KeralaNEWS

കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്

കണ്ണൂർ:കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്.കൊട്ടിയൂരില്‍നിന്ന് മടങ്ങുകയായിരുന്ന മലപ്പുറത്തുനിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്ബ് മാനന്തേരിക്കടുത്ത് പാകിസ്താൻപീടികയിലാണ് അപകടമുണ്ടായത്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ബസില്‍നിന്ന് യാത്രക്കാരെ പുറത്തെടുത്തത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുൻഭാഗം പാടെ തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: