Month: June 2023
-
Kerala
കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദുബൈ: കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാർട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും അറിയിച്ചു. ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെൻറർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ വിപ്ലവകരമായ മാറ്റം സ്റ്റാർട്ട് അപ്പുകൾ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിൽ തേടുന്ന രീതി മാറി, തൊഴിൽ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വർഷം 20000 പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുഎഇയുടെ സായിദ് മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 4500 കോടിയിൽ അധികം രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ചു. കേരളത്തിലെ സ്റ്റാർട്പ്പുകൾക്ക് ആഗോള തലത്തിൽ നാലാം സ്ഥാനമാണുള്ളത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻകു ബെഷൻ കേന്ദ്രങ്ങൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
LIFE
അബ്ദുൾ കരീം തെൽഗിയുടെ 2003 ലെ സ്റ്റാമ്പ് പേപ്പർ തട്ടിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്കാം വെബ് സീരിസിന്‍റെ രണ്ടാം സീസൺ റീലിസ് ഡേറ്റായി
മുംബൈ: അബ്ദുൾ കരീം തെൽഗിയുടെ 2003 ലെ സ്റ്റാമ്പ് പേപ്പർ തട്ടിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്കാം വെബ് സീരിസിൻറെ രണ്ടാം സീസൺ സെപ്റ്റംബർ 2 മുതൽ സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും. സീരിസ് സംവിധായകൻ ഹൻസൽ മേത്തയാണ് ഞായറാഴ്ച റിലീസ് തീയതി പ്രഖ്യാപിച്ചത്.. സ്കാം 2003: ദി തെൽഗി സ്റ്റോറി എന്നാണ് സീരിസിൻറെ പേര്. ഗഗൻ ദേവ് റിയാർ ആണ് ടൈറ്റിൽ ക്യാരക്ടറായ അബ്ദുൾ കരീം തെൽഗിയെ അവതരിപ്പിക്കുന്നത്. സംവിധായകൻ തുഷാർ ഹിരാനന്ദാനിയും ഹൻസൽ മേത്തയും ചേർന്നാണ് എപ്പിസോഡുകൾ സംവിധാനം ചെയ്യുന്നത്. ഹൻസൽ മേത്തയുടെ നെറ്റ്ഫ്ലിക്സ് സീരിസ് സ്കൂപ്പ് ഏറെ ചർച്ചയാകുമ്പോഴാണ് പുതിയ സീരിസിൻറെ പ്രഖ്യാപനം. “ഇന്ന് സ്പെഷ്യൽ ദിവസമാണ്. ഒപ്പം ഒരു സ്പെഷ്യൽ അറിയിപ്പും. സോണി ലീവിൻറെ മൂന്നാം വാർഷികത്തിൽ ഞങ്ങൾ നിങ്ങൾക്ക് നല്ല വാർത്ത നൽകുന്നു” ഈ വരികളാണ് സ്കാം 2003: ദി തെൽഗി സ്റ്റോറി പ്രീമിയർ തീയതി പ്രഖ്യാപിക്കുന്ന ക്ലിപ്പിനൊപ്പം ഹൻസൽ മേത്ത ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മാധ്യമ…
Read More » -
LIFE
കുതിരയെ പരിചരിക്കൽ; ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം 1.20 ലക്ഷം രൂപ!
രസകരവും ആവേശകരവുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് നമ്മളിൽ മിക്കവരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകണം. പക്ഷേ, അതിൻറെ സാധ്യതകളെ കുറിച്ചുള്ള ആശങ്ക മൂലം പലപ്പോഴും അത്തരം തിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെച്ച് സാധാരണ മിക്കവരും ഭൂരിഭാഗം പേരും ചെയ്യുന്ന ജോലികൾ തന്നെ തിരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, വിചിത്രമായതും നല്ല ശമ്പളമുള്ളതുമായ നിരവധി ജോലികൾ ഈ ലോകത്തുണ്ട്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, അത്തരത്തിൽ ഒരു ജോലിയാണ് കുതിരയുടെ ശരീരം പരിചരിക്കൽ. ജോലികേട്ട് നെറ്റി ചുളിക്കേണ്ട, ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം ഏകദേശം 1,20,000 രൂപ. കുതിരയുടെ ശരീരം ആരോഗ്യത്തോടെയും സുന്ദരവുമായി സൂക്ഷിക്കുക എന്നതാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ ജോലിക്ക് ആളുകൾക്ക് മണിക്കൂറിന് 150 ഡോളർ (12,000 രൂപ) ലഭിക്കും, നിങ്ങൾ ഒരു ദിവസം 8-10 മണിക്കൂർ ജോലി ചെയ്താൽ ആകെ തുക 1,20,000 രൂപ. അത്തരത്തിലുള്ള മറ്റൊരു ജോലിയാണ് ബ്രൂഡ്മേർ മാനേജർ. അവർ ഗർഭിണികളായ കുതിരകൾ, ഒരു വയസ്സിൽ…
Read More » -
Business
ഈ വര്‍ഷം ഏകദേശം 6500 ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്; രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
ഈ വർഷം ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നർ ഈ വർഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഏകദേശം 7,500 മില്യണയർമാരാണ് ഇന്ത്യ വിട്ടു പോയത്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് 2023 റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ കണക്കിൽ നിന്നും കുറവാണ് ഈ വർഷത്തെ കൊഴിഞ്ഞുപോക്ക്. 8.2 കോടി രൂപയോ (ഒരു മില്യൺ യു എസ് ഡോളർ) അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യം വിടുന്ന അതിസമ്പന്നരിൽ ഭൂരിഭാഗവും ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂർ, യുഎസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് അനുസരിച്ച് സൂചിപ്പിക്കുന്നു. 5,200 വ്യക്തികൾ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്‌ട്രേലിയയൊണ് തെരഞ്ഞെടുക്കുന്നത്. 2022ലെ റെക്കോർഡ് ഭേദിച്ച…
Read More » -
Local
10 രൂപ കൊടുത്ത് എസ്എഫ്ഐ മെമ്പർഷിപ്പ് എടുത്താൽ സർട്ടിഫിക്കറ്റ് ഫ്രീ; വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു.
കോട്ടയം: 10 രൂപ കൊടുത്ത് എസ്എഫ്ഐ മെമ്പർഷിപ്പ് എടുത്താൽ സർട്ടിഫിക്കറ്റ് ഫ്രീ, വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു. രംഗത്ത്. കെ. എസ്.യു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുകയും പ്രതീകാത്മകമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. വ്യാജ രേഖ ചമച്ച മഹാരാജാസ് കോളേജിലെ മുൻ എസ്എഫ്ഐ പ്രവർത്തകയെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് വ്യത്യസ്ത പ്രതിഷേധവുമായി കെ.എസ്.യു. തെരുവിലിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യക്ക് എതിരെയുള്ള പ്രതീകാത്മക ലൂക്ക് ഔട്ട് നോട്ടീസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പതിപ്പിച്ചു. എസ് എഫ് ഐ നേതാക്കന്മാരും പ്രവർത്തകരും വ്യാപകമായി വ്യാജരേഖ സംസ്ഥാനത്ത് ഉടനീളം ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, സംസ്ഥാന ഭാരവാഹികളായ ജെസ്വിൻ റോയ്, സെബാസ്റ്റ്യൻ ജോയ്, ജില്ലാ ഭാരവാഹികളായ അശ്വിൻ സാബു, ജോൺസി കെ ജോജി, പാർഥിവ് സലിമോൻ,…
Read More » -
Kerala
വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറിയുടെ കുത്തേറ്റ് ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്
ചെങ്ങന്നൂർ:വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറിയുടെ കുത്തേറ്റ് ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസിൽ പരിശീലനം നടത്തുന്ന പുലിയൂർ പേരിശ്ശേരി കളീക്കൽ വടക്കേതിൽ രാഹുൽ കുമാറിന് (28) ആണ് കുത്തേറ്റത്. സംഭവത്തിൽ ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനും വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറിയുമായ അഡ്വ. അശോക് അമ്മാഞ്ചിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആർഎസ്എസ് പ്രവർത്തകനാണ് രാഹുൽ.ശനി രാത്രി 9 മണിയോടെ എം സി റോഡിൽ ചെങ്ങന്നൂർ ഗവ. ഐടിഐ ജംഗ്ഷന് സമീപം ആര്യാസ് ഹോട്ടലിന് മുൻപിലാണ് ആക്രമണം നടന്നത്.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം എം സി റോഡിരികിലുള്ള കടയിൽ നിന്നും സാധനം വാങ്ങുന്നതിനിടയിലാണ് രാഹുലിനെ ഇയാൾ കുത്തിയത്. വനിത അഭിഭാഷകയോട് അശോക് അമ്മാഞ്ചി അപമര്യാദയായി പെരുമാറിയതു രാഹുൽ ചോദ്യം ചെയ്താണ് പ്രകോപനത്തിനു കാരണമെന്നാണ് സൂചന.വലതു നെഞ്ചിലും വയറിൻ്റെ ഇടതുഭാഗത്തും ഗുരുതരമായി കുത്തേറ്റ രാഹുലിനെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും തുടർന്ന് കല്ലിശ്ശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയായിരുന്നു.കുടലിൽ മുറിവേറ്റതിനെ തുടർന്ന് അടിയന്തിര…
Read More » -
Kerala
വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍
തൃശൂർ:സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍. മൂര്‍ക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു. അങ്കമാലിയില്‍ എത്തിയപ്പോഴാണ് ശിവശങ്കര്‍ ട്രെയിനില്‍ ഇല്ലെന്ന് സുഹൃത്തുക്കള്‍ അറിഞ്ഞത്. ഉടൻ റെയില്‍വേ പൊലീസില്‍ അറിയിക്കുകയായിരുന്നു. മൊബൈല്‍ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Read More » -
Crime
ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്ന്
ചെന്നൈ: ചെന്നൈയിൽ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊല നടത്തിയത്. കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവന്യ. മരണത്തിൽ സംശയം തോന്നിയ കുട്ടിയുടെ അച്ഛന്റെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് എത്തിയത്. കുട്ടിയുടെ അമ്മയുടെയും കാമുകൻറെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read More » -
NEWS
പ്രവാസികളെ സന്തോഷിപ്പീൻ.. കടൽ കടന്ന് കേരള സോപ്സ് വരുന്നു
തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതൽ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള സോപ്സ് ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രം 2023 മെയ് മാസത്തിൽ ഒപ്പുവയ്ക്കാൻ കേരള സോപ്സിന് സാധിച്ചിരുന്നു. കൂടാതെ യു എ ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്നും പി രാജീവ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാൻ സാധിച്ച 2022-23 വർഷത്തിന് ശേഷം 2023-24 വർഷത്തിലും മികച്ച തുടക്കം നേടാൻ കേരള സോപ്സിന് സാധിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, പ്രതിസന്ധിയിലുള്ള കയർ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 534 കയർ സഹകരണ സംഘങ്ങളിൽ നിലവിലെ മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തന മൂലധനമായും നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായും 4.5 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വീതം…
Read More » -
Health
മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട നട്സുകൾ
മുടികൊഴിച്ചിൽ നിങ്ങൾ അലട്ടുന്നുണ്ടോ?.സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം മുടിയെ കൊഴിച്ചിൽ കുറയ്ക്കുകയും കരുത്തുള്ള മുടിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് പോഷകങ്ങൾ വളരെ പ്രധാനമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നട്‌സിലുണ്ട്. നമ്മുടെ മുടിയുടെ ആരോഗ്യത്തിനും അവ ഉത്തമമാണ്. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണാണ് നട്സുകൾ. ബി വിറ്റാമിനുകളും സിങ്കും അവശ്യ ഫാറ്റി ആസിഡുകളും നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഈ പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടി വളർച്ചയ്ക്ക് സിങ്കും സെലിനിയവും പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധൻ സംരീൻ സാനിയ പറയുന്നു. മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്ന രണ്ട് പ്രധാനപ്പെട്ട നട്സുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… ബദാം… വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ നട്സാണ് ബദാം. മുടിയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ…
Read More »