KeralaNEWS

ആലപ്പുഴ-നിലമ്പൂർ കെഎസ്ആർടിസി ബസ് സർവീസുകൾ

ലപ്പുഴയും, നിലമ്ബൂരും- കേരളത്തിലെ ഏറ്റവും മനോഹരമായ ഗ്രാമീണ കാഴ്ചകള്‍ക്ക് പേരുകേട്ടിരിക്കുന്ന സ്ഥലങ്ങള്‍.ഇപ്പോഴിതാ ഈ രണ്ടിടങ്ങളെയും ബന്ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.
വിനോദയാത്രക്കാര്‍ക്ക് മാത്രമല്ല, ഈ രണ്ടിടങ്ങളില്‍ നിന്നു പലവിധാവശ്യങ്ങള്‍ക്കായി വൈറ്റില, അങ്കമാലി, ഷൊര്‍ണ്ണൂര്‍ പോലുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്രയിക്കുവാൻ പറ്റിയ ബസ് സര്‍വീസ് കൂടിയാണിത്. പുലര്‍ച്ചെ – 04.35 ന് നിലമ്ബൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് ആലപ്പുഴയില്‍ 11.30ന് എത്തും. തിരികെ 3.20ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് നിലമ്ബൂരെത്തുന്ന വിധത്തിലാണ് സര്‍വീസ്.

നിലമ്ബൂര്‍- ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സമയം

നിലമ്ബൂര്‍ – 04.35 am

Signature-ad

വണ്ടൂര്‍ – 04.55 am

പെരിന്തല്‍മണ്ണ – 05.35 am

പട്ടാമ്ബി – 06.30 am

ഷൊര്‍ണൂര്‍ – 06.50 am

തൃശ്ശൂര്‍ – 07.35 am

ചാലക്കുടി – 08.35 am

അങ്കമാലി – 08.55 am

ആലുവ – 09.15 am

വൈറ്റില ഹബ്ബ് – 10:00 am

ചേര്‍ത്തല – 11.00 am

ആലപ്പുഴ – 11.30 am.

ആലപ്പുഴ – നിലമ്ബൂര്‍ കെഎസ്‌ആര്‍ടിസി ബസ് സമയം

ആലപ്പുഴ – 3.20 pm

ചേര്‍ത്തല – 03.50 pm

വൈറ്റില ഹബ്ബ് – 05:00 pm

അങ്കമാലി – 06.10 pm

തൃശൂര്‍ – 07.20 pm

ഷൊര്‍ണ്ണൂര്‍ – 08.30 pm

പട്ടാമ്ബി – 08.55 pm

പെരിന്തല്‍മണ്ണ- 09:35pm

വണ്ടൂര്‍ – 10.15 pm

നിലമ്ബൂര്‍ – 10.35 pm.

ഇത് കൂടാതെ നിലമ്ബൂരില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ആലപ്പുഴയില്‍ വൈകിട്ട് 3.10ന് എത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്, രാത്രി 9.20ന് പുറപ്പെട്ട് പുലര്‍ച്ചെ 3.50ന് എത്തുന്ന സൂപ്പര്‍ ഫാസ്റ്റ് എന്നിങ്ങനെ വേറെയും രണ്ട് സര്‍വീസുകളുമുണ്ട്. ആലപ്പുഴയില്‍ നിന്ന് പുലര്‍ച്ചെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് എത്തുന്ന സൂപ്പര്‍ഫാസ്റ്റ്, വൈകിട്ട് 7.35ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് എത്തുന്ന സൂപ്പര്‍ഫാസ്റ്റ്, രാത്രി 10.31ന് പുറപ്പെട്ട് പുലര്‍ച്ചെ 05:16ന് എത്തുന്ന സൂപ്പര്‍ഫാസ്റ്റ് എന്നിങ്ങനെയും ബസ് സര്‍വീസുകളുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍നമ്ബര്‍- 0477 2252501.

Back to top button
error: