
റാന്നി: വലിയപറമ്പിൽപടിയിൽ
പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് കെട്ടിടം ഇടിഞ്ഞു വീണു.
പൊളിച്ചു കൊണ്ടിരുന്ന കെട്ടിടമാണ് ഇന്ന് ഉച്ചയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണത്.സംഭവത്തിൽ ആർക്കും പരിക്കില്ല.
പുനലൂർ മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേയിലായിരുന്നു സംഭവം.






