MovieNEWS

സംയുക്ത നായികയായ ‘വിരൂപാക്ഷ’യുടെ ലൈഫ്‌ടൈം കളക്ഷന്‍ റിപ്പോര്‍ട്ട്

ലയാളികളുടെ പ്രിയതാരം സംയുക്ത നായികയായി എത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘വിരൂപാക്ഷ’ എന്ന ത്രില്ലര്‍ ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിക്കുമ്പോള്‍ ആകെ നേടിയിരിക്കുന്നത് 90.85 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 19.8 കോടി രൂപയും കര്‍ണാടകയില്‍ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളില്‍ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളം പ്രി- റിലീസ് ബിസിനസായി നേടിയിരുന്നു. കാടിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ 1990 കാലഘട്ടത്തില്‍ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങള്‍ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യില്‍ അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനില്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

സംയുക്ത നായികയായി ഒടുവില്‍ മലയാളത്തിലെത്തിയ ചിത്രം ‘ബൂമറാംഗാ’ണ്. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രമായിരുന്നു ‘ബൂമറാംഗ്’. മനു സുധാകരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസും ഡെയ്ന്‍ ഡേവിസും വേഷമിട്ടു. സുധീര്‍ അലി ഖാന്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ‘ബൂമറാംഗ്’ അജി മേടയില്‍ തൗഫീഖ് ആര്‍ എന്നിവരാണ് നിര്‍മിച്ചത്.

 

 

Back to top button
error: