MovieNEWS

”തമാശയിലും ‘പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്’; സിഐഡി മൂസയും ഈ പറക്കും തളികയും ഇനി ഉണ്ടാകില്ല”

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് സലീം കുമാര്‍. നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ താരം ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്നത്തെ കാലത്തെ സിനിമകളില്‍ തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ഇല്ലെന്നും അതിനാലാണ് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യുന്നതെന്നും പറയുകയാണ് സലീം കുമാര്‍.

”എനിക്ക് ഇന്നും കോമഡി വേഷങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇഷ്ടമാണ്. പക്ഷേ തമശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ തമാശകള്‍ രൂപപ്പെടുത്തുന്നതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തടസമാകുന്നുണ്ട്. ഇത് ആളുകളുടെ സെന്‍സ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാന്‍ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആണ്. എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല. ഒരു കൂട്ടില്‍ അടച്ചിട്ടാണ് തമാശകള്‍ എഴുതുന്നത്. യാതൊരുവിധ തടസ്സങ്ങളും തമാശകള്‍ക്ക് ഉണ്ടാകരുത്. എന്നാല്‍ മാത്രമെ ഹാസ്യം നിലനില്‍ക്കൂ” – എന്നാണ് സലീം കുമാര്‍ പറയുന്നത്.

Signature-ad

നിലവില്‍ മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയം ആകുന്ന കാരവാന്‍ സിസ്റ്റത്തെ കുറിച്ചും സലീം കുമാര്‍ സംസാരിച്ചു. ”ഈ കാരവാന്‍ സംസ്‌കാരം ആണ് പരസ്പരമുള്ള സംസാരത്തില്‍ നിന്നും ആളുകളെ വിലക്കുന്നത്. പണ്ട് ലൊക്കേഷനിലൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് ഷോര്‍ട്ട് കഴിഞ്ഞാല്‍ കാരവാനിലേക്ക് പോകും. സിഐഡി മൂസ, പറക്കും തളിക പോലുള്ള സിനിമകളൊന്നും ഇനി ഒരിക്കലും ഉണ്ടാകില്ല. കാരണം അവയിലെ പല തമാശ രംഗങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നപ്പോള്‍ ഉണ്ടായവയാണ്’, എന്നാണ് സലീം കുമാര്‍ പറയുന്നത്.

Back to top button
error: