കുറ്റ്യാടി:മരം കയറ്റി വന്ന ലോറി പക്രംതളം ചുരത്തില്‍ അപകടത്തില്‍പ്പെട്ടു.കര്‍ണാടക രജിസ്ട്രേഷൻ ലോറിയാണ് മറിഞ്ഞത്.
സംഭവ സമയത്ത് മറ്റ് വാഹനങ്ങള്‍ റോഡിലില്ലാതിരുന്നതിനാല്‍ വൻദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.
മുളവട്ടമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായ ലോറി ഇടതുവശത്തെ കയ്യാലയില്‍ ഇടിച്ച് വലതുവശത്തേക്ക് മറിയുകയായിരുന്നു. ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് നാട്ടുകാരുടെയും ചുരം ഡിവിഷൻ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് 6 മണിയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.
ചുരം കഴിഞ്ഞുവെന്ന ധാരണയില്‍ ഇറങ്ങി വരുന്ന ധാരാളം വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നത് പതിവായിട്ടുണ്ടെന്നും വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് അപകടസാധ്യത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.