ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി കുടുംബം. അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെയാണ് മകളെ മരിച്ചതായി കണക്കാക്കി കുടുംബം സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
മധ്യപ്രദേശിലെ ജബല്‍പൂരിലെ അംഖേരയിലാണ് സംഭവം.അനാമിക ദുബെ എന്ന യുവതിയുടെ അന്ത്യകര്‍മങ്ങളാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയത്. മകള്‍ അഹിന്ദുവിനെ വിവാഹം കഴിച്ചതോടെയാണ് ഞായറാഴ്‌ച നര്‍മദ നദിയുടെ തീരത്തുള്ള ഗൗരിഘട്ടിൽ ശവസംസ്‌കാര ചടങ്ങുകള്‍ (പിണ്ഡ് ദാൻ) ഇവര്‍ നത്തിയത്.
വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് അനാമിക മജിസ്‌ട്രേറ്റിന് മുന്നിലെത്തി വിവാഹം കഴിച്ചത്.ജൂണ്‍ 7 ന് ആയിരുന്നു വിവാഹം.തുടർന്ന് അനാമിക ദുബെ എന്ന പേര് ഉസ്‌മ ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്‌തു.