CrimeNEWS

അമ്മയെ കൊന്ന് സ്യൂട്ട് കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു; ഫിസിയോ തെറാപ്പിസ്റ്റായ മകള്‍ അറസ്റ്റില്‍

ബംഗളൂരു: യുവതി അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പോലീസ് സ്റ്റേഷനിലെത്തിച്ചു. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിനിയായ 39 വയസുകാരിയായ ഫിസിയോതെറപ്പിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവര്‍ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്കേസില്‍ നിറച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു. യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അമ്മയുമായുള്ള പതിവ് വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. യുവതി വിവാഹിതയാണെന്നും സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. പക്ഷേ, മുറിക്കുള്ളില്‍ വച്ച് കൊലപാതകം നടന്നതിനാല്‍ അവര്‍ അറിഞ്ഞിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: