ആലപ്പുഴ: മീന്‍ പിടിക്കാന്‍ തോട്ടില്‍ വച്ച കെണിയില്‍ കുടുങ്ങിയത് പെരുമ്പാമ്പ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കമ്പിവളപ്പില്‍ സഈദ് തന്റെ വീടിന് സമീപത്തെ തോട്ടില്‍വച്ച കെണിയിലാണ് ഏഴടി നീളവും മൂന്നിഞ്ചോളം വണ്ണവുമുള്ള ഭീമന്‍ പെരുമ്പാമ്പ് അകപ്പെട്ടത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ എത്തി പെരുമ്പാമ്പിനെ പിടികൂടി.
അതിനിടെ, പത്തംനംതിട്ട നാരങ്ങാനത്ത് ട്രാന്‍സ്‌ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തിരുന്നു. ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്‌ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇതു ചത്തെന്നു വ്യക്തമായി. ട്രാന്‍സ്‌ഫോര്‍മറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പ്.
റാന്നി ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചതുപ്രകാരം വനപാലകര്‍ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോകുകയും കുഴിച്ചിടുകയും ചെയ്തു. 2018 ലെ മഹാപ്രളയത്തിനുശേഷമാണ് നാരങ്ങാനം, പത്തനംതിട്ട മേഖലകളില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമായതെന്ന് നാട്ടുകാര്‍ പറയുന്നു.