KeralaNEWS

ഓട്ടോ ഡ്രൈവറെ കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

റാന്നി: ഓട്ടോറിക്ഷാ ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.വെച്ചൂച്ചിറയിലാണ് സംഭവം.

വെച്ചൂച്ചിറ സി എസ് ഐ ഹോസ്റ്റലിന് മുന്‍വശം സെന്റടിപ്പടിയില്‍ ശനിയാഴ്ച രാവിലെ 11.30 നാണ് സംഭവം. വെണ്‍കുറിഞ്ഞിയില്‍ ഓട്ടം പോയി മടങ്ങി വരികയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോര്‍ജ് കുട്ടി എന്നു വിളിക്കുന്ന പി സി ഡേവിഡിനെയാണ് റോബിനും സഹോദരന്‍ ജോബിനും ചേര്‍ന്ന് കൊല്ലാൻ ശ്രമിച്ചത്.

 

Signature-ad

റോബിനും ഓട്ടോ ഡ്രൈവറാണ്. വെച്ചൂച്ചിറ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ ജോര്‍ജ് കുട്ടിയും റോബിനും തമ്മില്‍ രണ്ടു മാസം മുന്‍പ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ജോര്‍ജുകുട്ടിയെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്.ആക്രമണത്തിൽ ജോര്‍ജ്കുട്ടിയുടെ താഴത്തെ പല്ലുകള്‍ ഇളകി.

 

വെച്ചൂച്ചിറ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയതു.

Back to top button
error: