ന്യൂഡൽഹി:ജൂലൈ 4ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഒളിമ്ബിക്സ് അസോസിയേഷൻ തീരുമാനിച്ചു.
ഗുസ്തി താരങ്ങളുടെ സമരത്തിൻ്റെ പശ്ചാത്തലത്തില്‍ 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യാന്തര ഒളിമ്ബിക്സ് അസോസിയേഷൻ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാരില്‍ നിന്നോ കൂട്ടാളികളില്‍ നിന്നോ ആരും മത്സരിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് വനിതയാവണമെന്ന ഗുസ്തി താരങ്ങളുടെ ആവശ്യത്തില്‍ കേന്ദ്രം ഉറപ്പുനല്‍കിയിട്ടില്ല.