
ബംഗളൂരു: ഓട്ടോയില്‍ അമിതനിരക്ക് ചോദ്യംചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ കൊലപ്പെടുത്തി. അസം സ്വദേശി അഹമ്മദാണ് (28) കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഓട്ടോഡ്രൈവറായ അശ്വതിനെ സുബ്രഹ്മണ്യനഗര്‍ പോലീസ് അറസ്റ്റുചെയ്തു.
യശ്വന്ത്പുരയിലെ സോപ്പ് ഫാക്ടറിക്കുസമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ജോലി സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് പോകാനായി ഓട്ടോ വിളിച്ചതായിരുന്നു അഹമ്മദും സഹോദരനായ അയൂബും. ഓട്ടോയില്‍ കയറിയശേഷം ഇവരോട് അശ്വത് സാധാരണനിരക്കിനെക്കാള്‍ ഇരട്ടിയിലധികം പണം ആവശ്യപ്പെടുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് അഹമ്മദും അശ്വതും തമ്മില്‍ വാക്തര്‍ക്കമുണ്ടായി.ഇതിനിടെ അശ്വത് ഇരുവരെയും ആക്രമിക്കുകയായിരുന്നു.അയൂബ് ആശുപത്രിയില്‍ ചികിത്സയിലാണ്






