CrimeNEWS

വഴിയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച; തടഞ്ഞത് 20 രൂപ, ദമ്പതികള്‍ക്കു 100 രൂപ നല്‍കി കള്ളന്മാര്‍ സ്ഥലംവിട്ടു!

ന്യൂഡല്‍ഹി: മോഷണശ്രമത്തിനിടെ ദമ്പതികള്‍ക്കു നൂറുരൂപ നല്‍കി മോഷ്ടാക്കള്‍! ഡല്‍ഹിയിലാണ് വിചിത്രമായ സംഭവം. ദമ്പതികളെ തടഞ്ഞു നിര്‍ത്തി പണം മോഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ 20 രൂപമാത്രമാണ് അവരില്‍ നിന്ന് മോഷ്ടാക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദമ്പതികള്‍ക്കു നൂറു രൂപ നല്‍കി മോഷ്ടാക്കള്‍ സ്ഥലം വിടുകയും ചെയ്തു.

സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഹെല്‍മറ്റു ധരിച്ച രണ്ടുപേര്‍ ദമ്പതികളുടെ അടുത്തേക്കു വരികയും അവരെ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. പണം ചോദിക്കുന്ന സമയത്ത് ഹെല്‍മറ്റ്ധാരികളില്‍ ഒരാള്‍ പുരുഷനെ നോക്കി. അവരുടെ കയ്യില്‍ ഒന്നുമില്ലെന്നു മനസ്സിലായതോടെ എന്തോ സാധനം ദമ്പതികള്‍ക്കു നല്‍കുന്നതും വീഡിയോയില്‍ ഉണ്ട്

Signature-ad

നൂറു രൂപയുടെ നോട്ടായിരുന്നു എന്ന് ദമ്പതികള്‍ പിന്നീട് പോലീസില്‍ മൊഴി നല്‍കി. തൊട്ടടുത്തുണ്ടായിരുന്ന സ്‌കൂട്ടറില്‍ അവര്‍ പോകുന്നതും വിഡിയോയില്‍ കാണാം. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് മോഷ്ടാക്കളെ പിടികൂടി. ഇവരില്‍ നിന്ന് 30ല്‍ അധികം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ദേവ് വര്‍മ, ഹര്‍ഷ് രജ്പുത് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്.

 

Back to top button
error: