ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അപകടം കണ്ട് സ്ഥലത്തെത്തിയവര്‍ക്ക് ഉള്‍പ്പെടെയാണ് ഷോക്കേറ്റത്.
മുളക്കുഴ മാര്‍ത്തോമ്മാ പള്ളിക്ക് മുന്‍വശത്തെ 11 കെ.വി ലൈൻകടന്നുപോകുന്ന ഇരുമ്ബു വൈദ്യുതി തൂണാണ് മിനി ലോറി ഇടിച്ച്തകര്ത്തത്.ഇതോടെ വൈദ്യുതിബന്ധം നിലച്ചു.ശബ്ദം കേട്ട് റോഡിലേക്കിറങ്ങി വന്ന സമീപവീട്ടുകാര്ക്കും അപ്പോൾ അതുവഴി വന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് ഇറങ്ങിയ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമാണ് ഷോക്കേറ്റത്.
നെയ്യാറ്റിന്‍കരയില്‍നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടം കണ്ട് നിര്‍ത്തി,ബസ് കടന്നുപോകുമോയെന്ന് നോക്കുന്നതിനായി റോഡിലേക്കിറങ്ങിയ ഡ്രൈവര്‍ക്കും പിന്നാലെ പുറത്തിറങ്ങിയ യാത്രക്കാര്‍ക്കുമാണ് ഷോക്കേറ്റത്.
ഷോക്കേറ്റ് ജില്ല ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരെ വിദഗ്ധചികില്‍സക്കായി മറ്റ് ആശുപത്രികളിലേക്കയച്ചു. ബാക്കിയുള്ളവരെയെല്ലാം പ്രാഥമിക ശൂശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.ഗുരുതമായി പരിക്കേറ്റ പാലനില്‍ക്കുന്നതില്‍ ഷെറി (24) യെ തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ് റോഡില്‍ നിന്നും ഇളകിമാറിയതോടെ വൈദ്യുതിലൈനുകളും തകരുകയായിരുന്നു.അതേസമയം ഇടിച്ച ലോറി പുറകോട്ടെടുത്ത ശേഷം നിര്‍ത്താതെ സ്ഥലംവിട്ടതായി സമീപവാസികൾ പറയുന്നു.