Month: June 2023

  • LIFE

    ‘ഇതുവരെ ഞങ്ങള്‍ ഡിവോഴ്‌സായിട്ടില്ല’; വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ മഞ്ജു പത്രോസ്

    റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ്സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് എത്തിയിരുന്നു. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റിഷോയില്‍ കുടുംബസമേതമാണ് മഞ്ജു പങ്കെടുത്തത്. തനിക്ക് എതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ വ്യാജ വാര്‍ത്തകളും എന്ന് മഞ്ജു വ്യക്തമാക്കുന്നു. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി അദ്ദേഹം തിരക്കിലാണ്, തങ്ങള്‍ ഡിവോഴ്‌സായിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കുന്നു. പക്ഷേ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം. ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികള്‍ പരസ്പരം ചേരുന്നില്ലെങ്കില്‍ വേര്‍പിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താല്‍പര്യമില്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക്…

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഡോക്ടർക്ക് പരിക്ക്

    പെരുമ്പാവൂർ:കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം ഇടിഞ്ഞുവീണ് ഡോക്ടർക്ക് പരിക്ക്. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജൻ ഡോ. കീര്‍ത്തന ഉണ്ണികൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്.ബസ് കാത്തുനിന്ന കീര്‍ത്തനയുടെ തലയിലേക്ക് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.   കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു അപകടം. കോട്ടയത്തേക്ക് പോകാനായി പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശത്ത് ബസ് കാത്തുനില്‍ക്കുമ്ബോഴാണ് കീര്‍ത്തനയുടെ തലയിലേക്ക് മേല്‍ക്കൂരയുടെ കോണ്‍ഗ്രീറ്റ് ഭാഗം അടർന്നു വീണത്.സംഭവത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ കീർത്തനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    ബംഗളുരുവില്‍ വിദേശ യൂട്യൂബ് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി

    ബംഗളുരു: ചിക്‌പേട്ടിലുള്ള ചോര്‍ബസാര്‍ മാര്‍ക്കറ്റില്‍ വിദേശ യൂട്യൂബ് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോര്‍ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കച്ചവടക്കാരില്‍ ഒരാള്‍ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരന്‍ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പെദ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്‌ലി റോവര്‍ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ് ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച മാര്‍ക്കറ്റ് എന്ന പേരിലും ചോര്‍ബസാര്‍ പ്രസിദ്ധമാണ്. വീഡിയോ പുറത്ത് വന്നതോടെ ചിക്‌പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വിശദമാക്കി. ചിക്‌പേട്ടിലെ തെരുവ് കച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെരീഫാണ് അറസ്റ്റിലായത്. ബെംഗളുരു സ്വദേശിയായ മുദസ്സിര്‍ അഹമ്മദാണ് വീഡിയോ പുറത്ത് വന്നതോടെ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍…

    Read More »
  • India

    ഉത്തര്‍ പ്രദേശിൽ മലയാളിയുവാവിനെ കെട്ടിടത്തില്‍നിന്നുവീണ്‌ മരിച്ചനിലയില്‍ കണ്ടെത്തി

    എറണാകുളം: ഉത്തര്‍ പ്രദേശിലെ നോയിഡയിൽ മലയാളിയുവാവിനെ കെട്ടിടത്തില്‍നിന്നുവീണ്‌ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം വൈറ്റില സ്വദേശി അരുണ്‍ (25) ആണ് ഞായറാഴ്ച നോയിഡ സെക്ടര്‍ 94-ലെ സൂപ്പര്‍ നോവ അപ്പാര്‍ട്ട്മെന്റിലെ 54-ാം നിലയില്‍നിന്നുവീണ്‌ മരിച്ചത്. ജൂണ്‍ ഒന്നിനാണ് അരുണ്‍ അപ്പാര്‍ട്ട്മെന്റില്‍ താമസത്തിനു വന്നതെന്ന് അയല്‍വാസികള്‍ പറയുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നോയിഡ സെക്ടര്‍ 30-ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    കഞ്ചാവ് ലഹരി ആസ്വദിക്കണം;നാട്ടിലെത്തിയ പ്രവാസി യുവാവിന്റെ ആഗ്രഹം കൊണ്ടെത്തിച്ചത് പോലീസ് സ്റ്റേഷനിൽ

    തൊടുപുഴ: നാട്ടിലെത്തിയ പ്രവാസി യുവാവിന്റെ ആഗ്രഹം  കൊണ്ടു ചെന്നെത്തിച്ചത് പൊലീസ് സ്റ്റേഷനില്‍. കഞ്ചാവ് ലഹരി ആസ്വദിക്കണമെന്ന പ്രവാസി യുവാവിന്റെ ആഗ്രഹം നാട്ടിലെത്തിയ ഉടനെ തന്നെ സാധിച്ച്‌ കൊടുക്കുന്നതിനിടെ സുഹൃത്തുക്കളും അകത്തായി. അവധിക്ക് നാട്ടില്‍ എത്തും മുൻപ് കരിമ്ബിൻകാനം സ്വദേശിയായ യുവാവ് കഞ്ചാവിന്റെ ലഹരി എന്തെന്ന് ആദ്യമായി അറിയാനുള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ തൊടുപുഴയില്‍ എത്തി. സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനായി കൂട്ടുകാര്‍ കഞ്ചാവ് പൊതികളുമായാണ് ഇയാളെ സ്വീകരിക്കാനെത്തിയത്. ഇതിനിടെയാണ്  പൊലീസ് പിടികൂടിയത്.കരിമ്ബൻ പൂവത്തിങ്കല്‍ ജോബിൻ ജോയി (20), കരിമ്ബൻകാനം കമ്മത്തുകുടിയില്‍ കെ.യു. സലാം(28), ഉപ്പുതോട് ചാലിസിറ്റി കല്ലുങ്കല്‍ സുമേഷ് സജി (30), കരിമ്ബൻകാനം പള്ളിയാടിയില്‍ ജസ്റ്റിൻ ജയിംസ് (28), മണിപ്പാറ അട്ടിപ്പള്ളം പുളിക്കല്‍ എബിൻ അഗസ്റ്റിൻ (29) എന്നിവരാണ് അറസ്റ്റിലായത്. ചുങ്കത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്ത് നിന്നാണ് ഇവരെ തൊടുപുഴ ഗ്രേഡ് എസ്.ഐ പി.എ. തോമസും സംഘവും അറസ്റ്റ് ചെയ്തത്. മദ്യവില്‍പ്പനശാലയില്‍ നിന്ന് മദ്യം വാങ്ങിയ…

    Read More »
  • India

    ഉത്തര്‍ പ്രദേശിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വയോധിക അടക്കം രണ്ട് പേര്‍ മരിച്ചു

    ഗാസിയാബാദ്:ഉത്തര്‍ പ്രദേശിൽ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ വയോധിക അടക്കം രണ്ട് പേര്‍ മരിച്ചു.ഡൽഹി അതിർത്തിയിലെ ഗാസിയാബാദിലായിരുന്നു സംഭവം. 74 കാരിയും 40കാരിയുമാണ് അപകടത്തില്‍ മരിച്ചത്.അതേസമയം കെട്ടിടത്തില്‍ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി.   തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് വയോധിക മരിച്ചത്.  ഗുരുതരമായി പൊള്ളലേറ്റാണ് 40 കാരി മരണത്തിന് കീഴടങ്ങിയത്.സംഭവത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.   ഗാസിയാബാദ് ലോനിയിലെ ലാല്‍ ബാഗ് കോളനിയിലെ കെട്ടിടത്തില്‍ ഇന്ന് രാവിലെ 6.52നാണ് തീപിടിത്തമുണ്ടായത്.ട്രോണിക്ക സിറ്റിയില്‍ നിന്നുള്ള രണ്ട് അഗ്‌നി ശമന സേന യൂണിറ്റും സാഹിബാബാദില്‍ നിന്നുള്ള യൂണിറ്റും എത്തിയാണ് തീ അണച്ചത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങി കിടന്നവരെ കെട്ടിടത്തിന്‍റെ ചുവരുകള്‍ തകര്‍ത്താണ് രക്ഷപ്പെടുത്തിയത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    സ്കൂൾ വിട്ട് മടങ്ങവേ കാറിടിച്ച്‌ നാലു വയസുകാരൻ മരിച്ചു

    കോട്ടയം:സ്കൂൾ വിട്ട് മടങ്ങവേ കാറിടിച്ച്‌ നാലു വയസുകാരൻ മരിച്ചു.കാഞ്ഞിരപ്പള്ളി ആനക്കല്ലിലാണ് സംഭവം. ആനക്കല്ല് ഗവണ്‍മെന്റ് എല്‍ പി സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവൻ രാജേഷ് (നാല്) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി.റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച്‌ കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

    Read More »
  • India

    ജൂലൈ 4ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ;ബ്രിജ് ഭൂഷൺ മത്സരിക്കില്ല

    ന്യൂഡൽഹി:ജൂലൈ 4ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഒളിമ്ബിക്സ് അസോസിയേഷൻ തീരുമാനിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തിൻ്റെ പശ്ചാത്തലത്തില്‍ 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യാന്തര ഒളിമ്ബിക്സ് അസോസിയേഷൻ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.   ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാരില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തില്‍ കേന്ദ്രം ഉറപ്പുനല്‍കിയിട്ടില്ല.

    Read More »
  • Kerala

    ആലപ്പുഴ-നിലമ്പൂർ കെഎസ്ആർടിസി ബസ് സർവീസുകൾ

    ആലപ്പുഴയും, നിലമ്ബൂരും- കേരളത്തിലെ ഏറ്റവും മനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്ക് പേരുകേട്ടിരിക്കുന്ന സ്ഥലങ്ങള്‍.ഇപ്പോഴിതാ ഈ രണ്ടിടങ്ങളെയും ബന്ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. വിനോദയാത്രക്കാര്‍ക്ക് മാത്രമല്ല, ഈ രണ്ടിടങ്ങളില്‍ നിന്നു പലവിധാവശ്യങ്ങള്‍ക്കായി വൈറ്റില, അങ്കമാലി, ഷൊര്‍ണ്ണൂര്‍ പോലുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്രയിക്കുവാൻ പറ്റിയ ബസ് സര്‍വീസ് കൂടിയാണിത്. പുലര്‍ച്ചെ – 04.35 ന് നിലമ്ബൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് ആലപ്പുഴയില്‍ 11.30ന് എത്തും. തിരികെ 3.20ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് നിലമ്ബൂരെത്തുന്ന വിധത്തിലാണ് സര്‍വീസ്. നിലമ്ബൂര്‍- ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സമയം നിലമ്ബൂര്‍ – 04.35 am വണ്ടൂര്‍ – 04.55 am പെരിന്തല്‍മണ്ണ – 05.35 am പട്ടാമ്ബി – 06.30 am ഷൊര്‍ണൂര്‍ – 06.50 am തൃശ്ശൂര്‍ – 07.35 am ചാലക്കുടി – 08.35 am അങ്കമാലി – 08.55 am ആലുവ – 09.15 am വൈറ്റില ഹബ്ബ് –…

    Read More »
  • Local

    റാന്നിയിൽ പാർക്ക്‌ ചെയ്തിരുന്ന കാറിനു മുകളിലേക്ക് കെട്ടിടം ഇടിഞ്ഞു വീണു 

    റാന്നി:  വലിയപറമ്പിൽപടിയിൽ പാർക്ക്‌ ചെയ്ത കാറിനു മുകളിലേക്ക് കെട്ടിടം ഇടിഞ്ഞു വീണു. പൊളിച്ചു കൊണ്ടിരുന്ന കെട്ടിടമാണ് ഇന്ന് ഉച്ചയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണത്.സംഭവത്തിൽ ആർക്കും പരിക്കില്ല. പുനലൂർ മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിലായിരുന്നു സംഭവം.

    Read More »
Back to top button
error: