Month: June 2023
-
Crime
കോണ്‍ക്രീറ്റ് മിക്സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍
കൊല്ലം : ദേശീയപാത നിര്‍മ്മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്സിങ് വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. പത്തനാപുരം പിണവൂര്‍ സ്വദേശി സുബിനെയാണ് ചവറ പോലീസ് അറസ്റ്റു ചെയ്തത്. വാഹനത്തില്‍ നിന്നും മൂന്നു കന്നാസുകളിലായി 60 ലിറ്റര്‍ ഡീസല്‍ ആണ് പ്രതി മോഷ്ടിച്ചത്. ആഡംബര വാഹനത്തിലെത്തിയാണ് പ്രതി ഡീസല്‍ ചോര്‍ത്തിയതെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
കോട്ടയത്തെ ലുലു മാൾ ഉത്ഘാടനം 2024 മാർച്ചിൽ
കോട്ടയം: ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് നിര്‍മിക്കുന്ന മിനി ലുലു മാളിന്റെ ഉദ്ഘാടനം 2024 മാര്‍ച്ചില്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. അതിവേഗം പുരോഗമിക്കുന്ന മിനി ലുലു മാളിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷ. വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയത്തെ മിനി ലുലു മാള്‍. ഇതിനോടൊപ്പം തന്നെ കോഴിക്കോട്ടെ വലിയ മാളിന്റെ നിര്‍മാണവും നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം 12 പുതിയ മാളുകള്‍ ആരംഭിക്കാനാണ് ലുലു ഗ്രൂപ്പിന്റെ നീക്കം. യു എ ഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ കൂടി മാളുകള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
Crime
ആള്‍മാറാട്ടം നടത്തി ഗ്രേഡ് എസ്‌ഐ സ്ത്രീക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; പണം നല്‍കാതെ മുങ്ങിയതിന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം മുറിവാടക മുഴുവന്‍ നല്‍കിയില്ലെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോഴിക്കോട് സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐ ജയരാജനെതിരേയാണ് നടപടി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ജയരാജന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവദൂഷ്യം എന്നിവയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സേനയുടെ അന്തസ്സും പ്രതിച്ഛായയും കളങ്കപ്പെടാന്‍ സംഭവം കാരണമാകുകയും ചെയ്തിട്ടുണ്ടെന്നും പരാമര്‍ശമുണ്ട്. പോലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങള്‍ വാക്കാലന്വേഷിക്കാന്‍ കോഴിക്കോട് റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റിയെങ്കിലും രണ്ടു ദിവസത്തിനു ശേഷം വീണ്ടും കോഴിക്കോട്ടേക്ക് തിരിച്ചുനിയമിച്ചിരുന്നു. ഈ ഉത്തരവും റദ്ദാക്കി. സിറ്റി ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ എസ്ഐയായ ജയരാജന്‍ മേയ് പത്തിന് ഉച്ചയ്ക്കാണ് കോഴിക്കോട് ലിങ്ക് റോഡിലെ ലോഡ്ജില്‍ സ്ത്രീയുമായി എത്തി മുറിയെടുത്തത്. ലോഡ്ജ് ഉള്‍പ്പെടുന്ന ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയാണെന്ന് സ്വയം പരിചയപ്പെടുത്തി. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചു. രണ്ടായിരത്തി അഞ്ഞൂറ്…
Read More » -
Kerala
പത്തനംതിട്ടയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു
പത്തനംതിട്ട : കാട്ടുമൃഗങ്ങള്‍ക്ക് പിന്നാലെ മലയോര നാടിന്റെ ഉറക്കംക്കെടുത്തി പെരുമ്ബാമ്ബുകളും. നഗരമദ്ധ്യത്തിലെ മാര്‍ക്കറ്റിനുള്ളിലെ മാലിന്യസംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ നിലയില്‍ ഇന്നലെ പെരുമ്ബാമ്ബിനെ കണ്ടെത്തി. കഴിഞ്ഞ അഞ്ചുദിവസത്തിനുളളില്‍ നഗരത്തിലും നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലുമായി നാലിടത്താണ് പെരുമ്ബാമ്ബിനെ കണ്ടത്.ഇതിൽ ഒരെണ്ണത്തിനെ പിടികൂടി വനംവകുപ്പിന് കൈമാറി. നഗരസഭയിലെ മൂന്നാംവാര്‍ഡിലെ തോട്ടിലും നഗരമദ്ധ്യത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുളള ചതുപ്പിലും കണ്ടെത്തിയ പെരുമ്ബാമ്ബിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തോന്ന്യാമല ഭാഗത്തെ തോട്ടില്‍ നിന്ന് താറാവിനെ പിടികൂടിയ ശേഷം പാമ്ബ് സമീപത്തെ പാടത്തേക്ക് ഇഴഞ്ഞുപോയി. കഴിഞ്ഞ ദിവസം നാരാങ്ങാനം ഗ്രാമപഞ്ചായത്തിലെ മാടുമേച്ചിലില്‍ ട്രാൻസ് ഫോര്‍മറില്‍ കയറിയ പെരുമ്ബാമ്ബ് ഷോക്കേറ്റ് ചത്തിരുന്നു. മുൻപ് കിഴക്കൻ വനമേഖലയില്‍ നിന്ന് മലവെളളപ്പാച്ചിലിനൊപ്പമോ ഉരുള്‍പൊട്ടലുണ്ടാകുമ്ബോഴോ ആണ് പെരുമ്ബാമ്ബുകള്‍ നാട്ടില്‍ ഒഴുകി എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പെരുമ്ബാമ്ബിനെ കണ്ടെത്തിയ ഭാഗങ്ങള്‍ നദികളുമായി ബന്ധമില്ലാത്ത ഇടങ്ങളാണ്. തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കാടുപിടിച്ച പുരയിടങ്ങളിലും ചതിപ്പുനിലങ്ങളിലുമെല്ലാം ഇവയുണ്ടാകാൻ സാദ്ധ്യതയുണ്ട്. മഴയില്‍ പാടശേഖരങ്ങളും തോടുകളും നിറഞ്ഞതോടെ ഇവ ഇരതേടി കരയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും എത്തിയതെന്നാണ്…
Read More » -
Kerala
സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ എ.കെ.ജി. സാംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ചനിലയില്‍
മലപ്പുറം: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ആലംകോട് എ.കെ.ജി. സംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കിലെ ജീവനക്കാരനായ ആലംകോട് പുലാകൂട്ടത്തില്‍ കൃഷ്ണകുമാറി(47)നെയാണ് വീടിന് സമീപത്തെ സാംസ്‌കാരിക കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ കൃഷ്ണകുമാറിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ വീടിന് സമീപത്തുള്ള എ.കെ.ജി. സാംസ്‌കാരിക കേന്ദ്രത്തിലും തിരച്ചില്‍ നടത്തിയപ്പോളാണ് കേന്ദ്രത്തിലെ വായനശാലയില്‍ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ കൃഷ്ണകുമാര്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വൈകിട്ട് നാലുമണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
Kerala
വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു
വടക്കാഞ്ചേരി: വിനോദയാത്രാ സം ഘത്തിന്‍റെ ബസ് അപകടത്തില്‍പെട്ടു. ഷൊര്‍ണൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ അകമല ശാസ്താക്ഷേത്ര പരിസരത്താണ് അപകടം. ഊട്ടിയിൽ വിനോദയാത്രയ്ക്കുപോയി മടങ്ങിയ കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച ബസാണു നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലിടിച്ചു റോഡിനു സമീപത്തെ ചെറിയ താഴ്ച്ചയിലേക്കു ചെരിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Read More » -
Kerala
നേര്യമംഗലം പുഴയില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍
അടിമാലി: നേര്യമംഗലം പുഴയില്‍ കാട്ടാനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി.കാത്തിരവേലി ദേവിയാര്‍ പുഴ സംഗമിയ്ക്കുന്ന ഇടത്താണ് കൊമ്ബനാനയുടെ ജഡം വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ജഡം ഒഴുക്കില്‍പ്പെട്ട് പൂര്‍ണമായും അഴുകിയ നിലയിലാണ്. അതുകൊണ്ടു തന്നെ ആനയുടെ പ്രായമടക്കമുള്ള കാര്യങ്ങള്‍ ഡോക്ടറുടെ പരിശോധയിലൂടെ മാത്രമെ നിര്‍ണ്ണയിയ്ക്കാനാകൂവെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുനില്‍ ലാല്‍ പറഞ്ഞു. പാംബ്ല വനമേഖലയില്‍ നിന്നാണ് ജഡം ഒഴുകിയെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
മഴ കനക്കും; പത്തനംതിട്ടയിൽ മുന്നറിയിപ്പ്
പത്തനംതിട്ട: ജില്ലയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശബരിമല വനപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കക്കി, പമ്ബ, മൂഴിയാര്‍, ആനത്തോട് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരന്നിട്ടുണ്ട്.പമ്ബ, മണിമല, അച്ചന്‍കോവില്‍ നദികളിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളാണ്.ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ മുൻകൂട്ടി നല്‍കിയിട്ടുണ്ട്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. കാലവർഷം ആരംഭിച്ച ശേഷം സംസ്ഥാനത്ത് മഴ ഏറ്റവും കുറവ് ലഭിച്ചത് പത്തനംതിട്ടയിലാണ്.ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിൽ എല്ലാ പ്രദേശത്തും ഒരുപോലെ മഴ ലഭിച്ചിട്ടില്ല തിരുവല്ല, അടൂര്‍ താലൂക്കുകളിലാണ് കുറവ് മഴ രേഖപ്പെടുത്തിയത്.പത്തനംതിട്ട നഗര പ്രദേശത്ത് സാമാന്യം നല്ല രീതിയില്‍ മഴ കിട്ടിയിട്ടുണ്ട്. റാന്നി, വടശ്ശേരിക്കര പ്രദേശങ്ങളില്‍ ചില ദിവസങ്ങളില്‍ 350ലധികം മി.മീറ്റര്‍ മഴ ലഭിച്ചു. മഴയുടെ കണക്ക് (ജൂണ്‍ ഒന്ന് മുതല്‍ 10വരെ) അത്തിക്കയം -410 മി. മീ മൂഴിയാര്‍ -282.8 വെണ്‍കുറിഞ്ഞി…
Read More » -
Kerala
ഉടമ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം മതില്‍ കാറിന് മുകളിലേക്ക് പതിച്ചു; ‘എലിമീശ കന’ത്തിലൊരു രക്ഷപ്പെടല്‍
പത്തനംതിട്ട: കാര്‍ പാര്‍ക്ക് ചെയ്ത് ഉടമ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് വാഹനം തകര്‍ന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാണിക്ക് സമീപമാണ് അപകടം. കനത്ത മഴ തുടരുന്നതിനിടെ ഉച്ചയോടെ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. തിരക്കേറിയ പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. വലിയ പറമ്ബില്‍ പടിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് പഴയ കെട്ടിടത്തിന്റെ ഭിത്തി അടര്‍ന്നു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റും ലൈനുകളും തകര്‍ത്താണ് കെട്ടിടഭാഗങ്ങള്‍ കാറിന്റെ മുകളിലേക്ക് പതിച്ചത്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദീലിപിന്റേതാണ് കാര്‍. ഉടമ കാര്‍ പാര്‍ക്ക് ചെയ്ത പുറത്തിറങ്ങിയ ഉടനെയാണ് മണ്ണിടിഞ്ഞു വീണത്. കെട്ടിടം ഇടിഞ്ഞു വീഴുമ്പോള്‍ മറ്റ് വാഹനങ്ങളോ യാത്രക്കാരോ റോഡില്‍ ഉണ്ടാകാതിരുന്നതും കൂടുതല്‍ അപകടം ഒഴിവാക്കാന്‍ കാരണമായി. പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികള്‍ നടന്നു വരികയായിരുന്നു. അപകടരമായ രീതിയില്‍ നില്‍ക്കുന്ന…
Read More »
