KeralaNEWS

എംഡിഎംഎയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം:എംഡിഎംഎയുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 4 പേരെ കുണ്ടറ പൊലീസ് പിടികൂടി .
കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാൻ (39), മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32), ചവറ സൗത്ത് എംആര്‍ ഭവനില്‍ രശ്മി (31), ശക്തികുളങ്ങര മൂത്തേഴം സെബി നിവാസില്‍ അലീന (26) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് 1.8 ഗ്രാം എംഡിഎംഎ പിടികൂടി.കുണ്ടറയില്‍ വാടകയ്ക്ക് താമസിച്ച്‌ ആവശ്യക്കാര്‍ക്ക് എംഡിഎംഎ എത്തിച്ചു കൊടുക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. അല്‍ബാഖാൻ, ചന്ദന മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ ആളാണ്. മുൻപ് 8 ഗ്രാം എംഡിഎംഎയുമായി ചാത്തന്നൂര്‍ എക്സൈസ് സംഘം പിടികൂടിയ വിഷ്ണു അടുത്തിടെയാണ് ജയില്‍ മോചിതനായത്. എസ്‌എച്ച്‌ഒ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ദീപു പിള്ള, അംബരീഷ്, എസ്‌സിപിഒ ഷീബ, സിപിഒമാരായ, അജിത്ത്, അനീഷ്, അരുണ്‍, അൻസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Back to top button
error: