Month: June 2023

  • Kerala

    പാവങ്ങളുടെ 25 കോടി തട്ടി, വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പ് കേസിലെ  മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റിൽ

      വയനാട്ടിലെ ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യ പ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. രണ്ട് മാസമായി ഒളിവിലായിരുന്നു.  ബാംഗ്ലൂരില്‍ വെച്ചാണ് ഒളിവില്‍ താമസിക്കവെ ഇയാള്‍ പിടിയിലായത്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്ടി, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പണം നഷ്ട്ടപ്പെട്ട ഇടപാടുകാരുടെ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് മുന്‍ എംഡിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിലെ എം.ഡി സജി എന്ന സെബാസ്റ്റ്യന്‍ കഴിഞ്ഞ മാസം ആദ്യത്തില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. സജി സെബാസ്റ്റ്യനും മറ്റൊരു ഡയറക്ടറായ ജോര്‍ജും നിലവില്‍ റിമാന്റിലാണ്. സുൽക്കാൻ ബത്തേരി ആസ്ഥാനമായി 2007 -ൽ പ്രവർത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ൽ പ്രവർത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 24 ബ്രാഞ്ചുകളാണ് ഉള്ളത്. 148 ജീവനക്കാരും ഉണ്ട്. ഏപ്രിൽ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി. പല സ്ഥലങ്ങളിൽ നിന്നായി ചിട്ടിയിൽ ചേർന്ന…

    Read More »
  • Kerala

    മഴയിൽ റോഡ് തകരാതിരിക്കാൻ കുട്ടനാട്ടിൽ കയർ ഭൂവസ്ത്രം

    ആലപ്പുഴ:റോഡ് നിർമാണത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം പുതിയ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.പ്രധാനമായും റോഡുകളുടെ കാലാവധി ദീർഘിപ്പിച്ച് കേടുപാടുകൾ വരാതെ സൂക്ഷിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഇതിനെ പിന്തുടർന്നാണ് റോഡുകളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് തുടങ്ങിയത്.പ്രധാനമായും ആലപ്പുഴ ജില്ലയിലായിരുന്നു ഇത്.ഇപ്പോഴുള്ള കുട്ടനാടൻ റോഡുകളിൽ  പ്രാദേശികമായ വെള്ളക്കെട്ടിനെ അതിജീവിക്കാനും റോഡുകളുടെ ആയുസ്സു വർദ്ധിപ്പിക്കാനുമായി കയർ ഭൂവസ്ത്രം ധാരാളമായി ഉപയോഗിക്കുന്നുണ്ട്.ഇത് വെള്ളം കെട്ടി നിൽക്കുമ്പോൾ റോഡുകൾ പൊളിഞ്ഞു പോകുന്നത് തടയാൻ സഹായിക്കും. റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നത്. ജൈവ ഉല്‍പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ അടിത്തറ ബലപ്പെടും. ശേഷം റോഡ് ഉയര്‍ത്തി ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് ചെയ്യുന്നതാണ് രീതി. മഴക്കാലമായാല്‍ ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തത മൂലം ഏറെ പ്രയാസം അനുഭവിക്കുന്നവരാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാര്‍. ഇതിനൊരു പരിഹാരമായി, പ്രദേശത്തെ റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം…

    Read More »
  • Kerala

    11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടർക്കൊപ്പം ഒളിച്ചോടി യുവതി

    തന്റെ പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ച്  വെറും ഒരാഴ്ച മുൻപ് പരിചയപ്പെട്ട പ്രൈവറ്റ് ബസിലെ കണ്ടക്ടർക്കൊപ്പം യുവതി ഒളിച്ചോടി.ഏവരെയും അമ്പരപ്പിച്ച വാർത്ത നടന്നത് മലപ്പുറത്താണ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി  ജോലി നോക്കിയിരുന്ന വിവാഹിതയും കൈക്കുഞ്ഞിന്റെ അമ്മയുമായ യുവതി താൻ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു.അതും ഒരാഴ്ചത്തെ മാത്രം പരിചയത്തിൽ ! കണ്ണൂരുള്ള യുവാവിനൊപ്പമായിരുന്നു യുവതി ഒളിച്ചോടിയത്.ഇയാൾ കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇരുവരും പിടികൂടുകയും ചെയ്തിരുന്നു. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ(23) എന്നിവരെയാണ്  വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.രണ്ടാളെയും നിലമ്പൂർ കോടതി റിമാൻഡിൽ വിട്ടു. മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ്…

    Read More »
  • Kerala

    കാടിന്റെ പത്തരമാറ്റ് ചന്തം തേടി മഴക്കാലത്ത് ഒരു ഗവി യാത്ര

    കടൽ പോലെ പരന്നുകിടക്കുന്ന കാടും, കാതുകളില്‍ കിന്നാരം പറഞ്ഞും കവിളില്‍ മുട്ടിയുരുമ്മിയും പോകുന്ന കാറ്റും, നൂല്‍മഴയും… പത്തനംതിട്ടയിലെ ഗവി എന്ന കാനനസുന്ദരിയുടെ മനംമയക്കും കാഴ്ചകളിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. കാലമേതായാലും ഗവിയുടെ ചന്തത്തിനെന്നും പത്തരമാറ്റ് തന്നെ, എന്നാല്‍ മഴക്കാലത്ത്, മുഴുവന്‍ സൗന്ദര്യവും ഗവി പുറത്തെടുക്കും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി. ശബരിമലയുടെയും ചുറ്റുമുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ച ഇവിടെനിന്നും നോക്കിയാല്‍ കാണാനാവും. എത്ര വേനലായാലും ഗവിയില്‍ കുളിരും പച്ചപ്പും കുറയാറില്ല.മഴക്കാലത്തെ കാര്യം പറയുകയും വേണ്ട. ഗവി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഫോര്‍ വീലര്‍ യാത്ര തിരഞ്ഞെടുക്കാം. ഒരു ദിവസം അറുപതോളം വാഹനങ്ങള്‍ മാത്രമാണ്  ഗവിയിലേക്ക് കടത്തി വിടുന്നത്. അതുകൊണ്ട് മുൻകൂട്ടി അനുമതി ആവശ്യമാണ്. അതല്ലെങ്കില്‍ പത്തനംതിട്ടയിൽ  നിന്നും ഗവിയിലേക്ക് കുറഞ്ഞ ചെലവില്‍ കെ എസ് ആർടിസി ബസ് സർവീസുമുണ്ട്. ഉച്ചഭക്ഷണം, ബോട്ടിങ്, എൻട്രിഫീസ് എല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജുകളുമായി പ്രത്യേക സർവീസുകളും ആനവണ്ടി ഒരുക്കുന്നുണ്ട്‌. ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക്…

    Read More »
  • Kerala

    ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്ഐ നേതാവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

    കോഴിക്കോട്: ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിക്കുകയായിരുന്നു സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് അഖില്‍ മരിച്ചത്. ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ് അഖില്‍.

    Read More »
  • India

    കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക്

    ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളത്തിന് പുറമെ, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഗുജറാത്തില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനം അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സൗരാഷ്ട്ര- കച്ച് മേഖലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളുമെല്ലാം അടച്ചു. ഗുജറാത്ത്, മുംബൈ തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. സൗരാഷ്ട്ര- കച്ച് മേഖലയില്‍ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ്. ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കച്ച് – കറാച്ചി തീരത്തിന് മധ്യേ കരതൊടുന്ന ചുഴലിക്കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Read More »
  • Kerala

    മുലപ്പാല്‍ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു

    പാലക്കാട്: മുലപ്പാല്‍ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. അട്ടപ്പാടി ചൂണ്ടകുളം ഊരിലെ സജിത – വിനോദ് ഭവതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി പാല് കൊടുത്തശേഷം  ഉറക്കി കിടത്തിയ കുഞ്ഞിന് ഇന്ന് രാവിലെ അനക്കമുണ്ടായിരുന്നില്ല.തുടർന്ന് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.മുലപ്പാല്‍ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

    ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് ഒമ്പതുപേരും കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മാരകമായ മുറിവുകളും വെടിയേറ്റ ഒന്നിലധികം പാടുകളും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ പലരും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂവിന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ പിന്‍വലിച്ചു. മണിപുരില്‍ മെയ്തി, കുകി സമുദായാംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് ഏതാനും ദിവസങ്ങളായി അയവുവന്നിരുന്നു. സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിനുപേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്തിട്ടുണ്ട്.

    Read More »
  • Crime

    നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല; മകനെ നഗ്‌നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവ്

    ലക്‌നൗ: പത്തുവയസുകാരെനെ നഗ്‌നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത. മകന്‍ തെറ്റ് ചെയ്‌തെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയുടെ കൈകാലുകള്‍ കെട്ടി നഗ്‌നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ നഗ്‌നനായി ഇരിക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹര്‍ദോയ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സീതാപൂര്‍ മേല്‍പ്പാലത്തിന് താഴെയാണ് കുട്ടിയുടെ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിച്ച് ട്രാക്കില്‍ ഇരുത്തിയത്. ട്രാക്കിന് പുറത്തായി പിതാവും ഇരിക്കുന്നുണ്ടായിരുന്നു. അതുവഴി വന്നവര്‍ കുട്ടിയെ അഴിച്ചുവിടാന്‍ പറയുകയും ട്രെയിന്‍ വരുന്നു എന്നും പറഞ്ഞ് ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് പിതാവ് കുട്ടിയെ പാളത്തില്‍ നിന്ന് മാറ്റിയത്. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ മകന്‍ രാത്രി വൈകിയാണ് തിരിച്ചെത്തിയത്. ഇതിനെതുടര്‍ന്നാണ് പിതാവിന്റെ ഈ ക്രൂരമായ നടപടി. കുട്ടിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Social Media

    മെട്രോയില്‍ യുവതിയുടെ വൈറല്‍ ഡാന്‍സ്; അമ്പരന്ന് യാത്രക്കാര്‍

    സോഷ്യല്‍മീഡിയയിലൂടെ നിരവധി ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകാറുണ്ട്. സാരിയുടുത്ത് ബ്രേക്ക് ഡാന്‍സ് ചെയ്യുന്നതും നടുറോഡില്‍ ഡാന്‍സ് ചെയ്യുന്നതുമൊക്കെ, എന്നാല്‍ അവിടെയൊക്കെ ഡാന്‍സ് കളിക്കുന്ന ആളുകളാണ് താരമായതെങ്കില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയിലെ വൈറല്‍ ഡാന്‍സ് വിഡിയോയില്‍ കാണികളാണ് താരങ്ങള്‍.   View this post on Instagram   A post shared by Angel (@pari_sharma2319) കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ പരി ശര്‍മ്മ എന്ന യുവതി ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. യുവതിയുടെ ഡാന്‍സ് കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്നു നില്‍ക്കുന്ന യാത്രക്കാരെയും വിഡിയോയില്‍ കാണാം. ഡാന്‍സ് ചെയ്യുന്ന യുവതിയെ തുറിച്ചു നോക്കിനില്‍ക്കുന്ന ആളാണ് കമന്റുകളില്‍ നിറയെ. യുവതിയുടെ ഡാന്‍സ് അല്ല അയാളുടെ നോട്ടമാണ് ശ്രദ്ധച്ചതെന്നായിരുന്നു പലരുടെയും കമന്റുകള്‍. യുവതി ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ചും ആളുകള്‍ രം?ഗത്തെത്തി. പരി ശര്‍മ്മ തന്നെയാണ് വിഡിയോ ഇന്‍സ്റ്റ?ഗ്രാമിലൂടെ പങ്കുവെച്ചത്.    

    Read More »
Back to top button
error: