KeralaNEWS

വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്, ഉള്ളി പെട്ടന്ന് ചീഞ്ഞ് പോകാതിരിക്കാൻ എന്തു ചെയ്യണം?

ഉള്ളിക്ക് ഇപ്പോൾ പൊന്നു വിലയാണ്. കഴിഞ്ഞ ആഴ്ച 40 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 100 കടന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രധാന ചേരുവയാണ് ഉള്ളിയും സവാളയും. എല്ലാ പച്ചക്കറികളും പോലെ ഉള്ളിയും വീട്ടിൽ കേടുവരാതെ സൂക്ഷിക്കാൻ കഴിയും. പക്ഷെ കുറച്ച് അധികം സ്റ്റോക്ക് ചെയ്താൽ ഉള്ളി ചീഞ്ഞു പോകുമോ എന്ന ആശങ്കയാണ് പലർക്കും. ഉള്ളിയും സവാളയും എങ്ങനെ വീട്ടിൽ സൂക്ഷിക്കണമെന്ന് അറിയാത്ത നിരവധി വീട്ടമ്മമാരുണ്ട്. അതുകൊണ്ട് ഉള്ളി ചീഞ്ഞ് പോകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കു.

◾ഉള്ളി വാങ്ങയതിന് ശേഷം രണ്ട് ദിവസം വെയിലത്ത് വച്ച് ഉണക്കുക. അതിനു ശേഷം വേണം സൂക്ഷിച്ചു വയ്ക്കാൻ. വൃത്തിയുള്ളതും വെയിൽ കേറാത്തതുമായ സ്ഥലത്ത് സൂക്ഷിക്കാൻ ശ്രമിക്കുക. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വെച്ചാൽ നല്ല ഉള്ളി ഫ്രഷായിരിക്കും.

Signature-ad

◾ഒരു കാരണവശാലും ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം സൂക്ഷിക്കരുത്! ഉള്ളി ഉരുളക്കിഴങ്ങിനൊപ്പം കേടാകുമെന്ന് ഉറപ്പാണ്.

◾അതുപോലെ ഉള്ളി പ്ലാസ്റ്റിക് കവറിലോ ബാഗിലോ വയ്ക്കാൻ പാടില്ല. വായ സഞ്ചാരം കടക്കാത്തത് കൊണ്ട് പലപ്പോഴും ഇത് കേടാകാൻ സാധ്യത കൂടുതലാണ്. ഉള്ളി ഒരു പേപ്പർ ബാഗിലോ തുറന്ന കൊട്ടയിലോ സൂക്ഷിക്കുക.

◾മറ്റ് പച്ചക്കറികൾ പോലെ ഉള്ളി ഒരു കാരണവശാലും ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത കാലാവസ്ഥയും ഈർപ്പവും ഉള്ളതിനാൽ ഉള്ളി അഴുകാനും മുകളിൽ ഫംഗസ് വളരാനും സാധ്യതയുണ്ട്. ഉണങ്ങിയ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. വേണമെങ്കിൽ അരിഞ്ഞ ഉള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് മുറിച്ചോ അല്ലെങ്കിൽ എയർ ടൈറ്റ് കണ്ടെയ്നറിലോ പ്ലാസ്റ്റിക് ബാഗിലോ സിപ്പ് ലോക്ക് ഉപയോഗിച്ച് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ളി പത്ത് ദിവസം ഫ്രഷ് ആയി സൂക്ഷിക്കാം. എന്നാൽ ഇതുപോലെ വേവിച്ച ഉള്ളി ഫ്രിഡ്ജിൽ വച്ചാൽ നാല് ദിവസം വരെ മാത്രമേ കേട് വരാതെ ഇരിക്കുകയുള്ളു.

◾ഉള്ളി വാങ്ങുമ്പോൾ ഉണങ്ങിയതും കട്ടിയുള്ളതും വാങ്ങുക. ചീഞ്ഞത് വാങ്ങാതിരിക്കാൻ ശ്രമിക്കുക. ഉള്ളിക്ക് പുള്ളികൾ ഒന്നും ഉണ്ടാകരുത്, സ്പർശനത്തിന് മൃദുവായിരിക്കരുത്. അത്തരം ഉള്ളി ദിവസങ്ങളോളം നിലനിൽക്കും.

◾ഉള്ളി ചീഞ്ഞഴുകുമ്പോൾ അവയുടെ മണവും മാറുന്നു, ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഇത്തരം ഉള്ളികൾ ഒരു കാരണവശാലും മറ്റ് ഉള്ളികൾക്കൊപ്പം ഇടരുത്. ഉപയോഗിക്കാനും പാടില്ല. ഉള്ളി എങ്ങനെ ശരിയായി സംഭരിക്കുന്നു എന്നതാണ് ദിവസങ്ങളോളം അവയെ ഫ്രഷ് ആയി നിലനിർത്തുന്നതും.

◾ഉള്ളി ദിവസങ്ങളോളും സൂക്ഷിക്കുന്നതിന് ഫ്രീസറിൽ വയ്ക്കുന്നത് ഒരു നല്ല മാർഗമാണ്. ഇത് തൊലികളഞ്ഞോ മുറിച്ചോ ഇറുകിയ പാത്രത്തിലോ ഫ്രീസർ ബാഗിലോ സൂക്ഷിക്കാം, അലുമിനിയം ഫോയിലിലോ പ്ലാസ്റ്റിക് റാപ്പിലോ പൊതിഞ്ഞ് എട്ട് മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.

◾കേടായ ഉള്ളിയിൽ കറുത്ത പാടുകളോ ഫംഗസ് വളർച്ചയോ ഉണ്ടാവും. അതുപോലെ വാങ്ങിക്കുമ്പോൾ മുളച്ച് വരുന്ന ഉള്ളികൾ വാങ്ങാതിരിക്കുക. വീട്ടിലിരിക്കുന്ന ഉള്ളി മുളച്ചിൽ അതും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Back to top button
error: