CrimeNEWS

ഡേറ്റിംഗ് ആപ്പ് വഴി കെണിയൊരുക്കും, സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ഭീഷണി; ‘അശ്വതി അസോസിയേറ്റ്‌സ്’ കൈക്കലാക്കിയത് ലക്ഷങ്ങള്‍

കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷമായി തട്ടിപ്പ് നടത്തുന്ന ഇവര്‍ പത്ത് ലക്ഷം രൂപ വരെ പലരില്‍ നിന്നുമായി കൈക്കാലാക്കിയിട്ടുണ്ട്.

എറണാകുളം രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), കാമുകി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരാണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വടക്കന്‍ പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലായിരുന്നു നടപടി.

Signature-ad

ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം ഇരകളെ കണ്ടെത്തുക. ചാറ്റില്‍ കറക്കി വീഴ്ത്തിയാല്‍ പിന്നെ ഫോണ്‍ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോണ്‍ വിളിക്കും. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരില്‍ കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തും.

കാണാനെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ സഹോദരന്മാരാണെന്ന് പറഞ്ഞ് പ്രതികള്‍ രംഗത്തെത്തും. 18 വയസിന് താഴെ ഉള്ള സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തും. ചോദിക്കുന്ന പണം പണം നല്‍കിയില്ലെങ്കില്‍ നഗ്‌ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തും.

മൂന്നുപേരും വര്‍ഷങ്ങളായി ബംഗളുരുവിലും ഗോവയിലുമായിട്ടായിരുന്നു താമസം. പ്രതികളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിരവധി പേരെ തട്ടിപ്പിനായി ഇവര്‍ സമീപിച്ചിരുന്നതെന്ന് കണ്ടെത്തി. തന്റെ കൈയ്യില്‍ നിന്ന് സ്വര്‍ണ്ണ ചെയിനും, 19000 രൂപയും തട്ടിയെടുത്തെന്ന് മറ്റൊരു പരാതിയും പ്രതികള്‍ക്കെതിരേ പോലീസിന് ലഭിച്ചിട്ടുണ്ട്.

Back to top button
error: