KeralaNEWS

തൃശൂര്‍ എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.പടിയൂര്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്.

പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.ഓട്ടോ ഡ്രൈവറാണ് മരിച്ച ജിതിന്‍.പനി ബാധിച്ച മൂന്നുവയസ്സുകാരനായ മകനെ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം.

 

Signature-ad

ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ, മകന്‍, ഭാര്യയുടെ അച്ഛന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: