പെരുമ്പാവൂർ:കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം ഇടിഞ്ഞുവീണ് ഡോക്ടർക്ക് പരിക്ക്.
കോട്ടയം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്ജൻ ഡോ. കീര്‍ത്തന ഉണ്ണികൃഷ്ണനാണ് അപകടത്തില്‍ പരിക്കേറ്റത്.ബസ് കാത്തുനിന്ന കീര്‍ത്തനയുടെ തലയിലേക്ക് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു അപകടം. കോട്ടയത്തേക്ക് പോകാനായി പെരുമ്ബാവൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശത്ത് ബസ് കാത്തുനില്ക്കുമ്ബോഴാണ് കീര്‍ത്തനയുടെ തലയിലേക്ക് മേല്‍ക്കൂരയുടെ കോണ്‍ഗ്രീറ്റ് ഭാഗം അടർന്നു വീണത്.സംഭവത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ കീർത്തനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.