തൃശൂർ:ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്നു പിടികൂടി.കുന്നംകുളം പോലീസാണ് ഇവരെ പിടികൂടിയത്.വീട്ടമ്മയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മെയിലാണ് പോലീസ് നടപടിക്കാസ്‌പദമായ സംഭവം.നേരത്തെ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു.പരാതിയെ തുടര്‍ന്ന് വികാരിയെ സഭയിൽ നിന്നും പുറത്താക്കിയിരുന്നു.ശേഷമാണ് ഒളിച്ചോടിയത്. കുന്നംകുളം ആര്‍ത്താറ്റ് ഇടവകയിലെ മുൻ വികാരിക്കെതിരെയാണ് നടപടി.
ഇത്തരം വീഴ്‌ചകള്‍ ഖേദകരവും വേദനാജനകവുമാണെന്ന് മെത്രാപ്പോലീത്ത വ്യക്‌തമാക്കിയിരുന്നു.വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവും വികാരിയെ കാണാനില്ലെന്ന് വീട്ടുകാരുമാണ് പോലീസില്‍ പരാതി നല്‍കിയത്.നാട്ടിലെത്തിച്ച ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.