Month: June 2023

  • Crime

    ‘കുളിസീന്‍’ മൊബൈലില്‍ പകര്‍ത്തിയ 12 വയസുകാരനെ ഓടിച്ചിട്ടു പിടികൂടി; ചോദ്യംചെയ്യലില്‍ പുറത്തുവന്നത് പോക്‌സോ കേസ്

    കാസര്‍കോട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പന്ത്രണ്ട് വയസുകാരനെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് പോക്‌സോ കേസ്്. കുട്ടിയെ പീഡനത്തിന് ഇരയാക്കിയ രാജപുരം സ്വദേശിയായ രമേശനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞത്. മൊബൈലില്‍ ഇങ്ങനെ വീഡിയോ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്നും കുട്ടി വെളിപ്പെടുത്തി. ഇങ്ങനെ നിരവധി തവണ താന്‍ സ്ത്രീകള്‍ കുളിക്കുന്നത് അയാള്‍ പറഞ്ഞിട്ട് പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പന്ത്രണ്ടു വയസുകാരന്‍, രമേശന്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്ന വിവരവും പുറത്തുവിട്ടത്. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രമേശനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ ഇയാള്‍ നിരന്തരം ചൂഷണം ചെയ്തുവരുകയായിരുന്നു. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നടത്തിയുമായിരുന്നു പീഡനം. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രമേശനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് 12 വയസുകാരനെ…

    Read More »
  • Kerala

    വിമാനത്തില്‍ കയറുന്നതിനിടെ മോശമായി പെരുമാറി; നടന്‍ വിനായകനെതിരേ പരാതി

    കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.

    Read More »
  • NEWS

    യുഎഇയില്‍ ഇന്ന് മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; ലംഘിച്ചാല്‍ കടുത്ത പിഴ

    അബുദാബി: യുഎഇയില്‍ ഉച്ചവിശ്രമ നിയമം ഇന്നു മുതല്‍ നിലവില്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണി വരെയാണ് പുറം ജോലികള്‍ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് അമ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് നിര്‍ബന്ധിത ഉച്ചവിശ്രമം ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ സെപ്റ്റംബര്‍ പതിനഞ്ച് വരെ ഉച്ചവിശ്രമ നിയമം നിലവിലുണ്ടാകും. ഉച്ച നേരങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടര ഒരുക്കണം. ഈ കാലയളവില്‍ പ്രതിദിന തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ കവിയരുത്. എന്തെങ്കിലും കാരണത്താല്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ തൊഴിലാളിക്ക് അധിക വേതനം നല്‍കണം. അതേസമയം ജലവിതരണം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിയന്തര വിഭാഗങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്നവരെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ കുടിവെള്ളമുള്‍പ്പടെ ക്ഷീണമകറ്റാന്‍…

    Read More »
  • Crime

    കോവിഡ് കേന്ദ്രത്തിലെ പീഡനം: 3 വര്‍ഷത്തിനുശേഷം ഡിവൈഎഫ്‌ഐ മുന്‍ നേതാവ് അറസ്റ്റില്‍

    പത്തനംതിട്ട: കോവിഡ് സെന്ററിലെ പീഡന കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായി. മൂഴിയാര്‍ സ്വദേശി എംപി പ്രദീപി(36)നെ ദില്ലിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സെന്ററില്‍ ഒപ്പം ജോലി ചെയ്ത യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ പരാതി. 2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രദീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

    Read More »
  • Crime

    കൊച്ചിയില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം; വാഹനം പാലത്തിലിടിച്ച് കത്തിനശിച്ചു

    കൊച്ചി: പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ കാറുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തിലിടിച്ച് കത്തി നശിച്ചു. തൊടുപുഴ സ്വദേശികളുടെ വാഹനമാണ് പാലത്തിലിടിച്ചത്. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പനമ്പിള്ളി റോഡില്‍ നിന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ റോഡിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരു റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തില്‍ വച്ചാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് തീ ഉയരുകയായിരുന്നു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ പുറത്തേയ്ക്ക് ഓടിയത് കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. മത്സരയോട്ടത്തിനിടെ സംഭവിച്ചതാണെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെ, മുന്നിലുള്ള ഒരു കാറിനെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചത്. ഇവിടെ സ്ഥിരമായി കാറുകളുടെ മത്സരയോട്ടം…

    Read More »
  • India

    കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

    കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ തീപിടുത്തം. രാത്രി 9.10 ഓടെ ഡിപാര്‍ച്ചര്‍ ലോഞ്ചിലെ ഡി പോര്‍ട്ടല്‍ പരിസരത്താണ് തീപിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീയണയ്ക്കാനായി ഫയര്‍ഫോഴ്സ് രംഗത്തുണ്ട്. തീ പടര്‍ന്നുപിടിച്ചതോടെ ആളുകളെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. തീ പടര്‍ന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാത്രി 9.10-നുണ്ടായ തീപിടുത്തം 9.40 ആയപ്പോഴേക്കും ആളിപ്പടര്‍ന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തെത്തുടര്‍ന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിദഗ്ധ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • Crime

    മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച്‌ 23 കാരനെ തല്ലിക്കൊന്നു

    മുംബൈ: മഹാരാഷ്ട്രയില്‍ പശുക്കടത്ത് ആരോപിച്ച്‌ 23 കാരനെ ‘ഗോരക്ഷകര്‍’ തല്ലിക്കൊന്നു. നാസികിലാണ് ദാരുണസംഭവം. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാൻ അൻസാരി എന്ന യുവാവിനെയാണ് മര്‍ദിച്ച്‌ കൊന്നത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. ബജ്റംഗ് ദളിന്റെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.   ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ആക്രമണം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.   ജൂണ്‍ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയില്‍ കന്നുകാലികളുമായി പോകുമ്ബോള്‍ താന ജില്ലയിലെ സഹല്‍പൂരില്‍ 15 ഓളം വരുന്ന ‘ഗോരക്ഷകര്‍’ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ടെംബോയില്‍ കയറി  ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

    Read More »
  • Food

    അടിപൊളി രുചിയിൽ മോമോസ് ഉണ്ടാക്കാം

    ഏത് അവസരത്തിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന വളരെ രുചിയേറിയ ഒരു പലഹാരമാണ് മോമോസ്.ആവിയിൽ വേവിക്കുന്നതു കൊണ്ടു പ്രഷർ അല്ലെങ്കിൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും പേടി കൂടാതെ കഴിക്കാം. ആവശ്യമായ സാധനങ്ങൾ ഗോതമ്പുപൊടി (ആട്ട) – 1 കപ്പ് കാരറ്റ് – 2 എണ്ണം മീഡിയം സൈസ് സവാള – 1 എണ്ണം കാബേജ് – 1/2 ബീൻസ് – 60 ഗ്രാം ഇഞ്ചി – അര ഇഞ്ച് വലുപ്പത്തിൽ വെളുത്തുള്ളി – 5 എണ്ണം കുരുമുളക് പൊടി – 1 ടീസ്പൂൺ വെളിച്ചെണ്ണ – 1  ടേബിൾ സ്പൂൺ ഫില്ലിങ് തയാറാക്കാൻ കാരറ്റ്, സവാള, ബീൻസ്, കാബേജ്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിയുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമണം പോകുന്നതു വരെ വഴറ്റുക. ഇതിലേക്കു സവാള ചേർത്തു വഴറ്റുക. ഉള്ളി വഴറ്റിയതിനു ശേഷം കാബേജ്, കാരറ്റ്, ബീൻസ് എന്നിവ ചേർത്തു യോജിപ്പിക്കാം.…

    Read More »
  • Kerala

    കൊല്ലത്തെ ഹോസ്റ്റലില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ കണ്ടെത്തി

    കൊല്ലം: നഗരത്തിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ കണ്ടെത്തി.തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. രണ്ടാമത്തെ വിദ്യാര്‍ത്ഥിനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൊവാഴ്ച രാവിലെയാണ് നഗരത്തിലെ ഹോസ്റ്റലില്‍നിന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ രണ്ടുപേരെ കാണാതായത്. ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ ഈസ്റ്റ് പൊലീസില്‍ ഹോസ്റ്റല്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് സി.സി ടി.വിയും നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ തൃശൂരില്‍ നിന്ന് കണ്ടെത്തിയത്.ഈസ്റ്റ് പൊലീസ് വൈകിട്ടോടെ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • NEWS

    മൂത്രത്തിന്റെ നിറം മാറ്റുന്ന ഭക്ഷണങ്ങൾ

    ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നല്ലൊരു സൂചകമാണ് മൂത്രം. ഭക്ഷണത്തില്‍ ചില ധാതുക്കളുടെ അളവ് കൂടിയാല്‍, അത് മൂത്രത്തിന്റെ നിറം, മണം, എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാക്കും. ഇതിനു കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍, ഡോക്ടറെ സമീപിക്കാതെ തന്നെ ഈ പ്രശ്നം സ്വയം പരിഹരിക്കാന്‍ കഴിയും. 1. ഉപ്പ് അടങ്ങിയ ഭക്ഷണം പായ്ക്കറ്റില്‍ വരുന്ന ചിപ്സ്, കാനില്‍ വാങ്ങാന്‍ കിട്ടുന്ന ഭക്ഷണം, ഉണക്കിയ മാംസം എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുകയും, അതിനാവശ്യമായ വെള്ളം ശരീരത്തില്‍ എത്താതിരിക്കുകയും ചെയ്യുമ്ബോഴാണ് നിര്‍ജലീകരം സംഭവിക്കുന്നത്. 2. ഫ്രക്ടോസ് അമിതമായി അടങ്ങിയ കോണ്‍ സിറപ്പ് പായ്ക്കറ്റില്‍ വരുന്ന ഭക്ഷണത്തിലും മധുരമുള്ള ലളിതപാനീയങ്ങളിലും മറ്റു മധുരപലഹാരങ്ങളിലുമെല്ലാം കൂടിയ അളവില്‍ കാണപ്പെടുന്ന ഫ്രക്ടോസ്, അളവില്‍ക്കവിഞ്ഞ് ഇതിനു കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍, ഡോക്ടറെ സമീപിക്കാതെ തന്നെ ഈ പ്രശ്നം സ്വയം പരിഹരിക്കാന്‍ കഴിയും. 1. ഉപ്പ് അടങ്ങിയ ഭക്ഷണം പായ്ക്കറ്റില്‍ വരുന്ന ചിപ്സ്, കാനില്‍ വാങ്ങാന്‍…

    Read More »
Back to top button
error: