Month: June 2023
-
Kerala
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്; ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതേ!
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂർണരൂപം ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ! ഇമെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ, ഡൗൺലോഡ് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ , ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Read More » -
Kerala
കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റി; സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. വെടിയേറ്റ് വരെ പെൺകുട്ടികൾ കൊല്ലപ്പെടുന്ന നാടായി പിണറായി വിജയൻ കേരളത്തെ മാറ്റിയെന്ന് സുധാകരൻ ആരോപിച്ചു. കേരളത്തിലെ പെൺകുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഇപ്പോൾ ഉള്ളത്? ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും ഇവിടെ നിത്യ സംഭവങ്ങളാണ്. പലതിലും പ്രതികൾക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്നത് പൊലീസും സിപിഎമ്മും സർക്കാരുമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരൻറെ പ്രതികരണം. പിണറായി വിജയനെന്ന വ്യക്തിയും, കമ്മ്യൂണിസമെന്ന തീവ്രവാദ പ്രത്യയശാസ്ത്രവും ഇനിയൊരിക്കലും ഈ മലയാള മണ്ണിൽ ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമയാണ്. നാളെകളിൽ കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരായി ജീവിക്കണമെങ്കിൽ സിപിഎം എന്ന ക്രിമിനൽ-ലഹരി -മാഫിയ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയണം. കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റിയതിൽ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ കൊന്ന 7 വർഷങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ്.…
Read More » -
India
ബെംഗളൂരുവിൽ ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന് കുളിമുറിയിൽ ദമ്പതികൾ മരിച്ച നിലയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്ന്കുളിമുറിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ബംഗളൂരുവിലെ ചിക്കജലയിലുള്ള വീടിന്റെ കുളിമുറിയിലാണ് ദമ്പതികൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്. ജൂൺ 10 ന് രാത്രിയാണ് സംഭവമെന്ന് പൊലീസ് കരുതുന്നു. തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ചന്ദ്രശേഖർ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ജൂൺ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു. രാത്രി 9.10 മണിയോടെ ദമ്പതികൾ ഗ്യാസ് ഗെയ്സർ ഓണാക്കി കുളിക്കാനായി ബാത്ത്റൂമിൽ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാൻ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കേണ്ടിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായിഅയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് ശ്വാസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ശീലാവന്തപുര സ്വദേശിയാണ് ചന്ദ്രശേഖർ. ബെലഗാവിയിലെ ഗോകാക്കിലെ മമദാപൂർ സ്വദേശിയാണ് സുധാറാണി. ഇരുവരും ബെംഗളൂരുവിലെ സ്റ്റാർ…
Read More » -
Kerala
ജൂലൈ മുതല്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവര്‍മാരായി വനിതകളും
തിരുവനന്തപുരം:ജൂലൈ മുതല്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവര്‍മാരായി വനിതകളും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസിലാണ് അടുത്തമാസം മുതല്‍ വനിതാഡ്രൈവര്‍മാര്‍ ജോലിക്ക് കയറുക. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്‌ട്രിക് ബസുകളിലാണ് ആദ്യനിയമനം. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി. ഹെവി ലൈസന്‍സുള്ളവര്‍ പത്തുപേരുണ്ട്. മറ്റുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസി ഒരുമാസം പരിശീലനം നല്‍കി ഹെവി ലൈസന്‍സ് എടുത്ത് നല്‍കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റാണ് പരീക്ഷ നടത്തി പട്ടിക തയ്യാറാക്കിയത്. നിയമനം ലഭിക്കുന്നവര്‍ 12 മാസം ജോലിചെയ്യണം. മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവന്‍സുകളും ഇന്‍സെന്റീവും ലഭിക്കും.
Read More » -
Kerala
ജൂൺ13, 14-തീയതികളിൽ ഹരിപ്പാട്-ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഗേറ്റുകൾ അടച്ചിടും
ആലപ്പുഴ:ജൂൺ13, 14-തീയതികളിൽ ഹരിപ്പാട്-ചേപ്പാട് റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള റയിൽവെ ഗേറ്റുകൾ അടച്ചിടും. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായാണ് ലവൽക്രോസുകൾ അടച്ചിടുന്നതെന്ന് റെയില്‍വേ അറിയിച്ചു.
Read More » -
Kerala
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ കൂടുതല്‍പേരെ വനിതാഡ്രൈവര്‍മാരായി നിയമിക്കുന്നു;അവസാന തീയതി ജൂൺ 17
തിരുവനന്തപുരം.കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ കൂടുതല്‍പേരെ വനിതാഡ്രൈവര്‍മാരായി നിയമിക്കുന്നതിന്റെ ഭാഗമായി വീണ്ടും അപേക്ഷ ക്ഷണിച്ചു. ഹെവിലൈസന്‍സുള്ളവര്‍ക്ക് 35 വയസ്സും ലൈറ്റ് മോട്ടോര്‍ ലൈസന്‍സുള്ളവര്‍ക്ക് 30 വയസ്സുമാണ് പ്രായപരിധി. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ജൂൺ 17ആണ്. തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന സ്വിഫ്റ്റിന്റെ ഇലക്‌ട്രിക് ബസുകളിലാണ് ആദ്യനിയമനം.നിയമനം ലഭിക്കുന്നവര്‍ 12 മാസം ജോലിചെയ്യണം.മാസം കുറഞ്ഞത് 16 ഡ്യൂട്ടി ചെയ്യണം.എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും അലവന്‍സുകളും ഇന്‍സെന്റീവും ലഭിക്കും.
Read More » -
India
ആസാമില്‍ ബി.ജെ.പി വനിതാ നേതാവിന്റെ മൃതദേഹം റോഡരികിൽ
ദിസ്പൂർ:ആസാമില്‍ ബി.ജെ.പി വനിതാ നേതാവിന്റെ മൃതദേഹം ദേശീയപാതയ്ക്ക് സമീപം കണ്ടെത്തി.ബി.ജെ.പി ഗോല്‍പാര ജില്ല സെക്രട്ടറിയായ ജൊനാലി നാഥാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാത17-ലെ കൃഷ്ണായ സല്‍പാര്‍ മേഖലയില്‍ നിന്ന് നാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇസ്ലാംപുരിലേക്ക് പുറപ്പെട്ട നാഥിനെ കാണാനില്ലെന്ന് കാട്ടി പിറ്റേന്നു തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ബിജെപി ഗോല്പാര ഓഫീസിന് സമീപം വച്ചാണ് നാഥിനെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » -
Kerala
കാലവർഷം: ഇടുക്കി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു
ഇടുക്കി : ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ബന്ധപ്പെടാം. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ 24 മണിക്കുറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്ബറുകള്‍: 9383463036, 04862 233111, 04862 233130 ടോള്‍ ഫ്രീ നമ്ബര്‍: 1077 താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്ബറുകള്‍: ഇടുക്കി 04862 235361 തൊടുപുഴ 04862 222503 ഉടുമ്ബഞ്ചോല 04868 232050 പീരുമേട് 04869 232077 ദേവികുളം 04865 264231.
Read More » -
Kerala
മട്ടന്നൂരില്‍ വിദ്യാര്‍ഥിയെ വെട്ടിപരിക്കേൽപ്പിച്ച രണ്ട് പേരെ പൊലീസ് പിടികൂടി
കണ്ണൂർ:മട്ടന്നൂരില്‍ വിദ്യാര്‍ഥിയെ കൊല്ലാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി വൈശാഖ്, പെരിഞ്ചേരി സ്വദേശി വി.ജോതിഷ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ഒൻപതിന് വൈകിട്ട് നെല്ലൂന്നി വാവോട്ടുപാറ റോഡില്‍ വച്ചാണ് വിദ്യാര്‍ഥിയായ അജ്മലിനെ സംഘം ആക്രമിച്ചത്. കോളജ് വിട്ട് ബൈക്കില്‍ വീട്ടിലേക്ക് പോവുമ്ബോള്‍ മറ്റൊരു ബൈക്കിലെത്തി രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ അജ്മലിന്റെ കാലിന് വെട്ടേൽക്കുകയും കൈ ഒടിയുകയും ചെയ്തിരുന്നു.നാട്ടുകാർ ഓടിക്കൂടിയതോടെ ആക്രമികൾ രക്ഷപെടുകയായിരുന്നു. നെല്ലൂന്നിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.
Read More » -
Kerala
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വെസ്റ്റ് ഹില്ലില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര സ്വദേശികളായ രോജിത്ത് (40), അഖില്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലെ ജനറല്‍ കമ്ബാര്‍ട്ട്മെന്‍റില്‍ നിന്നാണ് ഇവര്‍ വീണത്.കോഴിക്കോട് വെള്ളയില്‍ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.കൂടെ യാത്ര ചെയ്തവർ അറിയിച്ചതിനെ തുടർന്ന് റയിൽവെ സംരക്ഷണ സേനയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More »