Month: June 2023
-
Kerala
പെർമിറ്റ് അവസാനിച്ച സ്വകാര്യ ബസുകൾക്ക് പകരം കെഎസ്ആർടിസി
തിരുവനന്തപുരം: പെര്‍മിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകള്‍ക്ക് പകരമായി പുതിയ 260 ഓളം സര്‍വീസുകള്‍ ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി. 140 കിലോമീറ്ററിലധികം ദൂരം വന്നിരുന്ന 260 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന പെര്‍മിറ്റുകളുടെ സ്ഥാനത്താണ് ജൂൺ അവസാനം മുതല്‍ പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി സര്‍വീസുകളടക്കം നിരവധി സ്വകാര്യ ദീര്‍ഘദൂര സര്‍വീസുകളാണ് പെർമിറ്റ് പുതുക്കി നൽകാത്തതിനെ തുടർന്ന് നിരത്തൊഴിഞ്ഞത്. അവയ്ക്ക് ബദലായി കെഎസ്‌ആര്‍ടിസി പരമാവധി സര്‍വീസ് നടത്തി യാത്രക്ലേശം കുറയ്ക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ അവകാശവാദം. നിലവില്‍ സ്വകാര്യ ബസ് ഓടിയിരുന്ന മിക്ക റൂട്ടുകളിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അവസാനിക്കുമ്ബോള്‍ യാത്രാക്ലേശം ഉണ്ടാകുന്നില്ലെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.
Read More » -
NEWS
നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും കവര്‍ന്നു
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു പുത്തൂര്‍ സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്ര മുടങ്ങിയത്. വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മൂന്ന് പാസ്പോര്‍ട്ടുകളും ആധാര്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ രേഖകളും പണവും സ്വര്‍ണ്ണവും നഷ്ടമായത്. ഏതാനും ദിവസം മുമ്പ് രാത്രി പത്തു മണിക്ക് ഖമീസ് സൂഖിലെ മഖ്ബറക്കടുത്ത് വാഹനം നിര്‍ത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ഇവര്‍. സാപ്കോ സ്റ്റാന്റില്‍ നിന്ന് പത്തരയ്ക്കുള്ള ബസില്‍ ജിദ്ദയിലേയ്ക്ക് പുറപ്പെടാനിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍നിന്ന് നാട്ടിലേയ്ക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. വ്യാജ താക്കോലുപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. നാട്ടിലെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഒരു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ട്. ഉബൈദുല്ലയുടെ ഭാര്യ സാഹിറയും രണ്ട് മക്കളും വിസിറ്റ് വിസയില്‍ രണ്ട് മാസം മുന്‍പാണ് സൗദിയില്‍ എത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം പോലീസില്‍…
Read More » -
Crime
മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫീസില്‍ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. വഞ്ചനാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. സുധാകരനെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ള സുധാകരന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. വ്യാജമായി നിര്‍മ്മിച്ച പുരാവസ്തുക്കള്‍ കാട്ടി പലരില്‍ നിന്നും കോടികള്‍ തട്ടിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൊച്ചിയിലുള്ള മോന്‍സണിന്റെ വീട്ടില്‍ പോയതിനെ കുറിച്ചും തെളിവുകള്‍ പുറത്ത് വരുന്നിരുന്നു. എംപിയായിരിക്കെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ സുധാകരന്‍ അംഗമായിരുന്നു. ഇതിനിടെ, തന്റെ രണ്ടര ലക്ഷത്തോളം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നും ഇടപാടുകാര്‍ക്ക് മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ…
Read More » -
Kerala
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്, ഉള്ളി പെട്ടന്ന് ചീഞ്ഞ് പോകാതിരിക്കാൻ എന്തു ചെയ്യണം?
ഉള്ളിക്ക് ഇപ്പോൾ പൊന്നു വിലയാണ്. കഴിഞ്ഞ ആഴ്ച 40 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 100 കടന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രധാന ചേരുവയാണ് ഉള്ളിയും സവാളയും. എല്ലാ പച്ചക്കറികളും പോലെ ഉള്ളിയും വീട്ടിൽ കേടുവരാതെ സൂക്ഷിക്കാൻ കഴിയും. പക്ഷെ കുറച്ച് അധികം സ്റ്റോക്ക് ചെയ്താൽ ഉള്ളി ചീഞ്ഞു പോകുമോ എന്ന ആശങ്കയാണ് പലർക്കും. ഉള്ളിയും സവാളയും എങ്ങനെ വീട്ടിൽ സൂക്ഷിക്കണമെന്ന് അറിയാത്ത നിരവധി വീട്ടമ്മമാരുണ്ട്. അതുകൊണ്ട് ഉള്ളി ചീഞ്ഞ് പോകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കു. ◾ഉള്ളി വാങ്ങയതിന് ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിനു ശേഷം വേണം സൂക്ഷിച്ചു വയ്ക്കാൻ. വൃത്തിയുള്ളതും വെയിൽ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വെച്ചാൽ നല്ല ഉള്ളി ഫ്രഷായിരിക്കും. ◾ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്! ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്. ◾അതുപോലെ ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാൻ പാടില്ല. വായ സഞ്ചാരം കടക്കാത്തത് കൊണ്ട്…
Read More » -
Movie
”തമാശയിലും ‘പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്’; സിഐഡി മൂസയും ഈ പറക്കും തളികയും ഇനി ഉണ്ടാകില്ല”
മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാര്‍. നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്നത്തെ കാലത്തെ സിനിമകളില്‍ തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ഇല്ലെന്നും അതിനാലാണ് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യുന്നതെന്നും പറയുകയാണ് സലീം കുമാര്‍. ”എനിക്ക് ഇന്നും കോമഡി വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇഷ്ടമാണ്. പക്ഷേ തമശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ തമാശകള്‍ രൂപപ്പെടുത്തുന്നതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തടസമാകുന്നുണ്ട്. ഇത് ആളുകളുടെ സെന്‍സ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാന്‍ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആണ്. എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല. ഒരു കൂട്ടില്‍ അടച്ചിട്ടാണ് തമാശകള്‍ എഴുതുന്നത്. യാതൊരുവിധ തടസ്സങ്ങളും തമാശകള്‍ക്ക് ഉണ്ടാകരുത്. എന്നാല്‍ മാത്രമെ ഹാസ്യം നിലനില്‍ക്കൂ” – എന്നാണ് സലീം കുമാര്‍ പറയുന്നത്. നിലവില്‍ മലയാള സിനിമയില്‍ ചര്‍ച്ചാ…
Read More » -
Movie
പ്രഭുദേവയ്ക്ക് പെണ്‍കുഞ്ഞ്, മകളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു താരം
ചെന്നൈ: നടൻ, നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍ എനീ നിലകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് പ്രഭുദേവ. പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെയായി താരം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്കു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രഭുദേവ. ‘ഈ അമ്പതാം വയസിലാണ് പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നതെന്നും മകളോടൊപ്പം സമയം ചിലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും’ താരത്തെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ‘ഇത് സത്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നത് പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാന്‍ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്’ താരം പറയുന്നു. പ്രഭുദേവയുടെ കുടുംബത്തിലേക്ക് ആദ്യമായാണ് ഒരു പെണ്‍കുഞ്ഞ് വരുന്നത്. 2020 ലോക് ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോ തെറാപിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. 2011 ല്‍…
Read More » -
Kerala
സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ 12 കാരൻ പിടിയിൽ; ചോദ്യം ചെയ്യലിൽ കുടുങ്ങിയത് 50 കാരൻ
കാസർകോട്:സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ 12 കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. രാജപുരം സ്വദേശിയായ വ്യാപാരി പറഞ്ഞിട്ടാണ് താനിത് ചെയ്തതെന്ന് കുട്ടി മൊഴി നൽകി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിക്കൊണ്ടിരുന്ന ആളാണ് വ്യാപാരി എന്ന് മനസ്സിലായി.സംഭവത്തിൽ രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രമേശൻ (50) ആണ് അറസ്റ്റിലായത്. നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച് രമേശൻ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ എടുപ്പിക്കുകയായിരുന്നു. ഇതുകണ്ട പ്രദേശവാസികള്‍ കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോട്ടോ എടുക്കാൻ പറഞ്ഞതെന്ന് വെളിപ്പെടുത്തിയത്.തുടര്‍ന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രമേശൻ കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം ഇയാള്‍ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായും കടയില്‍…
Read More » -
Kerala
കൈക്കൂലി പണവുമായി വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് വലയിൽ കുടുങ്ങി, ഓവർ ലോഡ് കയറ്റിയാൽ പിടിക്കാതിരിക്കാനാണ് മുൻകൂറായി 25000 രൂപ വാങ്ങിയത്
ഹരിപ്പാട്: കൈക്കൂലി മുൻകൂറായി വാങ്ങിയ അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് അസിസ്റ്റൻസ് വെഹിക്കിൾ ഇൻസ്പെക്ടർ സതീഷിനെ ഹരിപ്പാട് വച്ച് വിജിലൻസ് പിടികൂടി. എൻ.എച്ച് 66 ആറ് വരി പാതയുടെ നിർമ്മാണ കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ ഉപകരാർ എടുത്തിട്ടുള്ള പരാതിക്കാരൻ്റെ ടോറസ് ലോറികൾ ഒരു മാസത്തേക്ക് ഓവർ ലോഡ് കയറ്റിയാൽ പിടിക്കാതിരിക്കുന്നതിന് ഒരു മാസത്തേക്ക് 30000 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യപടിയായി 25000 രൂപാ കൈപ്പറ്റുമ്പോൾ മറഞ്ഞിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ തന്ത്രപൂർവ്വം പിടികൂടുകയുമായിരുന്നു. ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനിൽ പരാതിക്കാരൻ നൽകിയ 25000 രൂപാ ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൽ വെച്ച് വാങ്ങിക്കുമ്പോഴാണ് മാവേലിക്കര സ്വദേശിയായ സതീഷ് എസ് എന്ന അസിസ്റ്റൻഡ് വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് വലയിൽ കുടുങ്ങിയത്.
Read More » -
Kerala
2016ല്‍ വിഎസിന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കണമായിരുന്നു: പിരപ്പന്‍കോട് മുരളി
തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിഎസ് അച്യുതാനന്ദന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കുകയെന്നത് സിപിഎം പാലിക്കേണ്ട സാമാന്യ മര്യാദയായിരുന്നെന്ന് പിരപ്പന്‍കോട് മുരളി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ എതിര്‍പ്പുണ്ടായി. കമ്മ്യൂണിസം ഇപ്പോള്‍ പ്രായോഗിക വാദം മാത്രമായി അധപതിച്ചെന്നും പിരപ്പന്‍കോട് മുരളി പറയുന്നു. എക്കാലവും വിഎസായിരുന്നു ശരി. വാദിച്ചതും പ്രവര്‍ത്തിച്ചതും വിഎസിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കലയ്‌ക്കൊപ്പം കമ്മ്യൂണിസവും ഇഴചേര്‍ന്ന പൊതു ജീവിതം അറുപതാണ്ട് തികയ്ക്കുന്ന പിരപ്പന്‍കോടിപ്പോള്‍ വിഎസിന്റെ ജീവചരിത്ര രചനയിലാണ്. കേരളത്തിന്റെ പൊതുമണ്ഡലം സാസ്‌കാരിക നവോത്ഥാന കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ് പിരപ്പന്‍കോട് മുരളി കലയെ കൂട്ടുപിടിക്കുന്നത്. കലാകാരന് അക്കാലത്ത് കമ്മ്യൂണിസ്റ്റാകാതിരിക്കാനേ കഴിയാത്ത ചുറ്റുപാടില്‍ നിന്ന് നാടകങ്ങളും കവിതകളുമുണ്ടായി. പാര്‍ട്ടിയോട് ഇണങ്ങിയും പിണങ്ങിയും കാലമേറെ കടന്ന് പോയി. പ്രായം ഇന്ന് എണ്‍പത് തൊടുന്നു. സജീവ കലാജീവിതത്തിനും ആയി അറുപത് വയസ്സ്. 28 നാടകമെഴുതി, കവിയായും ഗാനരചിതാവായും പേരെടുത്തു. അറിയപ്പെടാനിഷ്ടം പക്ഷെ കമ്മ്യൂണിസ്റ്റായാണ്. കമ്മ്യൂണിസ്റ്റ് ജീവിതത്തിലെ…
Read More » -
India
അഹിന്ദുവായ യുവാവിനെ വിവാഹം കഴിച്ചു; ജീവിച്ചിരിക്കെ തന്നെ മകളുടെ അന്ത്യകര്‍മങ്ങള്‍ നടത്തി കുടുംബം
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി കുടുംബം. അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെയാണ് മകളെ മരിച്ചതായി കണക്കാക്കി കുടുംബം സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ അംഖേരയിലാണ് സംഭവം.അനാമിക ദുബെ എന്ന യുവതിയുടെ അന്ത്യകര്‍മങ്ങളാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയത്. മകള്‍ അഹിന്ദുവിനെ വിവാഹം കഴിച്ചതോടെയാണ് ഞായറാഴ്‌ച നര്‍മദ നദിയുടെ തീരത്തുള്ള ഗൗരിഘട്ടിൽ ശവസംസ്‌കാര ചടങ്ങുകള്‍ (പിണ്ഡ് ദാൻ) ഇവര്‍ നത്തിയത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് അനാമിക മജിസ്‌ട്രേറ്റിന് മുന്നിലെത്തി വിവാഹം കഴിച്ചത്.ജൂണ്‍ 7 ന് ആയിരുന്നു വിവാഹം.തുടർന്ന് അനാമിക ദുബെ എന്ന പേര് ഉസ്‌മ ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്‌തു.
Read More »