തിരുവനന്തപുരം: പെര്‍മിറ്റ് കാലാവധി അവസാനിച്ച സ്വകാര്യ ബസുകള്‍ക്ക് പകരമായി പുതിയ 260 ഓളം സര്‍വീസുകള്‍ ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി.
140 കിലോമീറ്ററിലധികം ദൂരം വന്നിരുന്ന 260 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന പെര്‍മിറ്റുകളുടെ സ്ഥാനത്താണ് ജൂൺ അവസാനം മുതല്‍ പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാത്രി സര്‍വീസുകളടക്കം നിരവധി സ്വകാര്യ ദീര്‍ഘദൂര സര്‍വീസുകളാണ് പെർമിറ്റ് പുതുക്കി നൽകാത്തതിനെ തുടർന്ന് നിരത്തൊഴിഞ്ഞത്. അവയ്ക്ക് ബദലായി കെഎസ്‌ആര്‍ടിസി പരമാവധി സര്‍വീസ് നടത്തി യാത്രക്ലേശം കുറയ്ക്കുമെന്നാണ് കോര്‍പ്പറേഷന്‍റെ അവകാശവാദം.
നിലവില്‍ സ്വകാര്യ ബസ് ഓടിയിരുന്ന മിക്ക റൂട്ടുകളിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് അവസാനിക്കുമ്ബോള്‍ യാത്രാക്ലേശം ഉണ്ടാകുന്നില്ലെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.