KeralaNEWS

വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 -23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.
2023 മാര്‍ച്ച്‌ മാസത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ നിന്നും ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, 2022 -23 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
എസ്.സി / എസ്.ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി / ടി.എച്ച്‌.എസ്.എല്‍.സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കുറയാതെയും ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെയും മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. എസ്.സി / എസ്.ടി വിഭാഗത്തില്‍പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം.
നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 12 മുതല്‍ ജൂലൈ 20 വൈകുന്നേരം 3 മണി വരെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org വെബ്സൈറ്റിലും ലഭ്യമാണ്.

Back to top button
error: