Month: June 2023
-
Kerala
ഇടവപ്പാതി കഴിഞ്ഞിട്ടും പെയ്യാൻ കൂട്ടാക്കാതെ മഴ
പത്തനംതിട്ട:ഇടവപ്പാതി കഴിഞ്ഞിട്ടും പെയ്യാൻ കൂട്ടാക്കാതെ പത്തനംതിട്ടയിൽ മഴ.ഒറ്റപ്പെട്ട മഴ ചില പ്രദേശങ്ങളിൽ കിട്ടുന്നതൊഴിച്ചാൽ പത്തനംതിട്ടയിൽ വേനൽക്കാലത്തിന് തുല്യമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.അതേസമയം ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു. കാലവർഷം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Read More » -
Kerala
സ്പോർട്സ് സ്കൂളുകളിൽ ഒഴിവ്
തിരുവനന്തപുരം:കായിക യുവജനകാര്യാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍, കുന്നംകുളം (തൃശ്ശൂര്‍) സ്പോര്‍ട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാര്‍ഡനര്‍, വാര്‍ഡൻ കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി, സെക്യൂരിറ്റി ഗാര്‍ഡ് കം ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം, വെള്ളയമ്ബലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂണ്‍ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471-2326644.
Read More » -
Kerala
പച്ചക്കറി,മീൻ, ഇറച്ചി വില മുന്നോട്ടു തന്നെ
പത്തനംതിട്ട:മഴക്കാലമെത്തിയതോടെ പച്ചക്കറിക്കും ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും വില കൂടി.കോഴിവില കഴിഞ്ഞ ഒരു മാസമായി വർധനവിന്റെ പാതയിലാണ്. ഒരാഴ്ച മുൻപ് 140 രൂപയായിരുന്ന മത്തിയുടെ വില ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ 250 കടന്നു.160 രൂപയായിരുന്ന അയലയ്ക്ക് 260 രൂപയും കിളിമീനിന് 280 രൂപയുമായി. ചൂരയ്ക്കുപോലും വില 200 കടന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 160 രൂപയ്ക്ക് മുകളിലാണ് വില.ഓരോദിവസവും രണ്ടുംമൂന്നും രൂപ വീതമാണ് കോഴി ഇറച്ചിയുടെ വില കൂടുന്നത്.പോത്തിറച്ചിക്ക് പലയിടത്തും പല വിലയാണ്. 360 രൂപ മുതല്‍ 400 രൂപ വരെയാണ് പത്തനംതിട്ട ജില്ലയില്‍ പലയിടത്തെയും വില. പച്ചക്കറി വില താഴാതെ നില്‍ക്കുന്നതും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയില്‍ നിന്നും ക്യാരറ്റ് 70 രൂപയില്‍ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയില്‍ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം.കൊച്ചുള്ളിയ്ക്കും വില ഇരട്ടിയായി. 80…
Read More » -
Kerala
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് 600 ഒഴിവുകൾ
കെഎസ്‌ആര്ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് 600 ഒഴിവുകൾ. ജൂൺ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ 5 വര്‍ഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടര്‍ വെഹിക്കിള്‍ വകുപ്പില്‍നിന്നു നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം: 24-55. ശമ്ബളം: 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ. കൂടുതൽ വിവരങ്ങൾക്ക്:https://kcmd.in.
Read More » -
Kerala
തൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.ഓട്ടോ ഡ്രൈവറാണ് മരിച്ച ജിതിന്‍.പനി ബാധിച്ച മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ, മകന്‍, ഭാര്യയുടെ അച്ഛന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്നു പിടികൂടി
തൃശൂർ:ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്നു പിടികൂടി.കുന്നംകുളം പോലീസാണ് ഇവരെ പിടികൂടിയത്.വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മെയിലാണ് പോലീസ് നടപടിക്കാസ്‌പദമായ സംഭവം.നേരത്തെ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു.പരാതിയെ തുടര്‍ന്ന് വികാരിയെ സഭയിൽ നിന്നും പുറത്താക്കിയിരുന്നു.ശേഷമാണ് ഒളിച്ചോടിയത്. കുന്നംകുളം ആര്‍ത്താറ്റ് ഇടവകയിലെ മുൻ വികാരിക്കെതിരെയാണ് നടപടി. ഇത്തരം വീഴ്‌ചകള്‍ ഖേദകരവും വേദനാജനകവുമാണെന്ന് മെത്രാപ്പോലീത്ത വ്യക്‌തമാക്കിയിരുന്നു.വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവും വികാരിയെ കാണാനില്ലെന്ന് വീട്ടുകാരുമാണ് പോലീസില്‍ പരാതി നല്‍കിയത്.നാട്ടിലെത്തിച്ച ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More » -
India
പുസ്തക പ്രേമിയായ പതിനൊന്നുകാരി ആകർഷണയെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ അഭിനന്ദനം
മലയാളിയായ ആകർഷണ സതീഷിന് എന്നും പ്രിയപ്പെട്ടത് പുസ്തകങ്ങളാണ്. ഹൈദരാബാദ് പബ്ലിക് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്നുകാരിക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിലാണ് ഹരം. കോവിഡ് കാലത്ത് തുടങ്ങിയ ശേഖരത്തിൽ ഇതുവരെയെത്തിയത് 5,400 പുസ്തകങ്ങൾ. അഞ്ചിടത്ത് വായനശാലകൾ സ്ഥാപിക്കാൻ പുസ്തകങ്ങൾ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെവരെ അഭിനന്ദനം ഏറ്റുവാങ്ങിയ ഈ മിടുക്കിയുടെ ലക്ഷ്യം പത്തു വായനശാലകൾ ഒരുക്കുക എന്നതാണ് . കോയമ്പത്തൂർ സിങ്കാനല്ലൂരിൽ താമസിക്കുന്ന സതീഷ്‌കുമാർ നായർ- പ്രവിത ദമ്പതിമാരുടെ മകളാണ് ആകർഷണ സതീഷ്. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ സതീഷ്‌കുമാർ പാലക്കാട് കാവശ്ശേരി സ്വദേശിയാണ്. പ്രതിരോധ സാമഗ്രികളുടെ വിതരണത്തിന് മുന്നിട്ടിറങ്ങിയാണ് ആകർഷണ സാമൂഹികസേവനത്തിനു തുടക്കംകുറിച്ചത്. ഹൈദരാബാദിലെ എം.എൻ.ജെ. കുട്ടികളുടെ അർബുദചികിത്സാ ആശുപത്രിയിലെ രോഗികൾക്ക് ചിത്രം വരയ്ക്കാനുള്ള പുസ്തകങ്ങൾ നൽകിയായിരുന്നു പുസ്തകശേഖരണം തുടങ്ങിയത്. പിന്നീട് അപ്പാർട്ട്‌മെന്റിലെ അയൽക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പുസ്തകം ശേഖരിക്കാൻ തുടങ്ങി. കഥകളും അറിവുപകരുന്ന പുസ്തകങ്ങളുമാണ് അധികവും ശേഖരിക്കുന്നത്. എം.എൻ.ജെ. ആശുപത്രിയിൽ തന്നെയാണ് ആദ്യ ലൈബ്രറി സ്ഥാപിക്കുന്നത്. അവിടെ 1,036…
Read More » -
Kerala
ഓച്ചിറക്കളി നാളെയും മറ്റന്നാളും, ഓണാട്ടുകരയിലെ കളരികൾ സജീവമായി
ഓണാട്ടുകരയിലെ ആയോധനകലയുടെ വീറും വാശിയും മെയ് വഴക്കവും പ്രകടമാകുന്ന പ്രസിദ്ധമായ ഓച്ചിറക്കളി 16, 17 തീയതികളില്‍ പടനിലത്ത് നടക്കും. ഇതിനായി കളരികളില്‍ ആശാന്‍മാരുടെ നേതൃത്വത്തിലുള്ള പരീശീലനം അവസാനഘട്ടത്തിലാണ്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍നിന്നുള്ള മുന്നൂറോളം കളിസംഘങ്ങളാണ് പടനിലത്ത് അങ്കംവെട്ടുന്നത്. പടയാളികളെ പ്രാപ്തരാക്കുന്നതിന് ഒരുമാസം മുമ്പേ പരിശീലനം തുടങ്ങിയിരുന്നു. കളരികളില്‍ ദിവസവും പുലര്‍ച്ചയും വൈകിട്ടുമാണ് അഭ്യാസമുറകള്‍ പരിശീലിപ്പിക്കുന്നത്. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടം, തകിടിക്കണ്ടം എന്നിവ വൃത്തിയാക്കി. ആചാരപ്രകാരമുള്ള ഘോഷയാത്രയും അനുബന്ധ ചടങ്ങുകളും നാളെ രാവിലെ 11.30-ന് ആരംഭിക്കും. ഓച്ചിറക്കളി കൂടുതൽ വർണാഭമാക്കാൻ നൂറുപേരടങ്ങുന്ന സംഘങ്ങളുടെ കളരിപ്പയറ്റും പടനിലത്ത് നടക്കും. കൊല്ലം വെള്ളിമണിലും തഴവ മണപ്പള്ളിയിലുമുള്ള കളരിപ്പയറ്റ് സംഘങ്ങളുടെ പ്രകടനമാണ് അരങ്ങേറുക. ഓച്ചിറക്കളിക്കുശേഷം ഉച്ചയ്ക്ക് ഒന്നര മുതലാണ് കളരിപ്പയറ്റ് നടക്കുകയെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥനും പ്രസിഡന്റ് ജി.സത്യനും പറഞ്ഞു. ഓച്ചിറക്കളിക്ക് അഭ്യാസികളെ പ്രാപ്തരാക്കുന്നതിന് ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനം ഇടവം ഒന്നിനുതന്നെ ഓണാട്ടുകരയിലെ കളരികളിൽ ആരംഭിച്ചിരുന്നു. ദിവസവും പുലർച്ചെയും വൈകുന്നേരങ്ങളിലുമാണ് അഭ്യാസമുറകൾ…
Read More » -
Movie
മലയാള സിനിമയുടെ തറവാടായിരുന്ന ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനും സംവിധായകനമായ കുഞ്ചാക്കോ വിട പറഞ്ഞിട്ട് 47 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കുഞ്ചാക്കോ ചരമദിനം. 1976 ജൂൺ 15നാണ് ഉദയ സ്റ്റുഡിയോ സ്ഥാപകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ആദ്യകാല മലയാള സിനിമയുടെ നെടുംതൂണായിരുന്ന കുഞ്ചാക്കോ അന്തരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ചില കൗതുകങ്ങൾ: 1. കോശി എന്നൊരു സുഹൃത്തുമൊത്ത് കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ആദ്യം നിർമ്മാണം. സൂപ്പർഹിറ്റായ ‘ജീവിതനൗക’ അവർ നിർമ്മിച്ച പടമാണ്. അച്ഛൻ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ വഴി പിരിഞ്ഞു. ‘അച്ഛൻ’ കുഞ്ചാക്കോ ഒറ്റയ്ക്ക് നിർമ്മിച്ചു. 2. ഉദയായുടെ കിടപ്പാടം എന്ന ചിത്രം പരാജയമായി. ഉദയ പൂട്ടേണ്ടി വന്നു. സുഹൃത്തും മന്ത്രിയുമായിരുന്ന ടി.വി തോമസ് രക്ഷയ്ക്കെത്തി. പിന്നെ ഉദയായുടെ കാലമാണ്. 1960ൽ സംവിധായകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ – ഉമ്മ, നീലിസാലി, സീത. 3. ഉദയ നിർമ്മിച്ച് മറ്റ് സംവിധായകർ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ ചിലത്: ഗന്ധർവ്വക്ഷേത്രം (എ വിൻസെന്റ്. തകഴിയുടെ കഥയിൽ തോപ്പിൽ ഭാസിയുടെ രചന). കൂട്ടുകുടുംബം (കെഎസ് സേതുമാധവൻ.…
Read More » -
Crime
ഡേറ്റിംഗ് ആപ്പ് വഴി കെണിയൊരുക്കും, സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ഭീഷണി; ‘അശ്വതി അസോസിയേറ്റ്‌സ്’ കൈക്കലാക്കിയത് ലക്ഷങ്ങള്‍
കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷമായി തട്ടിപ്പ് നടത്തുന്ന ഇവര്‍ പത്ത് ലക്ഷം രൂപ വരെ പലരില്‍ നിന്നുമായി കൈക്കാലാക്കിയിട്ടുണ്ട്. എറണാകുളം രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), കാമുകി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരാണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വടക്കന്‍ പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലായിരുന്നു നടപടി. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം ഇരകളെ കണ്ടെത്തുക. ചാറ്റില്‍ കറക്കി വീഴ്ത്തിയാല്‍ പിന്നെ ഫോണ്‍ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോണ്‍ വിളിക്കും. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരില്‍ കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തും.…
Read More »