ബ്രയാന്റ് പാര്‍ക്ക്
ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ കിഴക്കോട്ട് നടന്നാല്‍ ബ്രയാന്റ് പാര്‍ക്കിലെത്താം. മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ബ്രയാന്റ് പാര്‍ക്ക്. ഈ പാര്‍ക്കിന്റെ പ്ലാന്‍ നിർമ്മിച്ച എച്ച് ഡി ബ്രയാന്റിന്റെ പേരാണ് പാര്‍ക്കിനും നല്‍കിയിരിക്കുന്നത്.
ബൈസന്‍ വെല്‍സ്
ഏകദേശം എട്ടുകിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശമാണ് ബൈസന്‍ സര്‍ക്കിള്‍. ട്രക്കിംഗ്, ഹൈക്കിംഗ്, പ്രിയരുടെ ഇഷ്ടകേന്ദ്രമാണിത്. പക്ഷികളെ നിരീക്ഷിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ ആളുകളെത്തുന്നു. കാട്ടുപോത്ത്, നീലഗിരി കുരങ്ങ്, കാട്ടാട് തുടങ്ങിയ കാട്ടുമൃഗങ്ങളെയും ഇവിടെ കാണാം.
ഗ്രീന്‍ വാലി വ്യൂ
ഗ്രീന്‍ വാലി വ്യൂവിന്റെ വേറൊരു പേരുകേട്ടാല്‍ നമുക്ക് എളുപ്പം മനസ്സിലാകും.സൂയിസൈഡ് പോയന്റ്. അഗാധവും അപകടരവുമായ സൂയിസൈഡ് പോയന്റിന് 5000 അടിയിലധികം താഴ്ചയുണ്ട്. കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും അഞ്ചരക്കിലോമീറ്റര്‍ യാത്രചെയ്താല്‍ ഗ്രീന്‍ വാലി വ്യൂ അഥവാ സൂയിസൈഡ് പോയന്റില്‍ എത്താം.
കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം
കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം. കുറിഞ്ഞി ഈശ്വരന്‍ അഥവാ മുരുകനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
പില്ലര്‍ റോക്സ്
കൊടൈക്കനാല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പില്ലര്‍ റോക്ക്‌സിലെത്താം. കൊടൈക്കനാലിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഗ്രാനൈറ്റിലുള്ള മൂന്ന് കൂറ്റന്‍ തൂണുകളില്‍ നിന്നാണ് ഈ സ്ഥലത്തിന് പില്ലര്‍ റോക്ക്‌സ് എന്ന പേരുകിട്ടിയത്.
ഡോള്‍ഫിന്‍സ് നോസ്
ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയായാണ് ഡോള്‍ഫിന്‍സ് നോസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിരപ്പായ പാറക്കൂട്ടങ്ങളാണ് ഇത്. പമ്പാര്‍ പാലം കഴിഞ്ഞാല്‍ ചെങ്കുത്തായ പാറക്കൂട്ടങ്ങള്ക്കിടയിലൂടെയു