Month: June 2023

  • Crime

    ഡി.എം.കെ നേതാവിന്റെ മകളായ 23 വയസുകാരിയെ കൊന്ന് കാട്ടില്‍ത്തള്ളി; 17 വയസുകാരനായ കാമുകന്‍ അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ. നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 17 വയസുകാരന്‍ അറസ്റ്റില്‍. ധര്‍മപുരിയിലെ ഡി.എം.കെ. കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ(23)യെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ കാമുകനായ യുവാവിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഹൊസൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ഹര്‍ഷയെ ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് അവസാനമായി വിളിച്ചത് 17വയസുകാരനെയാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലപ്പെട്ട ഹര്‍ഷയും 17 വയസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, യുവതിക്ക് മറ്റുചിലരുമായും അടുപ്പമുണ്ടെന്നായിരുന്നു…

    Read More »
  • Kerala

    പ്രായം പരിധി പിന്നിട്ടു; 36 യൂണിവേഴ്സിറ്റി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

    തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 36 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി. വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെയാണ് അയോഗ്യരാക്കിയത്. ഇന്ന് ചേര്‍ന്ന് കേരള സിന്‍ഡിക്കേറ്റ് യോഗത്തിന്റെതാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ പ്രായം സംബന്ധിച്ച് കോളജുകളിലെ പട്ടിക പരിശോധിച്ചിരുന്നു. 36 കൗണ്‍സിലര്‍മാരും നിശ്ചിത പ്രായപരിധി കഴിഞ്ഞവരാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് ഇവരെ പട്ടികയില്‍ നിന്ന് നീക്കാന്‍ യോഗം തീരുമാനിച്ചു. കാട്ടാക്കട കോളജ് ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിന്‍ഡിക്കേറ്റിന്റെ നടപടി. അയോഗ്യരെ ഒഴിവാക്കി സര്‍വകലാശാല തെരഞ്ഞെടുപ്പ് നടത്താനും യോഗം തീരുമാനിച്ചു. അതേസമയം, മുപ്പതുകോളജുകള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ വിവരങ്ങള്‍ നല്‍കിയില്ല.

    Read More »
  • Kerala

    ഒരേസമയം ശമ്പളവും ഫെല്ലോഷിപ്പും കൈപ്പറ്റി; വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് ആരോപണം

    കോഴിക്കോട്: വ്യാജരേഖാ കേസ് പ്രതിയും എസ്.എഫ്.ഐ. മുന്‍ നേതാവുമായ കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു. ഒരിടത്ത് വിദ്യാര്‍ഥിയായും മറ്റൊരിടത്ത് അധ്യാപികയായി നിന്നിട്ടായിരുന്നു വിദ്യ എംഫില്‍ നേടിയതെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. 2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ കാലടി സംസ്‌കൃത സര്‍വകലാശാല സെന്ററില്‍ എംഫില്‍ വിദ്യാര്‍ഥിയായിരുന്ന വിദ്യ അതേ കാലയളവില്‍ തന്നെ, 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലടി ശ്രീശങ്കര കോളജില്‍ മലയാളം വകുപ്പ് ഗസ്റ്റ് ലക്ച്വര്‍ ആയി ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം. ”യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപിക ആയും വിദ്യ പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫെല്ലോഷിപ്പും കോളജില്‍ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. എസ്.എഫ്.ഐയ്ക്ക് വിഷയത്തില്‍ കൈകഴുകാനാകില്ല” – ഷമ്മാസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കാസര്‍ഗോട് എത്തിയ അഗളി പോലീസ്…

    Read More »
  • Crime

    മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആർഷോയുടെ പരാതിയിൽ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം; അഞ്ച് പേർക്കെതിരെ കേസ്, മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു

    കൊച്ചി: മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോളേജിൽ എത്തി. പ്രിൻസിപ്പൽ ഡോ വി എസ് ജോയിയുടെ മൊഴി എടുത്തു. കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. അഞ്ച് പേരുടെയും മൊഴി എടുക്കുമെന്ന് എ സി പി വ്യക്തമാക്കി. ആർഷോ പഠിച്ചിരുന്ന ആർക്കയോളജി വകുപ്പ് കോഡിനേറ്റർ ഡോ. വിനോദിന്റെ മൊഴിയും പൊലീസ് സംഘം ഇന്ന് രേഖപ്പെടുത്തും.

    Read More »
  • LIFE

    ‘ആറാട്ടണ്ണ’നെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയം, സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും നിങ്ങളുടെ അവകാശമാണെന്നും അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് ഫോർട്ട്

    ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപിച്ച് ‘ആറാട്ടണ്ണൻ’ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റം നടന്നത്. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിലീസ് വേളയിലായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സന്തോഷ് വർക്കിയെ മർദ്ദിച്ചത് അങ്ങേയറ്റം ദയനീയമായ കാര്യമാണെന്ന് വിനയ് ഫോർട്ട് പറയുന്നു. സിനിമ കാണുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. അതാർക്കും ചോദ്യം ചെയ്യാൻ പറ്റില്ലെന്നും വിനയ് പറഞ്ഞു. കൊള്ള എന്ന തന്റെ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു നടൻ. “ഒരാളുടെ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ അയാളെ തൊടാനോ തെറിവിളിക്കാനോ ഉള്ള അവകാശം ലോകത്തിലുള്ള ആർക്കും ഇല്ല. ഒരു സിനിമ കാണാം. അതിനെ കുറിച്ചുള്ള വിയോജിപ്പ് പ്രകടിപ്പിക്കാം. പക്ഷേ പറയേണ്ട രീതിയിൽ തന്നെ പറയണം. ആശയങ്ങൾ ആശയങ്ങളായിട്ട് കമ്യൂണിക്കേറ്റ് ചെയ്യണം എന്നതാണ് ഏറ്റവും വലിയ കാര്യം. പരസ്പര ബഹുമാനം ഉണ്ടാകണം. അല്ലാതെ എനിക്ക്…

    Read More »
  • Kerala

    വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല, ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

    കണ്ണൂർ: എസ്എഫ്ഐ നേതാവ് പിഎം ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആർഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്ക് ലിസ്റ്റ് വിവാദം എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു നേരത്തെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. മാർക് ലിസ്റ്റ് പ്രശ്നത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ്, ഇക്കാര്യത്തിൽ ആർഷോ…

    Read More »
  • Kerala

    യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് ഒന്നര ലക്ഷം രൂപ പിഴയിട്ട് സർവകലാശാല

    തിരുവനന്തപുരം: യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴയിട്ടു. കേരള സർവകലാശാലയാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്റിക്കേറ്റിന്റേതാണ് തീരുമാനം. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്. അതേസമയം സർവകലാശാലയിലെ 183 അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള 39 യുയുസിമാരെ അയോഗ്യരാക്കിയിട്ടുണ്ട്. ഇന്നലെ സർവകലാശാല വിസി ഡോ. മോഹൻ കുന്നമ്മലിൻറെ നേതൃത്വത്തിൽ ചേർന്ന സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. കാട്ടാക്കട കൊളേജിലെ ആൾമാറാട്ടത്തിന് ശേഷം കൗൺസിലർമാരെ കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യതയില്ലാത്ത യുയുസിമാരെയുമാണ് അയോഗ്യരാക്കിയത്.

    Read More »
  • India

    പ്രശ്‌നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംഗില്‍ മത്സരിക്കൂ… ലൈംഗിക പീഡന കേസില്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്‌തി താരങ്ങള്‍

    ദില്ലി: ലൈംഗിക പീഡന കേസിൽ ഗുസ്‌തി ഫെഡറേഷൻ പ്രസിഡൻറും ബിജെപി എംപിയുമായി ബ്രിജ് ഭൂഷൻ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാൻ ഗുസ്‌തി താരങ്ങൾ. പ്രശ്‌നത്തിന് പരിഹാരമായാൽ മാത്രമേ ഏഷ്യൻ ഗെയിംഗിൽ മത്സരിക്കൂ എന്ന് സൂപ്പർ താരം സാക്ഷി മാലിക് വ്യക്തമാക്കി. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സാക്ഷി കൂട്ടിച്ചേർത്തു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്‌റംഗ് പൂനിയ മുന്നറിയിപ്പ് നൽകി. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടർ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും താരങ്ങൾ ഹരിയാനയിൽ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട് കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്.…

    Read More »
  • Kerala

    ആറാം വാര്‍ഷികത്തിനു യാത്രക്കാര്‍ക്ക് ഓഫറുകളുമായി കൊച്ചി മെട്രോ

    കൊച്ചി:ആറാം വാര്‍ഷികത്തിനു യാത്രക്കാര്‍ക്ക് ഓഫറുകളുമായി കൊച്ചി മെട്രോ.ഇതോടൊപ്പം ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ മത്സരങ്ങളുമുണ്ടാവും. മെട്രോ പിറന്നാള്‍ ദിനമായ 17നു യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്. 20 രൂപയ്ക്കു യാത്രചെയ്യാം. മിനിമം നിരക്കായ 10 രൂപ അതേപടി തുടരും. 30, 40, 50, 60 രൂപയുടെ ടിക്കറ്റിനു പകരം 20 രൂപ നല്‍കിയാല്‍ മതി.   11 മുതല്‍ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട ‌സ്റ്റേഷനുകളില്‍ കുടുംബശ്രീ പ്രദര്‍ശന- വില്‍പന മേള സംഘടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക്ക് 17ന് കലൂര്‍ മെട്രോ സ്റ്റേഷനില്‍ ഉല്‍പ്പന്ന പ്രദര്‍ശന- വില്‍പ്പന മേള ഒരുക്കും.മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന മെട്രോ ഷോര്‍ട്ട് ഫിലിം മത്സരവും ഉണ്ടാകും.

    Read More »
  • Kerala

    കണ്ണൂരിൽ കിണറ്റില്‍ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

    കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് കിണറ്റില്‍ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഇന്ന് പുലര്‍ച്ചയാണ് പന്നികള്‍ കിണറ്റില്‍ വീണത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. അതേ സമയം, സമാനമായ രീതിയില്‍ പത്തനംതിട്ട സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തില്‍ കയറിയ കാട്ടുപന്നിയെയും വെടിവച്ച്‌ കൊന്നു. സീതത്തോട് പഞ്ചായത്തിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പന്നിയെ വെടിവച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

    Read More »
Back to top button
error: