Social MediaTRENDING

പൊട്ടുകുത്തി പൂവും പുടവയും ചൂടി ഡ്രൈവിംഗ് സീറ്റില്‍; ലൈസന്‍സില്ലാതെ വണ്ടിയോടിച്ച് കോണ്‍. എംഎല്‍എ

ബംഗളൂരു: കര്‍ണാടകയില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് സര്‍വീസ് പദ്ധതി ആരംഭിക്കുന്നതിനിടെ സ്ത്രീകള്‍ക്കു പ്രചോദനം നല്‍കാന്‍ വനിതാ കോണ്‍ഗ്രസ് എംഎല്‍എ ബസ് ഓടിച്ചു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) നിന്നുള്ള എംഎല്‍എ രൂപകല എം.ശശിധര്‍ ആണ് ബസ് ഓടിച്ചത്.

പിന്നാലെ, എംഎല്‍എ ബസ് ആളുകളിലേക്കും വാഹനങ്ങളിലേക്കും ഇടിച്ചുകയറ്റിയെന്നു കിംവദന്തികള്‍ പരന്നു. എന്നാല്‍, കിംവദന്തികള്‍ തെറ്റാണെന്ന് എംഎല്‍എ പ്രതികരിച്ചു. ”ബസ് ആരെയെങ്കിലുമോ, ഏതെങ്കിലും വാഹനത്തിലോ ഇടിച്ചിട്ടില്ല” അവര്‍ പറഞ്ഞു. ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിച്ചുവെന്നായിരുന്നു ആരോപണം.

Signature-ad

എംഎല്‍എ ബസ് ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എംഎല്‍എ ബസ് ഓടിക്കുമ്പോള്‍, യൂണിഫോം ധരിച്ച ബസിന്റെ ഡ്രൈവര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാം. അവര്‍ 100 മീറ്ററോളം വാഹനം ഓടിച്ചു. അതേസമയം, ഡ്രൈവിങ് അറിയാമെന്ന് എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും ഹെവി വാഹനം ഓടിക്കാനുള്ള ലൈസന്‍സ് അവര്‍ക്ക് ഇല്ലെന്നാണു റിപ്പോര്‍ട്ട്.

കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ചയാണ് സര്‍ക്കാര്‍ നടത്തുന്ന ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി യോജന’ പദ്ധതി ആരംഭിച്ചത്. പദ്ധതി നിലവില്‍ വന്ന ആദ്യ ദിനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ബസില്‍ യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കിയിരുന്നു.

 

Back to top button
error: