്കെതിരേ കേസ്; വിചിത്ര നടപടിയുമായി പോലീസ്, അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതി

    കൊച്ചി: മഹാരാജാസ് കോളേജ് മാർ‍ക് ലിസ്റ്റ് വിവാദത്തിൽ പൊലീസിന്റെ വിചിത്ര നടപടി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറേയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി. അഖില നന്ദകുമാർ കേസിൽ അഞ്ചാം പ്രതിയാണ്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി ഇന്നെടുത്തിരുന്നു.

    Read More »
  • Kerala

    ക്ഷേത്ര മുറ്റത്ത് നിന്ന  ആല്‍മരം ഒടിഞ്ഞ് വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

    കൊച്ചി: ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.ആലുവ യുസി കോളേജിന് സമീപം വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്ബാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്ബില്‍ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് മരത്തിന്റെ കൊമ്ബ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    തിരുവനന്തപുരം-നാഗർകോവിൽ ദേശീയപാതയിൽ ബസ് ബൈക്കിലിടിച്ച് മൂന്നു മരണം

    തിരുവനന്തപുരം – നാഗര്‍കോവില്‍ ദേശീയപാതയില്‍ തമിഴ്നാട് ട്രാൻസ്പോര്‍ട്ട് ബസ് ബൈക്കുമായി ഇടിച്ച സംഭവത്തില്‍ ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മെതുക്കുമല്‍ സ്വദേശി കുട്ടപ്പന്റെ മകൻ അരുള്‍രാജ് (30), ഭാര്യ സുബിജ (27), മകള്‍ അശ്വന്തിക (3) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.   അരുള്‍രാജും കുടുംബവും കുഴിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്ബോള്‍ കല്ലുക്കട്ടിയില്‍ വച്ച്‌ തിരുവനന്തപുരത്തില്‍ നിന്ന് നാഗര്‍കോവിലിലേക്ക് വന്ന ബസ് അരുള്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.ബൈക്കില്‍ നിന്ന് തെറിച്ചുവീണ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

    Read More »
  • Kerala

    അതിരപ്പിള്ളിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു

    എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അശോക് (35) ന്റെ മൃതദേഹം ലഭിച്ചു. അതിരപ്പിള്ളി അരൂർമുഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് വന്ന അശോക് കുളിക്കാനിറങ്ങിയതായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. അശോകിനെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയായിരുന്നു. സൂലൂർ സ്വദേശി അശോകും കുടുംബവും അതിരപ്പിള്ളിയിൽ ഒരു സ്വകാര്യ റിസോർട്ടിൽ താമസിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അശോക് മുങ്ങി പോവുകയായിരുന്നു.

    Read More »
  • LIFE

    നാൽപ്പതു കോടി മുതൽ മുടക്കൽ ലാൽ ജൂനിയറിന്റെ ടൊവിനൊ ചിത്രം ‘നടികര്‍ തിലകം’ ചിത്രീകരണം ആരംഭിക്കുന്നു

    ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നടികർ തിലകം’. ലാൽ ജൂനിയറാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ടൊവിനൊയുടെ ഈ ചിത്രത്തിന്റെ അവതരണം. ‘ നടികർ തിലകം’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണെന്നാണ് റിപ്പോർട്ട്. വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ‘നടികർ തിലക’ ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് ‘നടികർ തിലക’ത്തിന് വേണ്ടി വരുന്നത്. സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികർ തിലകം’. വീണാ നന്ദകുമാർ, ധ്യാൻ ശ്രീനിവാസൻ അനൂപ് മേനോൻ ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം)…

    Read More »
Back to top button
error: