KeralaNEWS

”മോന്‍സന്‍ കേസുമായി യാതൊരു ബന്ധവുമില്ല; നാളെ ചോദ്യംചെയ്യലിന് ഹാജരാകില്ല”

കൊച്ചി: മോന്‍സന്‍ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസില്‍പെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിര്‍ പരാതി നല്‍കാതിരുന്നത്. അന്വേഷണസംഘത്തിനു മുന്നില്‍ നാളെ ഹാജരാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

”സാവകാശം തന്നില്ലെങ്കില്‍ നിയമപരമായി നേരിടും. നിയമനടപടികള്‍ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാന്‍ പാര്‍ലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നില്ല. കേസിലെ പരാതിക്കാരെ അറിയില്ല. എന്നെയും സതീശനെയും കേസില്‍ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വര്‍ഗത്തിലാണ്. മോന്‍സനെ കാണുമ്പോള്‍ 3 പേര്‍ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ല” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ക്രൈബ്രാഞ്ച് സുധാകരനു നോട്ടിസ് നല്‍കിയിരുന്നു. മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

 

Back to top button
error: